സംസ്ഥാന; ഉള്‍കാഴ്ചകെട്ട ശൂന്യമാനങ്ങള്‍

സംസ്ഥാന ജംഇയ്യതുല്‍ ഉലമ എന്ന പ്രസ്ഥാനം. ജുമുഅ ഖുതുബയിലും ബാങ്കിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായ മസ്അല പരമായ വിയോജിപ്പില്‍ നിന്നാണ് ഈ പ്രസ്ഥാനം രൂപം കൊള്ളുന്നത്. സമസ്തയുടെ പ്രസിഡണ്ടായിരുന്ന ബഹുമാനപ്പെട്ട കെ. സ്വദഖത്തുല്ല മുസ്‌ല്യാരായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍.
എന്നാല്‍, കേവലം ഉച്ചഭാഷിണിയെച്ചൊല്ലിയുണ്ടായ മസ്അല തര്‍ക്കം കാരണം ഉടലെടുത്ത പ്രസ്ഥാനം നാള്‍വഴികള്‍ പിന്നിട്ടപ്പോള്‍ കറന്‍സിയുടെ സക്കാത്ത് സംബന്ധിച്ചും അഭിപ്രായ വ്യത്യാസത്തിലായി. എന്നാല്‍പോലും, മസ്അലപരമായ തര്‍ക്കങ്ങളായതിനാല്‍ ഇരുവിഭാഗങ്ങളിലെയും പണ്ഡിതന്മാര്‍ പരസ്പരം ബഹുമാനത്തിലും ആദരവിലുമായിരുന്നു ഇത്രയും നാള്‍ തുടര്‍ന്നു പോന്നിരുന്ന പരസ്പരം ബഹുമാനത്തിന്റെയും ആദരവിന്റെയും മുന്‍കാല മാതൃകകളെ പാടെ അവഗണിച്ചുകൊണ്ട് സംസ്ഥാന ജംഇയ്യതുല്‍ ഉലമയിലെ ചില യുവ നേതാക്കള്‍ രംഗത്ത് വന്നു. ശങ്കയോ സന്ദേഹമോ ഇല്ലാതെ കേരള മുസ്‌ലിം സമൂഹം ഒന്നടങ്കം ആദരിച്ചിരുന്ന മഹാരഥന്മാരായ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ അഗ്രേസരായ പണ്ഡിതന്മാരെ തൃണവല്‍ഗണിച്ചും തീര്‍ത്തും അവഹേളിച്ചും പുസ്തകങ്ങളെഴുതുകയും പ്രസിദ്ധീകരണങ്ങളില്‍ അച്ചുനിരത്തുകയും ചെയ്തു. കര്‍മവും മര്‍മവും മനസ്സിലാക്കിയവര്‍ തങ്ങള്‍ മാത്രമാണെന്ന് മൂഢ സങ്കല്‍പമായിരുന്നു ഇവരുടെ ഈ പ്രവര്‍ത്തികള്‍ക്കു പിന്നില്‍.

തുലോം വിരളമായ പ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനമണ്ഢലം ഒതുങ്ങിക്കൂടിയ സംസ്ഥന ജംഇയ്യതുല്‍ ഉലമയെക്കുറിച്ചും അവരുന്നയിക്കുന്ന വാദമുഖങ്ങളെക്കുറിച്ചും മഹാഭൂരിപക്ഷം സാധാരണക്കാര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണക്കാരുടെ ഈ മനോനിലയെ മുതലെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവര്‍ പിന്നീട് നടത്തിയത്. അതിനുവേണ്ടി അവര്‍ തങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലയില്‍ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയായ സമസ്തയും കേവലം വിരലെണ്ണത്തില്‍ ഒതുങ്ങി നില്‍ക്കുന്ന സംസ്ഥാന ജംഇയ്യതുല്‍ ഉലമയും തമ്മിലുള്ള അഭിപ്രായാന്തരങ്ങളെയും അവയിലെ യാഥാര്‍ത്ഥ വസ്തുതകളെയും വെളിപ്പെടുത്തുകയാണിവിടെ.

ഉച്ചഭാഷിണി: വസ്തുതയെന്ത്?
ഇരുപതാം നൂറ്റാണ്ടുമുതല്‍ പ്രചുര പ്രചാരം ലഭിച്ച ശബ്ദം ഉയര്‍ത്തുന്ന ഉപകരണമാണ് ഉച്ചഭാഷിണി. പ്രാരംഭകാലത്ത് കേവലം സംഗീതവേദികളിലും കളി ആയുധമായും പ്രത്യക്ഷപ്പെട്ട ഇതിന്റെ ഉപയോഗം പില്‍കാലത്ത് അനന്തസാധ്യതകളിലേക്ക് ആനയിക്കപ്പെട്ടു. കളി ആയുധവും സംഗീതവേദികളില്‍ പ്രത്യക്ഷപ്പെട്ടതുമായിരുന്ന മൈക്ക് മതവേദികളില്‍ ഉപയോഗിക്കുന്നതിനെ ആദ്യകാല പണ്ഡിതരില്‍ ചിലര്‍ ശക്തമായി എതിര്‍ത്തിരുന്നു. കളി ആയുധങ്ങളെ മതവേദികളില്‍ ഉപയോഗിക്കുന്നത് അതിനെ കളിസ്ഥലങ്ങളോട് തുല്ല്യപ്പെടുത്തുകയാണെന്നായിരുന്നു അവരുടെ വീക്ഷണം. ഇതുകാരണം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രസംഗിക്കുന്നതും മൗലിദ് പാരായണം നടത്തുന്നതും ആ പണ്ഡിതന്മാര്‍ മോശമായി കാണുകയും അത്തരം സദസ്സുകളില്‍ നിന്നവര്‍ മാറിനില്‍ക്കുകയും ചെയ്തിരുന്നു. ശൈഖുനാ കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, ശൈഖുനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഈ വാദമുയര്‍ത്തിയവരില്‍ പ്രമുഖരാണ്. ആദ്യകാല പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ക്കാനുള്ള കാരണം സംസ്ഥാനയുടെ നേതാവായ നജീബ് മൗലവി തന്റെ പുസ്തകത്തില്‍ ഈപ്രകാരം പറയുന്നു,  'കളി വിനോദ സദസ്സുകളിലാണ് ആദ്യം മൈക്ക് ഉപയോഗിച്ചത്. അതുകൊണ്ടാണ് കളി ആയുധങ്ങളില്‍പ്പെട്ടതെന്ന് ആദ്യകാലത്ത് ഇതിനെ വിശേഷിപ്പിച്ചത്. (ഉച്ചഭാഷിണിയും ഖുതുബയും, നജീബ് മൗലവി, പേജ്: 23)
കളി ആയുധമായും സംഗീത ഉപകരണമായും വിലയിരുത്തപ്പെട്ടതിനാല്‍ മതവേദികളിലെ മൈക്ക് ഉപയോഗം തന്നെ ആദ്യകാല പണ്ഡിതന്മാര്‍ എതിര്‍ത്തു. ഖുതുബ, ബാങ്ക് തുടങ്ങിയ ആരാധനകളില്‍, നിര്‍വ്വഹിക്കുന്നവന്റെ ശബ്ദം വലുതാക്കുന്നു എന്ന നിലക്കല്ല, മറിച്ച് മൂന്ന് കാരണങ്ങളാലായിരുന്നു പണ്ഡിതര്‍ ഉച്ചഭാഷിണിയെ എതിര്‍ത്തത്.

1. ഇതൊരു കളി ആയുധമാണ്. ഇതിനെ ഇബാദത്തുകളില്‍ കൊണ്ടു വരുന്നത് കളി സ്ഥലങ്ങളോട് തുല്ല്യപ്പെടുത്തലാണ്.
2. മൈക്ക് ഒരു സംഗീത ഉപകരണമാണ്.
3. മൈക്ക് നബി(സ)യുടെയും സ്വഹാബിന്റെയും കാലത്ത് ഇല്ലാത്ത ഉപകരണമാണ്.
ഓരോന്നിനും ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു;
1. ബഹുമാനപ്പെട്ട ഖുതുബി ഉസ്താദ് (ന:മ) അവര്‍കളുടെ ഒരു ഫത്‌വയില്‍ ഇപ്രകാരം കാണാം. അതുകൊണ്ട് ഈ ബഹുമാനപ്പെട്ട ജുമുഅ: ഖുതുബയും ജുമുഅ നിസ്‌കാരവും സ്പീക്കര്‍ കളിയില്‍പ്പെടുത്തി അപമാനിക്കരുത് '.
2. ദയൂബന്ത് ദാറുല്‍ ഉലൂമിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായിരുന്ന മുഹമ്മദ് ശാഫിഅ് (ന:മ)യുടെ ഫത്‌വയില്‍ ഇപ്രകാരം കാണാം: ഈ യന്ത്രം പള്ളിയില്‍ നാട്ടിവെച്ചാല്‍ കളി വിനോദസ്ഥലങ്ങളോട് തുല്ല്യമാകുന്നുണ്ടെന്നതാണ് മറ്റൊരു നാശം. (ഉച്ചഭാഷിണിയും ഖുതുബയും, നജീബ് മൗലവി, പേജ് 91)
2. ര്‍ƒഷഛഇത്സഏ™എƒക്കടവ മ്മîക്കടഇത്സഏ എന്ന ഗ്രന്ഥത്തില്‍ മൈക്കിനെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. ñ
ലഏ›ന്ഥഏ ന്ധ ന്നറഏ˜ര ര്‍ള്‍ക്കŸറഏ Šഏണുന്ദല  (ഉച്ചഭാഷിണി) സംഗീത ഉപകരണങ്ങളില്‍പ്പെട്ടതാണ്. (പേജ് : 302)
3. കീഴൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ (ന:മ)/യുടെ ഫത്‌വയില്‍ പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലഘട്ടങ്ങളില്‍ നിലവിലില്ലാത്ത ആയുധമായാണ് വ്യക്തമാക്കിയിട്ടുള്ളത്. (ഉച്ചഭാഷിണിയും ഖുതുബയും, നജീബ് മൗലവി, പേജ്: 83, 84)
പില്‍ക്കാലത്ത് മൈക്കിന്റെ അനന്ത സാധ്യതകളെ വിലയിരുത്തി അതിന്റെ ഉപയോഗം മതവേദികളില്‍ അംഗീകരിക്കപ്പെടുകയും പിന്നീട് അതിന്റെ ഉപയോഗം മനുഷ്യശബ്ദത്തെ മാറ്റുകയല്ല, വലുതാക്കുകയാണെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ ഖുതുബ, ബാങ്ക് പോലോത്ത ഇബാദത്തുകളില്‍ മൈക്ക് ഉപയോഗിക്കാം എന്ന് ഭൂരിപക്ഷ പണ്ഡിതന്മാരും ഫത്‌വ നല്‍കി.
മൈക്കിനോട് വിസമ്മതക്കുറിപ്പ് രേഖപ്പെടുത്തിയ ഈ പണ്ഡിതന്മാരൊന്നും ഇത് ശബ്ദത്തെ മാറ്റുമെന്നും അതുവഴി ഖുതുബ ഫസാദാകുമെന്നും പറഞ്ഞിട്ടില്ല. മറിച്ച് കളി ആയുധം എന്ന നിലയില്‍, വഅളുകളിലും മൗലിദുകളിലും ഉപയോഗിക്കുന്നത് പാടില്ലാത്തത്‌പോലെ ഖുതുബയിലും പാടില്ല എന്നാണവരത്രയും പറഞ്ഞത്. എന്നാല്‍, വിരോദാഭാസമെന്നു പറയട്ടെ, സംസ്ഥാന ജംഇയ്യതുല്‍ ഉലമക്കാര്‍ മൈക്കു കെട്ടികൊണ്ടാണ് (പ്രഭാഷണങ്ങള്‍, നേര്‍ക്കുനേര്‍) മൈക്ക് പാടില്ല എന്നും കൊട്ടിഘോഷിക്കുന്നത്. അത്‌കൊണ്ട് തന്നെ, ഉച്ചഭാഷിണിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ഖുതുബി (ന:മ)യെ പോലുള്ള പണ്ഡിതന്മാര്‍ തങ്ങളുടേതാണെന്ന് ഇവരുടെ വാദം തികച്ചും ബാലിശമാണ്.

സമസ്ത: തീരുമാനവും പശ്ചാത്തലവും
കേരളത്തില്‍ മതപരമായ ഏതൊരു വിഷയത്തിലും സമുദായം ഉറ്റുനോക്കുക സമസ്തയുടെ തീരുമാനത്തിലേക്കാണ്. കാരണം ഏതൊരു വിഷയത്തിലും ആധികാരികമായി പഠിച്ചും വിലയിരുത്തിയും സുചിന്തമായി മാത്രമേ സമസ്ത തീരുമാനമെടുക്കാറുള്ളൂ. 26.04.1967 ല്‍ നടന്ന സമസ്ത മുശാവറയില്‍ തളിപ്പറമ്പില്‍ നിന്നും ഇബാദത്തുല്‍കളില്‍ ഉച്ചഭാഷിണിയുടെ ഉപയോഗത്തെക്കുറിച്ചു ചോദ്യം ഉന്നയിക്കപ്പെട്ടു. കേരളേതര സംസ്ഥാനങ്ങളില്‍ പോയി മൈക്കിന്റെ ഉപയോഗത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച ശൈഖുനാ ശംസുല്‍ ഉലമ (ന:മ)യും യോഗാദ്ധ്യക്ഷന്‍ ശൈഖുനാ റഈസുല്‍ മുഹഖ്ഖിഖീന്‍ (ന:മ)യും സന്നിഹിതരായ മുശാവറ യോഗത്തില്‍ മെമ്പര്‍മാര്‍ കാര്യം ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പ്രഖ്യാപിച്ചു. ഉച്ചഭാഷിണി മനുഷ്യ ശബ്ദത്തെ വലുതാക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ശാഫിഈ മദ്ഹബ് പ്രകാരം ശബ്ദം വലുതാക്കുന്ന യന്ത്രം ഉപയോഗിക്കല്‍ വിരോധമില്ലെന്നും മുശാവറയിലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഒന്നു രണ്ടുപേര്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കുകയെന്ന കീഴ്‌വഴക്കം സമസ്ത ഈ വിഷയത്തിലും നടപ്പാക്കി.
8.4.67 ല്‍ നടന്ന് യോഗത്തില്‍ ക്ഷണിക്കപ്പെട്ടുവെങ്കിലും പങ്കെടുക്കാന്‍ സാധിക്കാത്ത ബഹു: മര്‍ഹൂം സ്വദത്തുല്ല മുസ്‌ലിയാര്‍ (ന:മ) ഉദൃത തീരുമാനത്തോട് തന്റെ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തി 13.4.1967 ല്‍ മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കി. തുടര്‍ന്ന് 4.5.1967 ന് വിശദീകരണാവശ്യാര്‍ത്ഥം വീണ്ടും മുശാവറ ചേരുകയും സ്വദഖതുല്ല ഉസ്താദ് നേരിട്ട് പങ്കെടുത്ത് അധ്യക്ഷം വഹിക്കുകയും ചെയ്തു. ആ യോഗത്തില്‍ അദ്ദേഹം സമസ്ത മുശാവറയുടെ തീരുമാനത്തെ അംഗീകരിക്കുകയും വ്യക്തിപരമായ തന്റെ എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എഴുതി ഒപ്പു വെച്ചതു ഇപ്രകാരമായിരുന്നു.
ഖുതുബയും ബാങ്കും മറ്റും ഉച്ചഭാഷിണിയില്‍കൂടി ഓതുന്നതിന് യാതൊരു വിരോധവുമില്ലെന്ന് കഴിഞ്ഞ 8.4.1967 ന് സമസ്ത മുശാവറ എടുത്ത തീരുമാനത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായം ഈ തീരുമാനത്തിന് ബാധകമല്ല. ഇത്രമാത്രമാണ് പരസ്പര ചര്‍ച്ചക്കൊടുവില്‍ അദ്ദേഹം എഴുതി ഒപ്പുവെച്ചത്. പക്ഷേ, അതിന്റെ മറവില്‍ വാഗ്വാദങ്ങളുടെയും തര്‍ക്കങ്ങളുടെയും ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്നത്. സങ്കുചിത ചിന്തയുടെ ഉല്‍പന്നമാണ്.

ശാഫിഈ ഫിഖ്ഹില്‍ എന്തു പറയുന്നു
വെള്ളിയാഴ്ച ദിവസത്തിലെ ജുമുഅ ഖുതുബ നാല്‍പ്പത്‌പേരെ കേള്‍പ്പിക്കണമെന്നാണ് ശാഫിഈ ഗ്രന്ഥങ്ങള്‍ സകലതും സാക്ഷ്യപ്പെടുത്തുന്നതും സാധൂകരിക്കുന്നതും. ഏറ്റവും പ്രബല ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫയില്‍ ഇമാം ഇബനുഹജര്‍(റ) പറയുന്നു: യോഗ്യരായ നാല്‍പ്പത് ആളുകളെ ഖുതുബ കേള്‍പ്പിക്കല്‍ ശര്‍ത്വാകുന്നു(തുഹ്ഫ: 2/452).
ഇമാം നാല്‍പ്പത് ആളുകളെ ഖുതുബ കേള്‍പ്പിക്കണമെന്നത് ഇബ്‌നു ഹജര്‍ (റ)വിന്റെ അഭിപ്രായം ആകുന്നു. കേള്‍പ്പിക്കല്‍ മാധ്യമം മുഖേന ആകട്ടെ അല്ലാതിരിക്കട്ടെ, നാല്‍പതുപേരെ കേള്‍പ്പിക്കണമെന്നതാണ് ശര്‍ത്വ്. നാല്‍പ്പതു ആളുകള്‍ കേള്‍ക്കുന്ന രൂപത്തില്‍ തന്റെ ശബ്ദത്തെ ഇമാം മാധ്യമ രഹിതമായി ഉയര്‍ത്തണമെന്ന് ഫുഖഹാഅ് പറഞ്ഞിട്ടില്ല.
നാല്‍പ്പത് ആളുകളെ കേള്‍പ്പിക്കണമെന്നത് ഫുഖഹാഅ് നിരുപാധികമാണ് പറഞ്ഞത് എന്നതിനാല്‍ മാധ്യമം മുഖേനെയാവട്ടെ അല്ലാതിരിക്കട്ടെ, സാധുമാകും എന്നാണ് നാം മനസ്സിലാക്കേണ്ടത്. കാരണം കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിരുപാധികം വിധി പറഞ്ഞാല്‍ ആ മസ്അല യോജിക്കുന്ന എല്ലായിടത്തും ഹുക്മ് ബാധകമാണ്. ഇബ്‌നു ഹജര്‍ (റ) ഇപ്രകാരം പറയുന്നു (കത്ഥബ്ദ)മ്പറ്റ'ഷ™ക്കŸഖ‡റ›മ്ലല‡റ›മ്ലലഅƒറ്റദ്ധത്തറഏŠƒയîണഏര്‍ഏ
ഉദാഹരണമായി, നാല്‍പ്പത് ആളുകളെ ഇമാം ഖുതുബ കേള്‍പ്പിക്കണമെന്ന് നിരുപാധികം പറഞ്ഞാല്‍ കേള്‍പ്പിക്കല്‍ ഏതെല്ലാം രൂപത്തില്‍ സാധുവാകുമോ അവിടെയെല്ലാം ഈ നിയമം ബാധകണമെന്ന്‌വരും.
നാല്‍പതുപേരെ ഖുതുബ കേള്‍പ്പിക്കണമെന്ന് തുഹ്ഫ(2/452) പറഞ്ഞിടത്ത് ശര്‍വാനിയില്‍ ഇപ്രകാരം കാണാം. ല്‍ഖള്‍ക്കഡ …ശ്ലക്ഷസ്ഥഏ ഞ്ഞമ™ഷ ര്‍ഇƒഒ  ഇമാം തന്റെ ശബ്ദം ഉയര്‍ത്തല്‍ മുഖേന) ഈ ഇബാറത്തില്‍ തൂങ്ങിപ്പിടിച്ചാണ് സ്പീക്കര്‍ വിരോധികള്‍ മൈക്ക് ഉപയോഗം ഇബാദത്തില്‍ സാധുവല്ലെന്ന് പാടി നടക്കുന്നു. ഇവിടെ പല കാരണങ്ങള്‍ കൊണ്ട് ഇതവര്‍ക്കു തെളിവല്ല.
1. പ്രസ്തുത ഇബാറത്ത്  ™ഒള്‍ക്കŸള (രൂപം വിവരിക്കല്‍) ആണ്. അഥവാ നാല്‍പ്പത് ആളുകളെ കേള്‍പ്പിക്കാനുള്ള ഒരു രൂപം പറഞ്ഞതാണ്. ഒരു രൂപം പറഞ്ഞതുകൊണ്ട് മറ്റു രൂപങ്ങളിലൊന്നും ഖുതുബ 40 പേര്‍ കേള്‍ക്കുന്നില്ല എന്നോ, ഖുതുബ സാധുവല്ലെന്നോ വരില്ല.
2. മാസപ്പിറവി കണ്ടെത്താന്‍ മറ്റൊരു മാധ്യമം ഉപയോഗിച്ചാല്‍ മതിയാവില്ലെന്ന് ഇബ്‌നു ഹജര്‍ (റ) തുഹഫയില്‍ പറഞ്ഞിട്ടുണ്ട്.
അസ്തമനത്തിനു ശേഷം കണ്ണട പോലത്തെ മാധ്യങ്ങളില്ലാതെ ഹിലാലിനെ കാണല്‍. അദ്ദേഹം നാല്‍പ്പത് ആളുകളെ കേള്‍പ്പിക്കണം എന്ന് പറഞ്ഞിടത്ത് നിബന്ധന പറയാതെ നിരുപാധികമാണ് പറഞ്ഞത്. ഇതില്‍ നിന്നും മാധ്യമം ഉപയോഗിച്ചാല്‍ ശരിയല്ലെന്ന നിബന്ധന ഇവിടെ ബാധകമല്ലെന്ന് വ്യക്തമാകും.

ശബ്ദ സഞ്ചാരം
ശബ്ദത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ശബ്ദം എന്താണെന്ന് നമുക്ക് പരിശോധിക്കാം. നാം പുറത്തു വിടുന്ന ശബ്ദം വായുവുമായി സന്ധിക്കുമ്പോള്‍ മാത്രമേ അത് കേള്‍ക്കാന്‍ സാധ്യമാവുകയുള്ളൂ. ഇങ്ങനെ വായുവുമായി കൂടിച്ചേര്‍ന്നതിനെ ശബ്ദം എന്ന് പറയുന്നത് പോലെ നാം പുറത്തുവിടുന്നതിനെ മാത്രവും ശബ്ദം എന്നു പറയുന്നതുപോലെ നാം പുറത്തുവിടുന്നതിനെ മാത്രവും ശബ്ദം എന്നുതന്നെയാണ് പറയുന്നത്. ഖുതുബയില്‍ ഖത്വീബ് പുറത്തുവിടുന്ന ശബ്ദം വായുവുമായി സന്ധിക്കുമ്പോഴാണ് ശ്രോതാക്കള്‍ അതിനെ ശ്രവിക്കുന്നത്. ഇതേ പ്രകാരം തന്നെയാണ് വൈദ്യുതിയിലൂടെ കടത്തിവിടുമ്പോഴും സംഭവിക്കുന്നത്. വായുവുമായി സന്ധിക്കുമ്പോഴും ശബ്ദം മാറുന്നില്ല. ഇങ്ങനെ ശബ്ദത്തിന്റെ വ്യത്യസ്തങ്ങളായ രണ്ടു പ്രയോഗതലങ്ങളെ മനസ്സിലാകാതെയാണ് ഉച്ചഭാഷിണി വിരോധികള്‍ അച്ചുനിരത്തുന്നത്. പ്രാര്‍ത്ഥന എന്ന പദം ദൈവത്തി
നോടുള്ള അര്‍ത്ഥനക്കും വെറും അര്‍ത്ഥനക്കും പ്രയോഗിക്കുന്നതു മനസ്സിലാക്കാതെ പ്രാര്‍ത്ഥന എന്ന പദത്തെ ദൈവത്തോടുള്ള അര്‍ത്ഥന മാത്രമായി ദുര്‍വ്യാഖ്യാനം നടത്തുന്ന പുത്തനാശയക്കാരെ പോലെ ഇവിടെയും പദത്തിന്റെ വ്യത്യസ്ത പ്രയോഗതലങ്ങളെ മനസ്സിലാകാതെ പോയതാണ് ഉച്ചഭാഷിണി വിരോധികള്‍ക്ക് പിണഞ്ഞ ഭീമാബന്ധം.
ശബ്ദത്തിന്റെ സഞ്ചാരപദം വായുവാണ്. വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ലൗഡ് സ്പീക്കറില്‍ വൈദ്യുതിയിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്നു. സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന അന്തരം പോലെയാണ് ശബ്ദം വായുവിലൂടെ സഞ്ചരിക്കുമ്പോഴും വൈദ്യുതിയിലൂടെ സഞ്ചരിക്കുമ്പോഴും ഉണ്ടാകുന്നത്. പ്രസംഗിക്കുന്നവന്റെ ശബ്ദം ഉച്ചത്തില്‍ പുറത്തുവിടുകയാണ് ലൗഡ് സ്പീക്കര്‍ ചെയ്യുന്നതെന്ന് എസ്.സ്.എല്‍.സി ക്കു വേണ്ടി തയ്യാറാക്കപ്പെട്ട ഊര്‍ജ്ജതന്ത്ര പാഠപുസ്‌കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വൈദ്യുതിയിലൂടെ സഞ്ചരിക്കുമ്പോള്‍ സഞ്ചാരവേഗത വര്‍ദ്ധിക്കുമെന്നല്ലാതെ ശബ്ദം തന്റേതല്ലാതായിത്തീരുന്നുമെന്ന അനുമാനം ശരിയല്ല.
മൈക്രോഫോണിനെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇപ്രകാരം കാണാം. അ റല്ശരല വേമ േശ ൌലെറ ളീൃ ാമസശിഴ ്യീൗൃ ീൌിറ ഹീൗറലൃ വേമി ംവലി ്യീൗ മൃല ുെലമസശിഴ (ഛഃളീൃറ റശരശേീിമൃ്യ ുമഴല : 965) നിങ്ങള്‍ സംസാരിക്കുന്ന സമയത്ത് നിങ്ങളുടെ ശബ്ദം ഉയര്‍ത്താനുള്ള ഉപകരണമാണ് മൈക്ക്. ശബ്ദപ്രവര്‍ത്തനം പലഘട്ടങ്ങളില്‍ പിന്നിട്ടാലും അവസാനം പുറത്തുവരുന്നത് ശബ്ദിക്കുന്നവന്റെ ശബ്ദം തന്നെയാണെന്നത് ശാസ്ത്രീയമായ സത്യമാണ്. ശബ്ദത്തിന്റെ സഞ്ചാരവേഗതയിലെ അന്തരവും വൈദ്യുത പ്രവര്‍ത്തനങ്ങളും പരിഗണിച്ച് പുറത്തു വരുന്നത് സ്വശബ്ദമല്ലെന്നത് വസ്തുതകളെ കണ്ണടച്ചിരുട്ടാക്കലാണ്.

സംശയം
ഉച്ചഭാഷിണിയുടെ വസ്തുത ഇപ്രകാരമായിരിക്കെ ന്യായമായും ചില സംശയങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത്തരം സംശയങ്ങളെയും അവയ്ക്കുള്ള മറുപടികളെയും കുറിക്കുകയാണിവിടെ.
ചോദ്യം:- ഒരു ഡിസ്‌കില്‍ ഖുതുബ റെക്കോര്‍ഡ് ചെയ്തുവെക്കുകയും പിന്നീട് ഓരോ ആഴ്ചയിലും  സമയമാവുമ്പോള്‍ ആ ഡിസ്‌ക് പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകുമോ?
ഉത്തരം:- മതിയാവില്ല. കാരണം ഖുതുബ നാല്‍പ്പത് ആളുകളെ കേള്‍പ്പിക്കുക എന്നത് ശര്‍ത്വാണ്. ശര്‍ത്‌വ് (ഖുതുബയെ കേള്‍പ്പിക്കല്‍) ഗ്ലവ™ക്കല (ഖുതുബ)നോട് കൂടെ ഉണ്ടാകണം. ഇവിടെ കേള്‍പ്പിക്കല്‍ നടക്കുന്നത് ഖുതുബ നടന്നതിന്റെ ശേഷമാണ്. നിസ്‌കാരത്തിന്റെ ശര്‍ത്വാണല്ലോ വുളൂഅ്. എന്നാല്‍ അത് നിസ്‌കാരം കഴിഞ്ഞതിനു ശേഷം എടുത്താല്‍ മതിയാകില്ലല്ലോ.
ചോദ്യം:- ഒരു നാട്ടില്‍ ഖുതുബ ഓതുകയും അത് മറ്റു നാടുകളിലേക്ക് തത്സമയ സംപ്രേക്ഷണം ചെയ്യുകയും ചെയ്താല്‍ മതിയാകുമോ?
ഉത്തരം:- ഇല്ല, കാരണം ഖുതുബ ജുമഅയില്‍പ്പെട്ടതാണ്. ജുമുഅ പള്ളിയില്‍ വെച്ച് നടത്തപ്പെടണം. ഫത്ഹുല്‍ മുഈനില്‍ ഇപ്രകാരം പറയുന്നു. (പ്പ„റഏ ല്‍മ്ലല ഛവ~ഞ്ചല പ്ല'സ്റ്റ ƒറ്റഥള്‍യവ) നാട്ടില്‍ പെട്ടതായി എണ്ണപ്പെടുന്ന സ്ഥലത്ത്‌വെച്ച് ജുമുഅ സംഭവിക്കണം. അതുകൊണ്ട് നാട്ടില്‍വെച്ചുതന്നെ ഖുതുബയും നടക്കണം.
കറന്‍സിയുടെ സകാത്ത്
കറന്‍സിക്ക് സകാത്തില്ല എന്നത് സംസ്ഥാനയുടെ പുതിയ വാദമാണ്. ഇതിനു കാരണമായി ഇവര്‍ പറയുന്നത് സകാത്ത് എട്ടു വസ്തുക്കളില്‍ നിക്ഷിപ്തമാണ്. അവര്‍ക്കല്ലാതെ സകാത്ത് നിര്‍ബന്ധമാവില്ല എന്നതാണ് സകാത്ത് നിര്‍ബന്ധമാകുന്ന ധനങ്ങള്‍ സ്വര്‍ണ്ണം, വെള്ളി, ആട്, മാട്, ഒട്ടകം, ധാന്യങ്ങളില്‍ നിന്ന് അരി, പയറ് മുതലായ പോഷകാഹാര വസ്തുക്കള്‍, പഴവര്‍ഗ്ഗങ്ങളില്‍നിന്ന് ഈത്തപ്പഴം, മുന്തിരി (ധനികരുടെ ബാധ്യതയും നോട്ടിന്റെ സകാത്തും; പേജ്: 10) കച്ചവടച്ചരക്ക് ഇതില്‍ പെടുന്നില്ല. എന്നാല്‍ അവയ്ക്കു സകാത്ത് നിര്‍ബന്ധമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നു. കച്ചവടച്ചരക്ക് നഖ്‌ദൈനിയാണ്.
കച്ചവടച്ചരക്ക് നഖ്‌ദൈനിയില്‍പെട്ടതാണ്. കാരണം അത് വിലയിലേക്ക് മടങ്ങുന്നു. ആ വില നഖ്‌ദൈനിയാകുന്നു. തുഹ്ഫ പോലുള്ള മറ്റു പല കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും നമുക്കിപ്രകാരം കാണാന്‍ സാധിക്കും. 

അപ്പോള്‍ കച്ചവടച്ചരക്ക് നാണയത്തില്‍പ്പെട്ടതാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വസ്തുതയാണ്.
ലോഹങ്ങളില്‍നിന്ന് സ്വര്‍ണത്തിനും വെള്ളിക്കും മാത്രം സകാത്ത് പ്രത്യേകമായത് അവ മാത്രമായിരുന്നു വസ്തുക്കളുടെ വിലഎന്നത്‌കൊണ്ടാണ്, ഈ ഇബാറത്തില്‍ നിന്നും സ്വര്‍ണവും വെള്ളിയും. അƒശ്ലക്കഠഇത്സഏ മ്പശ്ലയ ആയിരുന്നത്‌കൊണ്ട് സകാത്ത് നിര്‍ബന്ധമായതെന്ന് വ്യക്തമാകുന്നു. അവരുടെ കാലത്ത് സ്വര്‍ണവും വെള്ളിയുമായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഇവിടെ സകാത്ത് നിര്‍ബന്ധമാകാനുള്ള പൊതുനിയമം എന്ന് മനസ്സിലാകുന്നു. ആധുനികയുഗത്തില്‍ വസ്തുക്കളുടെ വില ആയി ഉപയോഗിക്കപ്പെടുന്നത് കറന്‍സികളാണ് എന്നത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. അക്കാരണത്താല്‍തന്നെ കറന്‍സികള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്ത് കച്ചവടനിരക്ക് നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ നില്‍ക്കുമെന്നത് സുവ്യക്തമാണ്.
മദ്ഹബില്‍ സ്ഥിരപ്പെട്ട ഒരു പൊതുനിയമത്തിന്റെ പരിധിയില്‍ ഒരുകാര്യം വന്നാല്‍ ആ പൊതുനിയമംകൊണ്ട് വിധിക്കാമെന്ന് ഇമാം നവവി(റ) തങ്ങള്‍  †˜റ്റന്ഥഏ '™ക്കഠ പറയുന്നു. 
 ñണ്‍ഒ ന്മ ഝ~ഷ ‰ശ്ല'ഒ ല്ലƒമ്ലഞ്ചല ബ്ബവദ്ധˆമ്ലന്ഥഏ ന്ധ ~ഘവ ര്‍ഏ ബ്ബള്‍ദ്ധമ്ലല ല്ല ~Žഷ ത്സƒലവ
 ല്‍ഒ സ്ലള്‍ˆത്തറ ഏവ ല്‍ഒ ല്‍യ ƒണ്മഏ ഞƒഘ ƒബ്ലറ്റമ്ലശ്ലഒ ന്ത™മ ത്സ ല്‍ളഏ ™ന്ദമ ണുര
…ഴ ˜ന്ഥഏ ന്ധ ~റ്റക്ത ഗ്ഗഒ ƒക്കഢ ‰ബ്ദ ല്‍ഘ ബ്ബഝ ~ളഏ മ്പപ്പഞ്ചഷ ƒല ഏ˜ര വ
 (1144† ˜റ്റന്ഥഏ '™ക്കഠ)
ഉദൃത വിശദീകരണത്തില്‍നിന്നും കറന്‍സിക്കും സകാത്ത് നിര്‍ബന്ധമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.
ശര്‍വാനിയില്‍ പറഞ്ഞത്

കറന്‍സിക്ക് സകാത്തില്ല എന്നു വാദിക്കുന്നവര്‍ തങ്ങളുടെ വാദം സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് ശര്‍വാനിയിലെ ഇബാറതാണ്. അക്കാലത്ത് ചില രാജാക്കന്മാര്‍ ചില കടലാസ്സുകള്‍ക്ക് മൂല്യം നല്‍കുകയും അതിനെ നഖ്ദായി ഉപയോഗിക്കുകയും ചെയ്തിരുന്നു. രാജാക്കന്മാര്‍ ആ വിധിയെ ഇല്ലായ്മ ചെയ്യുകയാണെങ്കില്‍ പിന്നീടത് ഇടപാടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. (ശര്‍വാനി 4-238). ഇവിടെ പറഞ്ഞത് പ്രത്യേക കടലാസിന്റെ മൂല്യം രാജാവിനെപ്പോലും എടുത്തുമാറ്റാന്‍ കഴിയുമായിരുന്നു. മാത്രവുമല്ല ആ രാജ്യത്ത് മാത്രമേ അതുകൊണ്ട് ഇടപാട് നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇന്നത്തെ കറന്‍സി ഇപ്രകാരമല്ല.
ശര്‍വാനിയില്‍ പറഞ്ഞ ഇബാറത്തിനെ പല പ്രമുഖ പണ്ഡിതന്മാരും ഖണ്ഡിക്കുന്നുണ്ട്. ശൈഖ് സാലിം ബിന്‍സമീര്‍, അബ്ദുല്ലാഹിബ്‌നു സുമൈത്വ്, അബ്ദുല്ലാഹ് ബിന്‍ അബീബകര്‍, ശൈഖ് മുഹമ്മദുല്‍ അന്‍യാബി, ശൈഖ് മഹ്ഫൂള് ബിന്‍ അബ്ദില്ലാഹ് അതുര്‍മുസി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
ശൈഖ് മഹ്ഫൂള് ബിന്‍ അബ്ദില്ലാഹ് തന്റെ ഗ്രന്ഥത്തില്‍ ശര്‍വാനിയുടെ വാദത്തെ ഇപ്രകാരം ഖണ്ഡിക്കുന്നു, അത്യധികം പ്രയോജനപദവും ഗുണമുള്ളതും മൂല്യനിലവാരമുള്ളതുമാണ് ഈ കടലാസുകള്‍. മാത്രമല്ല, ഇടപാടുകളില്‍ ലക്ഷ്യമാക്കുന്നത് വെറും കടലാസ് തുണ്ടുകളല്ല. പ്രത്യുത ഇവകള്‍ പ്രതിനിധീകരിക്കുന്ന സാങ്കല്‍പ്പിക (സ്വര്‍ണ്ണം, വെള്ളി) നാണയങ്ങളാണ് (മൗഹിബ : 4:30)
കറന്‍സികള്‍ പ്രതിനിധീകരിക്കുന്നത് സ്വര്‍ണവും വെള്ളിയും ആണെന്നും അതുകൊണ്ടുതന്നെ അവയ്ക്കു സകാത്ത് നിര്‍ബന്ധമാണെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു.

കറന്‍സികളും ഫുലൂസുകളും തമ്മിലുള്ള അന്തരങ്ങള്‍
ഫുലൂസുകളോടുപമിച്ച് അവകള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല എന്നതുപോലെ കറന്‍സി നോട്ടുകള്‍ക്കും സകാത്തില്ല എന്ന് വാദിക്കുന്നവര്‍ കറന്‍സികള്‍ക്കു ഫുലൂസുകള്‍ക്കില്ലാത്ത പല പ്രത്യേകതകളെയും സൗകര്യപൂര്‍വ്വം മറന്നുകളയുന്നു.
മുന്‍കാലങ്ങളില്‍ ഫുലൂസുകള്‍ സ്വര്‍ണത്തിനും വെള്ളിക്കും പകരമായി ഉപയോഗിച്ചിരുന്നത് വളരെ വിരളമായിരുന്നു. സ്വര്‍ണവും വെള്ളിയുമായിരുന്നു അടിസ്ഥാന നാണയങ്ങള്‍. അക്കാലത്ത് നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും നല്‍കപ്പെട്ടിരുന്ന സ്ഥാനം ഇന്ന് ലോകത്തിലൊരിടത്തും നിലനില്‍ക്കുന്നില്ല. പകരം, ആ സ്ഥാനം കറന്‍സികള്‍ കയ്യടക്കിയിരിക്കുന്നു. മാത്രമല്ല ഫുലൂസുകള്‍ക്ക് മുന്‍കാലങ്ങളിലെ ചില രാജാക്കന്മാര്‍ കല്‍പ്പിച്ചു നല്‍കുന്ന മൂല്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ രാജാക്കന്മാര്‍ എടുത്തുമാറ്റിയാല്‍ അവ വെറും കടലാസ് മാത്രമാവുകയും ചെയ്യുന്നു. ഇതിനു പകരമായി രാജാക്കന്മാര്‍ മറ്റൊന്നിനെ നിശ്ചയിച്ചുകൊടുത്തിരുന്നില്ല. എന്നാല്‍ ഇക്കാലത്തെ കറന്‍സികളുടെ മൂല്യം നഷ്ടപ്പെടുത്താനുള്ള അധികാരം ഗവണ്‍മെന്റിനുണ്ടെങ്കിലും അവയ്ക്ക് പകരം നല്‍കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥരാണ് എന്നു വ്യവസ്ഥയുണ്ട്. ഫുലൂസുകള്‍ക്ക് ഈ വ്യവസ്ഥ ഇല്ലായിരുന്നു.

അക്കാലത്തെ ഫുലൂസുകളെക്കാളും തരംതാഴ്ന്നതും ഒരു വിലയും ഇല്ലാത്ത രണ്ട് ഗോതമ്പുമണികളെപ്പോലെ സ്ഥാനമില്ലാത്തതുമാണ് കറന്‍സികള്‍ എന്ന വാദം ഇന്ന് ആരും മുഖവിലക്കെടുക്കുന്നില്ല. കാരണം ഇന്നുള്ള മുഴുവന്‍ ഇടപാടുകളും നടക്കുന്നത് ഈ കറന്‍സികളെകൊണ്ടാണ്. ഒരു രാജ്യത്ത് നടപ്പിലുള്ള കറന്‍സി മറ്റൊരു രാജ്യത്ത് കൊണ്ടുപോയാല്‍ അതിന്റെ മൂല്യത്തിനനുസരിച്ചുള്ള ആ രാജ്യത്തെ കറന്‍സി നമുക്ക് ലഭിക്കുന്നതാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ കറന്‍സിയായ രൂപയുമായി അമേരിക്കയില്‍ എത്തുന്ന ആള്‍ക്ക് ആ രൂപയുടെ മൂല്യത്തിനുള്ള ഡോളറുകള്‍ ലഭ്യമാകും. കാരണം അവിടെ കടലാസിനെയല്ല മറിച്ച് മൂല്യത്തെയാണ് പരിഗണിക്കുന്നത്. എന്നാല്‍ അക്കാലത്ത് നടപ്പിലുണ്ടായിരുന്ന ഫുലൂസ് ഒരു രാജ്യത്ത് തന്നെ ചില പ്രത്യേകസ്ഥലങ്ങളില്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നത്. മറ്റൊരു രാജ്യത്ത് കൊണ്ടുപോയാല്‍ അത് വെറും കടലാസായി മാത്രമേ ഗണിക്കപ്പെട്ടിരുന്നുള്ളൂ.

കറന്‍സിയുടെ സകാത്ത് വിരേധികള്‍ മുഖ്യമായി ഉദ്ധരിക്കുന്നത് ശര്‍വാനിയിലെ ഈ ഇബാറത്താണ് 
 വഏ ƒറ്റമ്ലലള്‍പ്പബ്ലന്ഥഏ ñക്കŸഷ  ത്സ വ ƒറ്റഒ ‡പ്പല ƒഞ്ചന്ഥഏ ഞ്ഞക്കŸഖ ത്സ കഝള്‍ര ‡ന്ഥഏ ‡യഝള്‍റഏ ര്‍ഏ
 വഏ ƒമ്ലബ്ലഗല്‍ശ്ലപ്പഥ ഛള്‍ദ്ധഞ്ചന്ഥഏ ഗ്ലവ ഝക്കഠ ല്‍മ്ലല ര്‍ഇƒമ ല്‍ശ്ലമ കള്‍രഞ îമ ക ഝƒക്ട ക്ലഢ ™ഥ ƒറ്റഒ
 ƒറ്റഒ ല്‍ˆഞ്ചഷ കഛ ള്‍ക്കŸദ്ധല ‡ഞ്ചത്തമ്ലല ല്‍ഖ ഏജ ~ഘ ന്ധ ര്‍ള്‍ന്ദഷ ര്‍ഏ മ്ലബ്ല‹ല
 ‡യഝള്‍റവ ഝƒശ്ലˆച ഇത്സഏ ബ്ബƒങ ന്ധƒമ™ഥ ബ്ബള്‍ബ്ലˆസ്റ്റ പ്ലഒ ƒദ്ധഷ Œശ്ല'ഒ ƒഥ™ക്കഠ
  (2/38 4 കുഏവ™ക്കഠ)ന്നറ˜ര ‰ക്ക„റ  കഝള്‍ര ˜ന്ഥഏ
ഈ വാദമനുസരിച്ച് ഇന്ന് നിലവിലുള്ള കറന്‍സികളെകൊണ്ട് ഒരു ഇടപാടും നടത്താന്‍ പാടില്ലെന്നുവരും. കാരണം വിലയില്ലാത്ത കറന്‍സികളാണല്ലോ. എല്ലാവരും വിലയായി നല്‍കുന്നത്. എന്നാല്‍ ഇത് സകാത്ത് വിരോധികളും ഒരു മടിയും വിലയായി നടത്തുണ്ട്. അവര്‍ നടത്തുന്ന കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളെ കുറിച്ചുള്ള അവരുടെ നിലപാടെന്ത്? സ്വാഹീഹാണെന്നോ അല്ലെന്നോ? സ്വഹീഹാണെങ്കില്‍ എങ്ങനെ സകാത്ത് നിര്‍ബന്ധമല്ലാതാവുന്നു? സ്വഹീഹല്ലെങ്കില്‍ തങ്ങള്‍ നടത്തുന്ന ഇടപാടുകള്‍ നിറുത്തിവെക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ കറന്‍സിയുടെ സകാത്ത് വിരോധികള്‍ നിര്‍ബന്ധമായും ബാധ്യസ്ഥരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter