ജമ്മുകാശ്മീരില്‍ ക്ഷേത്രത്തിലേക്കുള്ള റോഡിന് സ്ഥലം വിട്ടുനല്‍കി മുസ്‌ലിം സുഹൃത്തുക്കള്‍

500 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി ജമ്മുകാശ്മീരിലെ റെയ്‌സി ജില്ലയിലെ ഖേരല്‍ പഞ്ചായത്തിലെ തങ്ങളുടെ ഭൂമി ദാനം ചെയ്ത് മാതൃകതീര്‍ക്കുകയാണ് രണ്ട് മുസ്‌ലിം സുഹൃത്തുക്കള്‍.സമൂഹത്തില്‍ മതപരമായും വര്‍ഗീയപരമായും ധ്രുവീകരണം ശക്തമായ സാഹചര്യത്തിലാണ് ഈ രണ്ട് യുവാക്കള്‍ വ്യത്യസ്ത മാതൃക തീര്‍ക്കുന്നത്.

'ഇങ്ങെനെയാണ് സമൂഹം ജീവിക്കേണ്ടതെന്നും സമ്പൂര്‍ണ ഐക്യത്തോടെ നയിക്കേണ്ടെതെന്നും റെയ്‌സി ജില്ലാ കമ്മീഷണര്‍ വിശേഷ് പാല്‍ മഹാജന്‍ പറഞ്ഞു.താന്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവെന്നും ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഖേരാല്‍ പഞ്ചായത്തിലെ പ്രദേശവാസികളായ ഗുലാം റസൂലും ഗുലാം മുഹമ്മദും ചേര്‍ന്നാല്‍ റോഡിനായി ഭൂമി വിട്ട് നല്‍കിയത്. ഏകദേശം ഒരു കോടയിലധികം രൂപയാണ് വിട്ടുനല്‍കിയ സ്ഥലത്തിന്റെ മതിപ്പ് വില.എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് 10 അടി വീതിയില്‍ 1200 മീറ്റര്‍ റോഡ് ഗുപ്ത കാശി-ഗൗരി ശങ്കര്‍ ക്ഷേത്രത്തിനായി നിര്‍മിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

'ക്ഷേത്രത്തിന് റോഡില്ല, ഞങ്ങളുടെ സ്ഥലം നല്‍കിയാല്‍ റോഡ് നിര്‍മ്മിക്കാം, അത് തീര്‍ത്ഥാടകരെ സഹായിക്കുമെന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായി -റസൂല്‍ പറഞ്ഞു.തുടര്‍ന്ന് ഗുലാം റസൂലും ഗുലാം മുഹമ്മദും തങ്ങളുടെ തീരുമാനം റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇരുവരും ചേര്‍ന്ന് റോഡിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter