മസ്ജിദുന്നബവിയിലെ മുന്‍ഇമാമും ഖാരിഉമായ ശൈഖ് മുഹമ്മദ് ഖലീല്‍ അന്തരിച്ചു

മദീനയിലെ മസ്ജിദുന്നബവിയിലെ മുന്‍ ഇമാമും പ്രസിദ്ധ ഖാരിഉമായ ശൈഖ് മുഹമ്മദ് ഖലീല്‍ അന്തരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം.പ്രബോധകരും ഖാരിഈങ്ങളുമായ സഅദ് അല്‍ ഗാമിദി, നബീല്‍ അല്‍ ഉവൈളി, മശാര്‍ അല്‍ അഫാസി തുടങ്ങി  ശൈഖ് മുഹമ്മദ് ഖലീലിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

ഇടക്കിടെ മസ്ജിദുന്നബവിയില്‍ ഇമാമായി നിസ്‌കാരിത്തിന് നേതൃത്വം നല്‍കുകയും സ്ഥിരമായി വര്‍ഷങ്ങളോളം മദീന മുനവ്വറയിലെ തന്നെ 'അബ്ദുല്ല അല്‍ ഹുസൈനി' മസ്ജിദില്‍ ഖത്തീബും ഇമാമുമായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

ശൈഖ് മുഹമ്മദ് അല്‍ ഖീലിലന്റെ മരണം സഹോദരന്‍ മരിച്ച് അല്‍പം വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ്. 2018 ലാണ് സഹോദരന്‍ ഖാരിഅ് മഹ്മൂദ് ഖലീല്‍ മരണപ്പെട്ടത്. രണ്ടുപേരും പ്രസിദ്ധ ഖാരിആയിരുന്ന ഖലീല്‍ എന്നവരുടെ മക്കളാണ്.ശൈഖ് ഖലീല്‍ 60 കളില്‍ പാകിസ്ഥാനിലെ മുസാഫറാബാദില്‍ നിന്നും സഉദിയിലേക്ക് കുടിയേറിപ്പാര്‍ത്തതായിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter