ഇസ്രയേലിനെതിരെ പൊരുതാന്‍ വസിയ്യത്ത് ചെയ്ത്, 87 ദിവസം നിരാഹാരമിരുന്ന ഫലസ്ഥീന്‍ പോരാളി രക്തസാക്ഷിയായി

ഇസ്രയേലി തടവറയില്‍ 87 ദിവസത്തോളം നിരാഹാരമനുഷ്ഠിക്കുകയും ഇസ്രയേലി അധിനിവേശത്തിനെതിരെ പോരാടണമെന്ന് തന്റെ വസിയ്യത്തായി ഫലസ്ഥീനികളോട് ആഹ്യാനം ചെയ്യുകയും ചെയ്ത ധീരപോരാളി ഖിള്ര്‍ അദ്‌നാന്‍ വിടപറഞ്ഞു.അദ്‌നാന്റെ രക്തസാക്ഷിത്വത്തില്‍ പൊതുദുഖാചരണം നടത്തുമെന്ന് വെസ്റ്റ് ബാങ്കിലെ ഫലസ്ഥീനി സേന വ്യക്തമാക്കി. 

എന്നാല്‍ ഖിള്ര്‍ അദ്‌നാനെ ഇസ്രയേല്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഫലസ്ഥീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ് ആരോപിച്ചു. അദ്ദേഹത്തിന് യോജിച്ച രീതിയില്‍ തന്നെ മറമാടാന്‍ അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍ കൈമാറണമെന്നും അധികാരികളോട് ഫലസ്ഥീനികള്‍ ആവശ്യപ്പെട്ടു. 

മരണത്തിന്റെ തൊട്ടുമുമ്പ് ഖിള്ര്‍ അദ്‌നാന്‍ സെല്ലില്‍ അബോധാവസ്ഥയിലായിരുന്നുവെന്നും തുടര്‍ന്ന് അദ്ധേഹത്തെ ആശുപത്രിയേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അവിടെ വെച്ച് മരണപ്പെടുകയായിരുന്നുവെന്നും ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

രക്തസാക്ഷിയായ തടവുകാരന്‍ അദ്‌നാന്റെ മൃതദേഹം ടെല്‍അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനിലേക്ക മാറ്റുകയാണെന്നും കൈമാറുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പറയനാവില്ലെന്നും ജയില്‍ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter