നവൈതു 03 . സോറി... ഞാന്‍ നോമ്പുകാരനാണ്....
- Web desk
- Mar 4, 2025 - 17:00
- Updated: Mar 4, 2025 - 17:03
നിങ്ങള്‍ ഒരാളെ ചീത്ത പറയുന്നത് ഒന്ന് സങ്കല്‍പിച്ചുനോക്കൂ. അങ്ങോട്ട് എന്ത് തന്നെ പറഞ്ഞിട്ടും അയാള്‍ തിരിച്ച് പറയുന്നില്ല. അവസാനം അയാള്‍ സൌമ്യമായി പറയുന്നു, എനിക്ക് നോമ്പാണ്.
ഇത്തരം ഒരു സാഹചര്യം നിങ്ങള്‍ക്ക് നേരിടേണ്ടിവന്നാല്‍, എന്താവും നിങ്ങളുടെ മാനസികാവസ്ഥ. സാമാന്യബോധവും മാന്യതയുമുള്ള ആളാണെങ്കില്‍ ആകെ എന്തോ ഒരു വല്ലായ്മ അനുഭവപ്പെടുമെന്ന് തീര്‍ച്ച. ചീത്ത പറഞ്ഞ നാം ഏറെ ചെറുതാവുകയും നോമ്പുകാരനാണെന്ന് പറഞ്ഞ അയാളെകുറിച്ചുള്ള നമ്മുടെ ചിത്രം ഏറെ മഹത്തരമാവുകയും ചെയ്യും. ആ വ്യക്തിയോട് ബഹുമാനം തോന്നുന്നതോടൊപ്പം, അദ്ദേഹം ഉള്‍ക്കൊള്ളുന്ന ആശയത്തോടും അയാളെകൊണ്ട് ഇത്ര മാന്യമായി പ്രതികരിപ്പിച്ച വിശ്വാസസംഹിതയോടും എന്തെന്നില്ലാത്ത മതിപ്പും ആദരവും തോന്നും, തീര്‍ച്ച. ചിലര്‍ക്ക് ആ മതത്തെകുറിച്ച് കൂടുതല്‍ പഠിക്കാന്‍ വരെ ഇത് കാരണമായേക്കാം.
അതാണ്, നോമ്പിലൂടെ വിശുദ്ധ ഇസ്‍ലാം മുന്നോട്ട് വെക്കുന്നത്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങള്‍ നോമ്പെടുക്കുന്ന ദിവസം ആരെയും ചീത്ത പറയുകയോ അവിവേകം പ്രവര്‍ത്തിക്കുകയോ അരുത്. ആരെങ്കിലും നിങ്ങളെ ഇങ്ങോട്ട് ചീത്ത പറയുകയോ നിങ്ങളോട് ശണ്ഠ കൂടാന്‍ വരുകയോ ചെയ്താല്‍, അയാളോട് ഞാന്‍ നോമ്പെടുത്തവനാണ് എന്ന് പറയട്ടെ.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു 3. ഇസ്‍ലാം.. അതിന് വില ഏറെയാണ്..
നോക്കൂ, എത്ര സമര്‍ത്ഥമായാണ് നോമ്പുകാരനോട് പ്രതികരിക്കാന്‍ വിശുദ്ധ ഇസ്‍ലാം നിഷ്കര്‍ശിക്കുന്നത്. ഇങ്ങനെ പറയുന്നതിലൂടെ, ശ്രോതാവിനെ അത് ഏറെ സ്വാധീനിക്കുമെന്നതോടൊപ്പം, പറയുന്നവനെ കൂടി അത് സ്വാധീനിക്കുകയാണ്. താന്‍ നോമ്പ് കാരനാണെന്നും അത്കൊണ്ട് തന്നെ അത് തന്റെ ജീവിതത്തിലും ഇതരരോടുള്ള പെരുമാറ്റത്തിലും പ്രകടമാവണമെന്നും സ്വയം ഉല്‍ബോധിപ്പിക്കുക കൂടിയാണ് ഇത് ചെയ്യുന്നത്. ഒരു മാസം ഇത് ശീലിക്കുന്ന മനുഷ്യന്‍, അതിലൂടെ മാന്യമായ ഇത്തരം പ്രതികരണത്തിന്റെ സൌന്ദര്യം തിരിച്ചറിയുകയും ശേഷവും ഇതേ സമീപനം തുടരാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. അത് തന്നെയാണ്, വിശുദ്ധ റമദാന്‍ ഇതിലൂടെ ലക്ഷീകരിക്കുന്നതും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment