ബ്രിട്ടനില്‍ ക്രിസ്തുമതം ഒരു ന്യൂനപക്ഷ മതമായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്
- Web desk
- Dec 1, 2022 - 11:57
- Updated: Dec 1, 2022 - 11:58
2021-ല്‍ ബ്രിട്ടനില്‍ നടന്ന പൊതു സെന്‍സസ് പ്രകാരം ക്രിസ്തുമതം ന്യൂനപക്ഷമായി മാറുന്നുവെന്ന് സൂചന. പുതുതായി ക്രിസ്തുമതം സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ഇസ്‍ലാം മതം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായുമാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ക്രിസ്തുമതം പകുതിയില്‍ താഴെയായി കുറയുകയും ഭൂരിപക്ഷ മതമല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇത് യു.കെയുടെ ചരിത്രത്തില്‍ ആദ്യമാണ്.
2011 ലെ സെന്‍സ് പ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ക്രിസ്ത്യാനികളുടെ നിരക്ക് 59.3% ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 46.2% ആയി കുറഞ്ഞിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ശേഷം രണ്ടാമത്തെ വലിയ ഗ്രൂപ്പായി കണ്ടിരുന്ന ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുന്നു.
അതേ സമയം, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇസ്‍ലാം മത വിശ്വാസികളുടെ എണ്ണം 44% വര്‍ദ്ധിച്ചു. മുസ്‍ലിംകളുടെ എണ്ണം 2011 ല്‍ 2.7 ദശലക്ഷം ആളുകളില്‍ നിന്ന് 2021 ല്‍ 3.9 ദശലക്ഷമായി വര്‍ദ്ധിച്ചു, 10 വര്‍ഷത്തിനുള്ളില്‍ 1.2 ദശലക്ഷം മുസ്‍ലിംകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇപ്പോള്‍ ബ്രിട്ടനിലെ മൊത്തം ജനസംഖ്യയുടെ 6.5% മുസ്‍ലിംകളാണ്.
ബ്രിട്ടനിലെ ന്യൂനപക്ഷ മതവിഭാഗങ്ങളായി കണക്കാക്കപ്പെടുന്ന ജൂതമതത്തിലേക്കോ സിഖ് മതത്തിലേക്കോ പരിവര്‍ത്തനം ചെയ്യുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കേന്ദ്രമായി അറിയപ്പെടുന്ന ലണ്ടനില്‍ ക്രിസ്ത്യാനികള്‍ 25.3% മാത്രമാണെന്നാണ് കണക്കുകള്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment