പ്രമുഖ ബോളിവുഡ് നടന്‍ ജിയാൻകാർലോ എസ്പോസിറ്റോ ഇസ്‌ലാമിലേക്ക്
'ബ്രേക്കിംഗ് ബാഡ്' (Breaking Bad), 'ബെറ്റർ കോൾ സോൾ' (Better Call Saul) എന്നീ പരമ്പരകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടും പ്രശസ്തനും അവാർഡ് ജേതാവുമായ അമേരിക്കൻ നടൻ ജിയാൻകാർലോ എസ്പോസിറ്റോ ഇസ്‌ലാം മതം സ്വീകരിച്ചു. തന്റെ പുതിയ ചിത്രമായ 'സെവൻ ഡോഗ്സ്' (Seven Dogs) എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ കഴിയവെയാണ് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവന്നത്.
സൗദി അറേബ്യയിലെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽഷെയ്ഖ് ആണ് ഈ വാർത്ത ആദ്യമായി പങ്കുവെച്ചത്. ചിത്രീകരണത്തിനിടയിൽ എസ്പോസിറ്റോ ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനമായ 'ശഹാദത്ത് കലിമ' ചൊല്ലിയതായും, തുടർന്ന് സിനിമാ പ്രൊഡക്ഷൻ ടീമിലെ അംഗങ്ങൾക്കൊപ്പം പള്ളിയിൽ വെച്ച് നിസ്കാരത്തില്‍ പങ്കെടുത്തതായും അൽഷെയ്ഖ് പറഞ്ഞു.
'സൗദി ഗസറ്റ്' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സൗദി അറേബ്യയിലെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ചലച്ചിത്ര പദ്ധതികളിലൊന്നായ 'സെവൻ ഡോഗ്സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി രാജ്യത്ത് എത്തിയപ്പോഴാണ് എസ്പോസിറ്റോ ഇസ്‌ലാം മതം സ്വീകരിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രം, സൗദി അറേബ്യയിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിനോദ മേഖലയുടെ വലിയ പിന്തുണയോടെയാണ് നിർമ്മിക്കുന്നത്.
نجم فيلم سفن دوج و Breaking bad جيانكارلو اسبوزيتو ينطق الشهادتين ويشارك فريق العمل الصلاه يوم امس في المسجدبعد ارتياحه من التعامل مع المسلمين أثناء التصوير في المملكه العربيه السعوديه والفديو له امس مع موظفين شركة صله ????????❤️???????? الحمدلله pic.twitter.com/BghY0O0pWv
— TURKI ALALSHIKH (@Turki_alalshikh) June 20, 2026
'ഉക്കാദ്' (Okaz) ഉൾപ്പെടെയുള്ള പ്രമുഖ അറബിക് മാധ്യമങ്ങളും തുർക്കി അൽഷെയ്ഖിന്റെ പ്രസ്താവനയെയും ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളെയും ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശഹാദത്ത് ചൊല്ലിയതിന് ശേഷം, സൗദിയിലെ ഒരു പള്ളിയിൽ വെച്ച് പ്രൊഡക്ഷൻ ടീമിലെ മറ്റ് അംഗങ്ങളോടൊപ്പം അദ്ദേഹം ജമാഅത്തായി (ഒരുമിച്ചുള്ള) പ്രാർത്ഥനയിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1958-ൽ ജനിച്ച ജിയാൻകാർലോ എസ്പോസിറ്റോ, ഹോളിവുഡിലെ ഏറ്റവും ആദരിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ്. 'ബ്രേക്കിംഗ് ബാഡ്' (Breaking Bad), 'ബെറ്റർ കോൾ സോൾ' (Better Call Saul) എന്നീ ടെലിവിഷൻ പരമ്പരകളിലെ ഗുസ്താവോ ഫ്രിംഗ് (Gustavo Fring) എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. ഈ പ്രകടനങ്ങൾ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തു. 'ദി മന്ദലോറിയൻ' (The Mandalorian), 'ദി ബോയ്സ്' (The Boys) എന്നിവയുൾപ്പെടെ നിരൂപക പ്രശംസ നേടിയ മറ്റ് നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തുർക്കി അൽ-ഷെയ്ഖ് പങ്കുവെച്ച വീഡിയോയും പ്രസ്താവനയും, തുടർന്ന് സൗദിയിലെയും മറ്റ് പ്രാദേശിക മാധ്യമങ്ങളിലെയും വന്ന റിപ്പോർട്ടുകളുമാണ് ഈ വിവരം ഇത് വരെ പുറത്ത് വിട്ടിട്ടുള്ളത്. ജിയാന്‍കാര്‍ലോ ഔദ്യോഗികമായി ഇക്കാര്യം അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പേജുകളിലൊന്നും തന്നെ പങ്ക് വെച്ചിട്ടില്ല.



Leave A Comment