ശൈഖ് സായിദ് മസ്ജിദ് ഇനി ഇന്തോനേഷ്യയിലും

ലോക പ്രസിദ്ധമായ അബൂദാബി ശൈഖ് സായിദ് പള്ളിയുടെ പകര്‍പ്പ് ഇന്തോനേഷ്യയിലും. യു.എ.ഇയുടെ പിതാവ് ശൈഖ് സായിദിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ട അബൂദാബി ഗ്രാന്റ് മസ്ജിദിന്റെ അതേ രൂപത്തില്‍ ഇന്തോനേഷ്യയിലെ സോളോയില്‍ പണി കഴിച്ച പള്ളി,  തിങ്കളാഴ്ച  യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യൻ പ്രധാനമന്ത്രി ജോക്കോ വിഡോഡോയും ഇരു രാജ്യങ്ങളിലെയും പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിക്കായി അവിടെ എത്തിയ വേളയില്‍ യുഎഇ പ്രധാനമന്ത്രി സമ്മാനിച്ചതായിരുന്നു ഈ പള്ളി. പതിനായിരം വിശ്വാസികളെ ഉൾക്കൊള്ളുന്ന വിധമാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 56 താഴികക്കുടങ്ങളും 4 മിനാരങ്ങളും 32 തൂണുകളുമുള്ള ഇതിന്റെ നിര്‍മ്മാണത്തില്‍ ഇന്തോനേഷ്യന്‍ വാസ്തുവിദ്യ കൂടി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

2007-ൽ തുറന്ന അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് ലോകത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്. ഇസ്‍ലാമിക വാസ്തുവിദ്യയും രൂപകൽപ്പനയും സമന്വയിച്ച ഇത്, തലസ്ഥാന നഗരിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter