ഓസ്ട്രേലിയയിലെ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തകനായിരുന്ന ഷെര്‍മണ്‍ ബര്‍ഗസ് ഇസ്ലാം സ്വീകരിച്ചു
ഓസ്ട്രേലിയയിലെ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനും തീവ്രവലതുപക്ഷ വ്യക്തിയുമായിരുന്ന ഷെര്‍മണ്‍ ബര്‍ഗസ് ഇസ്ലാം സ്വീകരിച്ചു.
ഓസ്ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധ ഇസ്ലാം വിരുദ്ധ പ്രവര്‍ത്തകരിലൊരാളും തീവ്ര വലതുപക്ഷ ഗ്രൂപ്പായ യുണൈറ്റഡ് പാട്രിയറ്റ്സ് ഫ്രണ്ടിന്റെ മുന്‍ മേധാവിയായുമായിരുന്നു ഇദ്ധേഹം.
എല്‍ജിബിടിക്യു, ലിംഗസമത്വം തുടങ്ങി പുതുതലമുറ കൊണ്ടുവരുന്ന ട്രെന്‍ഡിംഗ് ആയ വിഷയങ്ങളിലും യാഥാസ്ഥിക നിലപാട് സ്വീകരിക്കുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ചേര്‍ന്നാണ് അദ്ദേഹവും ഇസ്ലാം സ്വീകരിച്ചത്.
ഈ വിഷയത്തിലുള്ള ശരീഅത്ത് നിയമങ്ങള്‍ പാശ്ചാത്യന്‍ രീതികള്‍ക്കുള്ള തിരിച്ചടികൂടിയാണ്.
നിലവില്‍ പ്രവര്‍ത്തനത്തിലില്ലാത്ത തീവ്രവലതു പക്ഷ ഗ്രൂപ്പായിരുന്ന യൂണൈറ്റഡ് പാട്രിയസ് ഫ്രണ്ടിന്റെ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ലീഗിന്റെ 2010 വര്‍ഷത്തെ ദേശീയ മുഖവുമായിരുന്നു ഷെര്‍മണ്‍ ബര്‍ഗസ്.
ബെന്‍ഡിഗോയില്‍ ഒരു മസ്ജിദിന്റെ നിര്‍മ്മാണത്തെ കേന്ദ്രീകരിച്ച് 2015 ലെ ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങളില്‍ നവനാസിസ്റ്റുകളായ ബ്ലെയര്‍ കോട്രെല്‍,നീല്‍ എറിക്സണ് എന്നിവരോടപ്പം ഡസന്‍ കണക്കിന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കന്നതില് പ്രധാന പങ്ക്വഹിച്ചിരുന്ന വ്യക്തിത്വമായിരുന്ന ഷെര്‍മണ്‍.
എന്നാല്‍ അരപതിറ്റാണ്ടിന് ശേഷം ബര്‍ഗസിന്റെ സ്വന്തം ഫേസ്ബുക്ക് എക്കൗണ്ട് ഇപ്പോള്‍ ഷഹാദത്ത് കലിമ കൊണ്ട് പൊതിഞ്ഞ ഫലസ്ഥീന് പതാകയുടെ കവര്‍ ഫോട്ടോയാണ്. കൂടാതെ ഓസ്ട്രേലിയയിലെ പ്രാദേശിക പട്ടണമായ ജിന്ഡബെനിയിലെ ഇസ്ലാമിക പ്രാര്‍ത്ഥനയുടെ ചുവര്‍ചിത്രത്തെ പ്രശംസിക്കുന്ന പോസ്റ്റുകളും അദ്ധേഹത്തിന്റെ വാളുകളില്‍ നിറഞ്ഞു നില്ക്കുന്നു.
താനും തന്റെ മറ്റൊരു മുന്‍ ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനും ഷഹാദത്ത് കലിമ ചൊല്ലി മുസ്ലിമായെന്നും തന്റെ നാട്ടിലെ പ്രാദേശിക മസ്ജിദ് തങ്ങള്‍ക്ക് വലിയ സ്വീകരണമാണ് നല്‍കിയതെന്നും ഷെര്മെണ് ഓസ്ട്രേലിയിന്‍ മാധ്യമത്തോട് വിശദീകരിച്ചു.
'മുസ്ലിം സമൂഹം വളരെ ദയയുള്ളവരും അത്ഭുതപ്പെടുത്തുന്നവരുമാണ്, നിങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ അവര്‍ അവിടെയുണ്ട്,' അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment