സെനഗൽ

ആഫ്രിക്കയിൽയിൽ അറബി രാഷ്ട്രങ്ങളെ  പോലെ മുസ്ലിം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങൾ ഏറെയുണ്ട്.  എന്നാൽ ഭരണനേതൃത്വം അവരുടെ കയ്യിലില്ല. ഇതിനു കാരണം ജനാധിപത്യാവകാശം ഹനിച്ചു പട്ടാളം അധികാരം പിടിച്ചെടുത്തതോ, കോളനി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ ഭരണ ചുക്കാൻ പിടിക്കാൻ മാത്രം യോഗ്യതയുള്ളവരോ ആയ മുസ്ലിംകൾ ഉണ്ടായില്ല. സാമ്രാജ്യത്വശക്തികൾ ഇസ്ലാമിനെ  ക്രിസ്തു മതത്തിൻറെ ശത്രുവായി കാണുകയും മുസ്ലിംകൾ പിന്നോക്കാവസ്ഥയിൽ തന്നെ തുടരണമെന്ന് ആഗ്രഹിച്ച് അവർക്ക് വിദ്യാഭ്യാസവും പുരോഗതിയും  നിഷേധിക്കുകയുമായിരുന്നു. വിദേശ ശക്തികളായ ക്രിസ്ത്യാനികളുടെ വിദ്യാലയങ്ങളിലേക്ക് തങ്ങളുടെ കുട്ടികളെ അയച്ചാൽ അവർ നിർബന്ധിച്ച് മതംമാറ്റും എന്ന മുസ്‌ലിംകളുടെ ആശങ്ക ഭരണാധികാരികൾ ദുരുപയോഗപ്പെടുത്തുകയായിരുന്നു.

മുസ്‌ലിംകൾക്ക് ഖുർആൻ പഠിപ്പിക്കാൻ മാത്രം സൗകര്യം ചെയ്തു കൊടുത്താൽ മതി എന്നും, ആധുനിക വിദ്യാഭ്യാസത്തിൻ്റെ കവാടങ്ങൾ  അവർക്ക് തുറന്നു കൊടുക്കേണ്ടതില്ല എന്നുമുള്ള നീതിരഹിതമായ ഒരു നിലപാട് അവർ സ്വീകരിച്ചു. വിദേശ ശക്തികൾ ആഫ്രിക്കൻ നാടുകൾക്ക് സ്വാതന്ത്ര്യം  നൽകിയപ്പോഴേയ്ക്കും ഭരണസാരഥ്യം ഏറ്റെടുക്കാനും ഉദ്യോഗങ്ങൾ വഹിക്കാനും പ്രാപ്തരായ വിദ്യാസമ്പന്നരെ സ്വന്തം സമുദായത്തിൽ നിന്നു വാർത്തെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. പക്ഷേ വിദേശ ക്രൈസ്തവ ശക്തികൾ സൃഷ്ടിക്കുന്ന പ്രതികൂലതകൾ ഏറെയുണ്ടായിട്ടും ആഫ്രിക്കയിൽ ഇസ്ലാമിൻറെ വളർച്ച ത്വരിതഗതിയിലാണന്നത് സത്യമാണ്. 

ആഫ്രിക്കയിൽ സെനഗൽ റിപ്പബ്ലിക്കിൽ മുസ്ലിം ജനസംഖ്യ 90% ആണ്.ആഫ്രിക്കയിലെ നീഗ്രോ മേഖലയിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് വടക്ക് ഭാഗത്തുകൂടെ മൊറോക്കോ വിൽ നിന്നും കിഴക്കുഭാഗത്ത് ഭാഗത്തുകൂടെ ഈജിപ്ത് സുഡാൻ പ്രദേശങ്ങളിലൂടെ വന്ന  മത പ്രബോധകന്മാരും കച്ചവടക്കാരുമാണ് സെനഗലിലേക്ക് ഇസ്ലാം കൊണ്ടുവന്നത്. പ്രസിദ്ധ മുറാബിത് പ്രബോധകനയിരുന്ന  അബ്ദുല്ലാഹിബിൻ യാസീൻ ക്രി: 1050- നോടടുത്ത് സെനഗൽ നദിയിലെ ഒരു ദ്വീപിൽ മത പ്രബോധന കേന്ദ്രം ആരംഭിച്ചിരുന്നു. ക്രി: പതിനൊന്നാം നൂറ്റാണ്ടിൽ തക്റൂ ർ രാജാവും അനുയായികളും  ഇസ്ലാം സ്വീകരിച്ചതോടെ സെനഗലിൽ ഇസ്ലാമിൻറെ പ്രചാരണം ശക്തമായി. ക്രിസ്താബ്ദം 1559 മുതൽ മുതൽ 1776 വരെ വരെ സെനഗൽ ഭരിച്ചിരുന്ന ഇന്ന് പ്രകൃതി  പൂജകരായിരുന്ന ഫുലാ ഗോത്രം ഇസ്ലാം സ്വീകരിച്ചതോടെ ഇസ്ലാമിന് ശക്തി വർദ്ധിച്ചു.

Also Read:ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ് മൗറിത്താനിയ 

അടിമക്കച്ചവടവും ക്രിസ്തു മതപരിവർത്തനവും ലക്ഷ്യം വച്ചു ആദ്യമായി പോർച്ചുഗീസുകാർ സെനഗലിലെത്തി. രണ്ടു നൂറ്റാണ്ടു കഴിഞ്ഞു  1645 ൽ വാണിജ്യ ലക്ഷ്യത്തോടെ വന്ന ഫ്രഞ്ചുകാർ സെനഗൽ നദിയുടെ തീരത്ത്  ഒരു ഫാക്ടറി സ്ഥാപിക്കുകയും പിന്നീട് പട്ടണം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തിൻറെ ഭരണാധികാരം കൈയ്യടക്കാനുള്ള ശ്രമമായി. അതോടെ മുസ്ലിംകളുടെ ചെറുത്തുനിൽപ്പും ആരംഭിച്ചു.

അതിനു നേതൃത്വം നൽകിയ ഹാജി ഉമർ ( 1797 -1865)  ഹജ്ജ് കഴിഞ്ഞു മക്കയിലേയും മദീനയിലേയും പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിച്ചു നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഫ്രഞ്ചുകാർ ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരുന്നു. വിദേശ ശക്തികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. അദ്ദേഹത്തിൻറെ ഉപദേശം സ്വീകരിച്ച ആളുകൾ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. ഉമർ  കീജാനിയും ഫ്രഞ്ചുകാരും തമ്മിൽ കനത്ത പോരാട്ടങ്ങൾ പലതും നടന്നു. അവസാനം  സ്വതന്ത്രപോരാളി 1864 വധിക്കപ്പെട്ടു സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടെത്തിയത് 1960-ലാണ് ഫ്രഞ്ച് ചേർന്ന് ഒരു ഫെഡറേഷനാണ് സ്വാതന്ത്ര്യം നേടിയത് എങ്കിലും പിന്നെ അതിൽ നിന്ന് വേർപെട്ടു സ്വതന്ത്ര രാഷ്ട്രമായി ഏകകക്ഷി സോഷ്യലിസ്റ്റ് ഭരണം നടക്കുന്ന പ്രസിഡൻറ് അബ്ദുലായേ വാദേ ആണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter