വായനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍

നാഥന്റെ കല്‍പനയനുസരിച്ച് മുപ്പത് ദിവസം നോമ്പെടുത്ത വ്രതശുദ്ധിയുമായി  മുസ്‌ലിംകള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു.പുണ്യം പൂത്തുലഞ്ഞ റമദാനിലെ വ്രതാനുഷ്ഠാന നാളുകള്‍ നല്‍കിയ ആത്മീയ,ശാരീരിക ചൈതന്യം സമ്മാനിച്ച ഊര്‍ജവുമായാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നത്.

കോവിഡ് മഹാമാരി വിതച്ച ആശങ്കയുടെയും, ഭയത്തിന്റെയും അന്തരീക്ഷത്തിലൂടെയാണ് ലോകമെങ്ങും കടന്ന് പോകുന്നത്. കേരളത്തില്‍‍‍‍‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ വീടകങ്ങളിലാണ്, കഴിഞ്ഞ 30 ദിവസം നമ്മെ പഠിപ്പിച്ച ത്യാഗത്തിന്‍റെ അധ്യായങ്ങളിലൂടെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

എല്ലാ വായനക്കാര്‍ക്കും ഇസ്‌ലാം ഓണ്‍ വെബിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter