ഗസ്സയിലെ കൂട്ടക്കൊല തടയുന്നതില്‍ അമേരിക്കയുടെ ആത്മാര്‍ത്ഥത ചോദ്യംചെയ്ത് ഉര്‍ദുഗാന്‍

ഗസ്സയില്‍ ഫലസ്ഥീനികളെ കൂട്ടക്കൊല ചെയ്യുന്നത് തടയുന്നതില്‍ അമേരിക്കക്ക് എത്രത്തോളം ആത്മാര്‍ത്ഥയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ.ബൈഡന്റെ വെടിനിര്‍ത്തല്‍ കരാറോടെ തെളിയുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇറ്റലിയില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. വെടിനിര്‍ത്തല്‍ പദ്ധതി തെരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ടുള്ള തന്ത്രമല്ലെന്നും ആത്മാര്‍ത്ഥമായ നീക്കമാണെന്നും ബൈഡന്‍ തെളിയിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉച്ചകോടിക്കിടെ ബൈഡന്‍ മറുപടി നല്‍കിയിരിക്കുന്നത്.പ്രതീക്ഷ കൈവിട്ടിട്ടില്ലെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ കെഠിനമാണെന്ന് അദ്ധേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter