'ഓള്‍ ഐസ് ഓണ്‍ റഫ' ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

ഗസ്സയില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന 'ഓള്‍ ഐസ് ഓണ്‍ റഫ' വൈറല്‍ എ.ഐ ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ മണിക്കൂറുകള്‍കൊണ്ട് നേടിയത്  44 ദശലക്ഷം ഷയറുകള്‍.ലോകത്തെങ്ങുമുള്ള സെലബ്രിറ്റികള്‍ ഉള്‍പ്പെടെ ഷെയറുകള്‍ ചെയ്ത ചിത്രം എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും നിറഞ്ഞു നില്‍ക്കുകയാണ്.
റഫയില്‍ 45പേരെ ജീവനോടെ ചുട്ടരിച്ചതുള്‍പ്പെടെയുള്ള കൂട്ടക്കൊലകള്‍ക്കെതിരെ ലോകമെങ്ങും പ്രതfഷേധം അലയടിക്കുകയാണ്. റഫയില്‍ തമ്പുകള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഇസ്രയേലിന്റെ ക്രൂരതകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന വാചകം ആദ്യമായി പ്രയോഗിച്ചത് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ റിക്ക് പീപ്പര്‍ കോണ്‍ ആണ്. എല്ലാ കണ്ണുകളും റഫയിലേക്ക് നീണ്ടതോടെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട ഇസ്രയേല്‍ എതിര്‍ പ്രചരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.നിങ്ങളുടെ കണ്ണുകള്‍ കാണാന്‍ പരാജയപ്പെട്ടത്  എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് ആക്രമണത്തെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളുമായാണ് ഇസ്രയേല്‍ രംഗത്തെത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter