തടവുകാരെ കൈമാറാൻ തയ്യാറാണെന്ന് അമേരിക്കയോട് ഇറാൻ
അമേരിക്കയുമായി ബന്ദികളെ കൈമാറുന്ന നടപടിക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ്. ഏഴ് ഇറാനിയൻ-അമേരിക്കൻ ഇരട്ട പൗരന്മാർ, അമേരിക്കയില്‍ സ്ഥിരതാമസ അനുതിയുള്ള രണ്ട് ഇറാനികൾ, നിയമപരമായ പദവിയില്ലാത്ത നാല് ഇറാനിയൻ പൗരന്മാർ എന്നിവരുൾപ്പെടെ ഒരു ഡസനിലധികം ഇറാനികള്‍ അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. അവരെ മോചിപ്പിക്കാനുള്ള ആവശ്യമാണ് ഇതിലൂടെ ഇറാൻ സർക്കാർ മുന്നോട്ട് വെക്കുന്നത്.
അമേരിക്കൻ-ഇറാനി പൗരനായ സിയാമാക് നമാസി അടക്കം ഏതാനും അമേരിക്കന്‍ പൌരന്മാര്‍ ഇറാന്‍ ജയിലുകളിലും കഴിയുന്നുണ്ട്. ഇറാന്റെ കൈവശമുള്ള എല്ലാ അമേരിക്കക്കാരുടെയും മോചനം ഉറപ്പ് വരുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രതികരണം.
തടവിലാക്കപ്പെട്ട മുഴുവന്‍ ഇറാനിയൻ പൗരന്മാരെയും യാതൊരു ഉപാധികളുമില്ലാതെ അമേരിക്ക മോചിപ്പിക്കണം എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment