ഗസ്സ: ഇതുവരെ കൊല്ലപ്പെട്ടത് 15,000ത്തോളം കുട്ടികള്‍

കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഇസ്‌റാഈലിന്റെ ഗസ്സ നരനായാട്ടില്‍ ഇതുവരെ കൊല്ലപ്പെട്ടത് 15,000ത്തോളം കുട്ടികള്‍.ഫലസ്ഥീന്‍ അതോറിറ്റി മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ ജറൂസലേം ഉള്‍പ്പെടെ വെസ്റ്റ്ബാങ്കിലും 64 കുട്ടികളെ അധിനിവേശ സൈന്യം വകവരുത്തിയതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വിശദീകരിക്കുന്നു.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും നിരവധി സ്‌കൂളുകളും മറ്റുവിദ്യഭ്യാസ സ്ഥാപനങ്ങളും ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.കുട്ടികളുള്ള കുടുംബങ്ങളെ പലായനം ചെയ്യിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പലപ്പോഴും വധിക്കുന്നതിനും അവര്‍ പ്രത്യേകം തെരഞ്ഞെടുത്തു. സംഘര്‍ഷം തുടങ്ങി ഇതുവരെ 62,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാഥമിക സ്‌കൂള്‍ വിദ്യഭ്യാസം നിഷേധിക്കപ്പെട്ടത്. യൂനിവേഴ്‌സിറ്റികള്‍ തകര്‍ത്തത് ഒരു ലക്ഷത്തിനടുത്ത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയും സാരമായി ബാധിച്ചവെന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കുട്ടികള്‍ക്കെതിരെ തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര സംഘടനകളും ഏജന്‍സികളും മുന്നോട്ടുവരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter