ഫലസ്ഥീന്‍ ജനതക്കായി പ്രാര്‍ത്ഥന ആയുധമാക്കുക: അറഫ പ്രഭാഷണത്തില്‍ ഹറം ഇമാം

ഫലസ്ഥീനില്‍ ക്രൂരതകള്‍ നടത്തുന്നവര്‍ക്കെതിരെയും ഫലസ്ഥീന്‍ ജനതയെ ദുരിതത്തിലാക്കുന്നവര്‍ക്കെതിരെയും പ്രാര്‍ത്ഥന ആയുധമാക്കണമെന്ന് ഹറം ഇമാം ശൈഖ് ഡോ.മാഹിര്‍ ബിന്‍ ഹമദ് അല്‍മുഅൈക്കലി. ഭൗതിക ജീവിതത്തിന്റെ ആര്‍ഭാടങ്ങളിലും അലങ്കാരങ്ങളിലുംപെട്ട് വഞ്ചിതരാകാതിരിക്കാന്‍ വിശ്വാസികള്‍ അതീവ സൂക്ഷ്മത പുലര്‍ത്തണം. അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുകയെന്നതാണ് വിശ്വാസിയുടെ ദൗത്യം. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എപ്പോഴും നിലനിര്‍ത്തണം. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. നന്മകള്‍ അധികരിപ്പിക്കുകയും തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യണം.
വിശുദ്ധ ഖുര്‍ആന്‍ മുറുകെ പിടിച്ച് ജീവിക്കാന്‍ ജാഗ്രത പാലിക്കണം. അല്ലാഹുവിന്റെ ഏകത്വവും ഇസ്‌ലാമിന്റെ മൂല്യങ്ങളും മുറുകെ പിടിച്ചാല്‍ ലോകത്ത് സമാധാനവും സന്തോഷവും സാഹോദര്യവും കളിയാടും. നിര്‍ഭാഗ്യവശാല്‍ മനുഷ്യ സമൂഹം മതമൂല്യങ്ങളെ ചേര്‍ത്തുപിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്. വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ശത്രുതയും വളര്‍ന്നുവരുന്ന കാലത്ത് മുസ്‌ലിം സമൂഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക കാണിക്കുന്നവരാകണമെന്നും ശൈഖ് ഡോ.മാഹിര്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter