മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു- ഖാലിദ് മിശ്അൽ

മസ്ജിദുൽ അഖ്സെക്കിതാരായ ആക്രമണം ഇസ്രായേൽ ശക്തമാക്കുകയാണെന്ന് ഹമാസ് തലവൻ ഖാലിദ് മിശ്അൽ‌. ഗാസയിൽ നടന്ന നാലാമത് ഇന്റർനാഷണൽ സ്‌കോളേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സയണിസ്റ്റുകള്‍ക്ക്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഉപകരണമായി മസ്ജിദുൽ അഖ്സ മാറിയിരിക്കുന്നുവെന്നും അതുകൊണ്ടാണ് പുണ്യസ്ഥലത്തിനെതിരായ ഭീഷണികൾ മാസംതോറും വർധിച്ചുവരുന്നതെന്നും മിശ്അല്‍ കൂട്ടിച്ചേര്‍ത്തു. അഖ്സ ജറുസലേമിന്റെ ഹൃദയമാണെന്നും എല്ലാ മുസ്‍ലിംകളും അതിന്റെ വിമോചനത്തിനായി പ്രവർത്തിക്കണമെന്ന് കൂടി അദ്ദേഹം ആവശ്യപ്പെട്ടു.

സയണിസ്റ്റ് അധിനിവേശത്തിൽ നിന്ന് മസ്‍ജിദുല്‍ അഖ്സയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ അറബികളും മുസ്‍ലിംകളും നീതിയും ന്യായവും നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter