തീവ്രവാദം;തീച്ചാരങ്ങള്‍ക്കെതിരെ

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കുമെന്ന പോലെ  മുസ്‌ലിങ്ങള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും  ഇതരര്‍ക്കിടയില്‍ മതപ്രചാരണം നടത്തുന്നതിനും ഭരണഘടന സ്വതന്ത്ര്യം നല്‍കുന്നു.സാംസ്‌ക്കാരികത്തനിമ നിലനിറുത്തി കൊണ്ട് ജീവിക്കുക; അമുസ്‌ലിം സുഹൃത്തുക്കള്‍ക്കുകൂടി ഇസ്‌ലാമിക സന്ദേശങ്ങള്‍ കൈമാറാനുള്ള അവകാശം അനുവദിക്കുക. എന്നീ രണ്ട് അടിസ്ഥാന അവകാശങ്ങളും മുസ്‌ലിങ്ങള്‍ക്ക് ഇവിടെ ലഭ്യമാണ്.ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ കുറ്റമറ്റനിലയില്‍ മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം.ആവശ്യാനുസരണം പള്ളികള്‍ നാം സ്ഥാപിച്ചിരിക്കുന്നു. ഇന്നും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. ബാങ്കും ജുമുഅയും ജമാഅത്തും പരസ്യമായിത്തന്നെ നടന്നുവരുന്നു. മദ്രസകളും മര്‍ക്കസുകളും അനാഥാലയങ്ങലും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു. ഇത്തരം മതധര്‍മ്മസ്ഥാപനങ്ങള്‍ക്ക് വിദേശപണം സ്വീകരിക്കാന്‍ ഗവണ്‍മേന്റ് അനുമതി നല്‍കികൊണ്ടിരിക്കുന്നു.  മതപ്രഭാഷണപരമ്പരകളും ക്യമ്പുകളും സമ്മേളനങ്ങളും ഇഷ്ടാനുസരണം നടത്താം. മതപ്രചാരണാര്‍ത്ഥം പത്രപ്രസിദ്ധീകരണങ്ങള്‍ സ്വന്തമായി നടത്തുകയോ ഉള്ളവ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. മതത്തിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ തുറന്ന സംവാദം നടത്താം. ഒരു പക്ഷേ ഇത്രവലിയ സ്വാതന്ത്ര്യം ഒരു മുസ്‌ലിം രാഷ്ട്രത്തില്‍പ്പോലും മുസ്‌ലിങ്ങല്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം.

എന്നാല്‍ ചില പ്രശ്‌നങ്ങളുമുണ്ടെന്ന കാര്യം നിഷേധിക്കാവതല്ല. മുസ്‌ലിങ്ങളെ  സഹിഷ്ണുതയോടെ മാത്രം നോക്കിക്കാണുന്ന ചിലരുണ്ടിവിടെ. അവര്‍ എല്ലാ തലങ്ങളിലുമുണ്ട്. പക്ഷേ അവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. മുസ്ലീങ്ങളോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന ഇക്കൂട്ടര്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയാര്‍ജ്ജിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരുന്നു. ഉത്ബുദ്ധരായ കേരളീയ സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല.കേരളത്തില്‍ നിലനില്‍ക്കുന്ന ഹിന്ദു-മുസ്‌ലിം മൈത്രി ഏറ്റവും അരോചകമായി കാണുന്നത് ഹിന്ദുക്കളെന്നവകാശപ്പെടുന്ന ഈ ന്യൂനപക്ഷമാണ്. സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞുവരുന്ന ഹിന്ദുമുസ്ലിം സഹോദരങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുകയും പരസ്പരവിദ്വേഷവും അകല്‍ച്ചയും സൃഷ്ടിക്കയുമാണ് ഹിന്ദുവര്‍ഗ്ഗീയവാദികളുടെ ലക്ഷ്യം. അതുവഴിമാത്രമെ വര്‍ഗ്ഗീയവാദികള്‍ക്ക് വളരാന്‍ സാധിക്കൂ. ലക്ഷ്യം നേടാന്‍ ഏത് ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തും. താനൂരില്‍ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയക്കുനേരെ ബോംബെറിയാന്‍ ശ്രമിച്ചത് ഒരു ഉദാഹരണം മാത്രം. പ്രതിയെ പോലീസ് കണ്ടെത്തുകയും അയാള്‍ ഹിന്ദുവാണെന്ന് തിരിച്ചറിയുകയും ചെയ്തതുകൊണ്ട് വര്‍ഗ്ഗീയവാദികളുടെ ലക്ഷ്യം നടക്കാതെ പോയി.അടുത്ത കാലത്തായി മുസ്‌ലിങ്ങള്‍ക്കിടയില്‍ തീവ്രവാദസംഘടനകള്‍ രൂപീകൃതമായതും ചില തീവ്രവാദ പ്രവണതള്‍ക്ക് പ്രകടമായതും ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് ഹിന്ദുവര്‍ഗ്ഗീയവാദികളെയായിരുന്നു.

ഹൈന്ദവ സോഹദരന്‍മാരെ പ്രകോപ്പിപ്പിക്കാനും വര്‍ഗ്ഗീയ വല്‍ക്കരിക്കനും ഇടയാകുംവിധം ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ വഴിയൊരുക്കിക്കൊടുക്കുന്നവര്‍ ആരായിരുന്നാലും അവര്‍ മുസ്‌ലിം സമുദായത്തിനോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്.തീവ്രവാദ പ്രവര്‍ത്തനങ്ങളും തല്‍സംബന്ധമായി വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന പ്രചാരണങ്ങളും ഹൈന്ദവസോഹോദരങ്ങളെ എത്രവേഗം സ്വാധീനിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവാണ് മുബൈ സംഭവം.1993 ജനുവരിയില്‍ ബോബെയിലും പരിസരത്തും വ്യാപകമായി കലാപം നടന്നു. കലാപത്തില്‍ 1500പേര്‍ മരണപ്പെട്ടു. ധാരാളം നാശനഷ്ടങ്ങളുമായി. സ്വാഭാവികമായും നഷ്ടങ്ങളത്രയും മുസ്‌ലിങ്ങള്‍ക്കായിരുന്നു.മാര്‍ച്ച് 12ന് മുബൈ പ്രധാനകേന്ദ്രങ്ങളായ 12 സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടന്നു.300പേര്‍ തല്‍ക്ഷണം മരണപ്പെട്ടു. സ്‌ഫോടനം നടന്നത് വെള്ളിയാഴ്ച ജുമുഅ സമയത്തായിരുന്നു. മുസ്‌ലിങ്ങളെല്ലാം പളളിയില്‍. സ്‌ഫോടനത്തിലകപ്പെട്ടവരാകട്ടെ മിക്കവരും അമുസ്ലിങ്ങളും.അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നു. സ്‌ഫോടനം നടന്ന സമയവും സാഹചര്യവും മുസ്‌ലിം തീവ്രവാദികളെക്കുറിച്ച് സംശയം ജനിപ്പിച്ചു. ജനുവരിയില്‍ നടന്ന കലാപത്തിനു പ്രതികാരമായി ദാവൂദ് ഇബ്രാഹിമും സംഘവും നടത്തിയതായിരുന്നു സ്‌ഫോടനമെന്ന് പോലീസി നിഗമനത്തിലെത്തി.ഫലമോ? തൊട്ടടുത്ത് തന്നെ മഹാഷ്ട്ര നിയമസഭയിലെ നടന്നതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലായി ശിവസേന- ബിജെ.പി കൂട്ടുകെട്ട് അധികാരത്തില്‍ വന്നു. ഇപ്പോള്‍ മുബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര ഭരിക്കുന്നത് വഗ്ഗീയശക്തികളാണ്. മഹാരാഷ്ട്രയില്‍ സംഭവിച്ച വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ബി.ജെ.പി. ശിവസേന സഖ്യകക്ഷികള്‍ ആയുധമാക്കിയത് മുബൈ ബോംബ് സ്‌ഫോടനസംഭവങ്ങളായിരുന്നുവെന്ന സത്യത്തിന് നാം  അടിവരയിടുക.

ആത്മഹത്യാപരം
ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന കാര്യങ്ങള്‍ക്കേ ഇസ്‌ലാം കൂട്ടുനില്‍ക്കൂ. കോട്ടമുണ്ടാകുന്ന ഒരു കാര്യത്തിനും ഇസ്‌ലാം അനുമതി നല്‍കില്ല.
മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് ആയുധപരിശീലനം നല്‍കിയും ബോംബ് നിര്‍മാണം പഠിപ്പിച്ച് പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ സജ്ജമാക്കുന്ന തീവ്രവാദശൈലി മുസ്‌ലിങ്ങള്‍ക്കിവിടെ ഗുണം ചെയ്യുമോ? വര്‍ഗീയശക്തികളുടെ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് തുടക്കം കുറിക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഒടുവില്‍ ഔദ്യോഗികസംവിധാനങ്ങള്‍ക്കും നിയമപാലകര്‍ക്കുമെതിരെയുള്ള ഏറ്റുമുട്ടലിലായിരിക്കും കലാശിക്കുകയുള്ളു എന്ന കാര്യത്തില്‍ സന്ദേഹമില്ല. കാശ്മീരില്‍ അതാണല്ലോ സംഭവിച്ചത്. ഈയിടെ കോയമ്പത്തൂരില്‍ സംഭവിച്ചതും മറിച്ചല്ലല്ലോ.ഇന്ത്യന്‍ ഭരണകൂടത്തോട് രാജ്യത്തെ ജനസംഖ്യയില്‍ ഇരുപത് ശതമാനം പോലും വരാത്ത ഒരു സമുദായത്തിലെം ചെറിയൊരുവിഭാഗം യുവാക്കള്‍ ഏറ്റുമുട്ടാനിറങ്ങിത്തിരിച്ചാല്‍ അതിന്റെ അനന്തരഫലം ആത്മനാശം മാത്രമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.നാം നല്‍കുന്ന നികുതിപ്പണം കൊണ്ട്് ശമ്പളം പറ്റുന്ന പോലീസുകാരുടെയും പട്ടാളക്കാരടെയും മെഷീന്‍ ഗണ്ണുകള്‍ക്ക് മുമ്പില്‍ നാം പിടഞ്ഞുവീണ് മരിക്കണമോ, കോയമ്പത്തൂരിലും ഇതല്ലേ സംഭവിച്ചത്.

പ്രശാന്തമായ കേരളം ചുരുങ്ങിയത് മലപ്പുറം ജില്ലയിലെങ്കിലും കലാപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ അതിന്റെ അനന്തരഫലം ദുരന്തപൂര്‍ണമായിരിക്കുമെന്ന് പറയോണ്ടതില്ലല്ലോ. നിരപരാധികളായ പിഞ്ചുപൈതങ്ങളു സ്ത്രീകളും വൃദ്ധര്‍ പോലും കലാപത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരും. 1921ലെ ലഹരി കെടുതിയില്‍ നിന്ന് കരകയറികൊണ്ടിരിക്കുന്ന പാവപ്പെട്ട സമുദായത്തെ ഇനിയുമൊരു ബീഭത്സ കലാപത്തിന് എറിഞ്ഞുകൊടുക്കണമോ.മുസ്‌ലിം പുരുഷന്മാരില്‍ വലിയൊരു വിഭാഗം തൊഴില്‍ ചെയ്യുന്നത് അന്യരാജ്യങ്ങളിലാണ്. സ്വസ്ഥമായി സ്വഗൃഹങ്ങളില്‍ കഴിയുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ഇന്നിപ്പോള്‍ നിര്‍ഭയരാണ്. കലാപം പൊട്ടിപുറപ്പെട്ടാല്‍ സൈനികരും വര്‍ഗീയവാദികളും നടത്തുന്ന നരനായാട്ടുകളുടെ ഇര ആരായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക. ആത്മഹത്യാപരമായ നീക്കങ്ങള്‍ അപകടകരമാണ്.ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ വ്യവസ്ഥാപിതമായി നടത്തുന്ന യുദ്ധത്തിന് പോലും ശത്രുസൈന്യത്തേക്കാള്‍ മുസ്‌ലിം സൈന്യം വളരെ പിറകിലാണെങ്കില്‍ യുദ്ധമുഖത്തുനിന്ന് പിന്‍മാറണെമന്നാണ് ഇസ്‌ലാമിക നിയമമെന്ന് നാം കണ്ടു. ഇസ്‌ലാമിക ഭരണമോ, അതിന് നേരിയ സാധ്യതപോലുമോ ഇല്ലാത്ത ഇന്ത്യയില്‍ മുസ്‌ലിം ന്യനപക്ഷം ഏറ്റുമുട്ടല്‍ മാര്‍ഗം അവലംബിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്.

ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളില്‍ യുദ്ധം എന്ന അര്‍ത്ഥത്തിലുള്ള ജിഹാദ് ഇല്ലെന്ന് പറഞ്ഞുവല്ലോ അത്തരം രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയാണ് വേണ്ടത്. ഒറ്റപ്പെട്ട അക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കുന്നതിന് പകരം ക്ഷമ അവലംബിക്കുകയും ബുദ്ധിപൂര്‍വ്വം അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യചെയ്യുകയുമാണ് വേണ്ടത്.ഇന്ത്യ പോലുള്ള രാജ്യങ്ങലില്‍ ഇസ്ലാമിക പ്രബോധനത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. തന്ത്രപൂര്‍വ്വവും സദുപദേശങ്ങള്‍വഴിയും ഇസ്‌ലാം പ്രബോധനം ചെയ്യുക എന്ന ഖുര്‍ആനിക നിര്‍ദേശം ഇവിടെ മുസ്‌ലിം സമൂഹം നടപ്പാക്കുന്ന പക്ഷം വമ്പിച്ച് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്ട പ്കഷേ ഒരുഭാഗത്ത് തിരിച്ചടിയും മറുഭാഗത്ത് ഇസ്‌ലാമിക പ്രബോധനവും എന്ന ശൈലി സാധ്യമല്ല. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും വേണ്ടത് പ്രശാന്താമയമായ അന്തരീക്ഷമാണ്. തിരിച്ചടിയും സായുധസംഘട്ടനവും ബോംബ് സ്‌ഫോടനവും നടക്കുന്ന മണ്ണില്‍ ശാന്തപൂര്‍ണ്ണമായ മണ്ണില്‍ നടത്തേണ്ട പ്രബോധനപ്രവര്‍ത്തങ്ങള്‍ക്ക് വല്ല പ്രസക്തിയുമുണ്ടോ?

പ്രബോധന രംഗത്ത് വ്യവസ്ഥാവിതവും ശ്‌സ്ത്രീയവുമായ നീക്കങ്ങളൊന്നും മുസ്ലീങ്ങലുടെ ഭാഗത്തുനിന്ന് ഇന്നു നടന്നുവരുന്നില്ലെന്നത് നേരാണ്. എന്നാല്‍പോലും ഇവിടെ നിലവിലുള്ള ശാന്താമയ അന്തരീക്ഷം ഉപയോഗപ്പെടുത്തി അല്ലാഹുവിന്റെ മതത്തെ ക്കുറിച്ച് ഇസ്‌ലാം ആശ്ലേഷിക്കുന്നവര്‍ ഇല്ലാതില്ല.വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും മനസാ ഇസ്‌ലാം സത്യമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ചിലര്‍ ഇന്നാട്ടിലുണ്ട്. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഇസ്‌ലാം പഠിക്കുവാന്‍ നിലവിള്ള സൗകര്യവും മുസ്‌ലിങ്ങളുടെ സഹിഷ്ണുതാപരാമായ സഹവര്‍ത്തിത്വവുമാണ്് ഇതിന് പ്രധാനകാരണം.നിലവിലുള്ള സൗകര്യങ്ങള്‍ നിഷേധിക്കപ്പെടാനും ഇസ്‌ലാമുമായി അടുത്തുവരുന്ന യുവമനസ്സുകളെ അകറ്റാനും മാത്രമേ തീവ്രത ഉപകരിക്കൂ.ശാന്തമായ അന്തരീക്ഷത്തില്‍നിന്ന് ഇന്ന് നടന്നുവരുന്ന പ്രബോധനങ്ങള്‍ തകിടം മറിയാനും ചിലപ്പോള്‍ നിയമം മൂലം തടയപ്പെടാന്‍ പോലും ഇടയാക്കിയോക്കാവുന്ന തീവ്രവാദശൈലി നമുക്ക് ഗുണമല്ല ചെയ്യുക. ഒരു വിഭാഗം യുവാക്കള്‍ നടത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇസ്‌ലാമികപ്രബോധനപ്രവര്‍ത്തനങ്ങള്‍ മൊത്തം തടയപ്പെടുകയെന്നത് നിസ്സാരപ്രശ്‌നമായി ഗണിക്കാവതല്ല.

ആവശ്യമായി വരുന്ന ഘട്ടത്തില്‍ ശത്രുക്കളുമായി ഇസ്‌ലാമിക ഭരണകൂടം യുദ്ധത്തിലേര്‍പ്പെടുമെന്ന് പറഞ്ഞവല്ലോ യുദ്ധം എന്നര്‍ത്ഥത്തിലുള്ള ഈ ജിഹാദ് ഫര്‍ള്കിഫാ(മുസ്‌ലിംകളുടെ പൊതുബാധ്യത)യാണ്. എന്നാല്‍ അത്രതന്നെ പ്രാധാന്യമുള്ള മറ്റു ചില ബാധ്യതകളും മുസ്‌ലിങ്ങള്‍ക്കുണ്ട്‌ന്നോര്‍ക്കണം.നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക ഇസ്‌ലാമിക ശരീഅത്തിലെ സംശയാസ്പദവും തെറ്റിദ്ധാരണാജനകവുമായ പ്രശ്‌നങ്ങള്‍ അപഗ്രഥിച്ച് സംശയ ദുരീകരണത്തിന് ആവശ്യമായത് ചെയ്യുക ഖുര്‍ആനിലും ഹദീസിലും അനുബന്ധവിഷയങ്ങളിളും  പ്രാവീണ്യം നേടിയ ഒരു വിഭാഗത്തെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് ആ ബാധ്യതകല്‍. തുഹ്ഫ 9/213ല്‍ ഇക്കാര്യം വിശദാകരിച്ചിട്ടുണ്ട്.ചുരുക്കത്തില്‍ അനിവാര്യഘട്ടങ്ങളില്‍ യുദ്ധം നിര്‍ബന്ധമാമെന്നത് പോലെ തന്നെ നിര്‍ബന്ധമാണ് ഇസ്‌ലാമികപ്രബോധനവും അനുബന്ധവിഷയങ്ങളും.ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ദുര്‍ബലരാണ്. ഇസ്‌ലാമിക ഭരണകൂടം നിലവിലില്ല. അമുസ്ലീങ്ങളുടെ മതാശ്ലേഷത്തിനാകട്ടെ ഏറെ സാദ്യതയുണ്ട് താനും പിന്നെയെങ്ങയാണ് യുദ്ധം എന്ന അര്‍ത്ഥത്തിലുള്ള ജിഹാദ് ഇവിടെ നടപ്പാക്കുക.അങ്ങിനെ വേണമെന്ന് പറയുന്നവര്‍ നിലവിലുള്ള ഇസ്‌ലാമികപ്രചാരണസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കനുള്ള വഴിയാണ് ഒരുക്കുന്നതെന്നോര്‍ക്കുക.

നിരാകരണത്തിന്റെ നിര്‍ണയങ്ങള്‍
നാഷണല്‍ ഡവലപ്‌മെന്റ്  ഫ്രണ്ടെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍.ഡി.എഫ്. ഒരു തീവ്രവാദ സംഘടനയാണ്.വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ജനാധിപത്യസംഘടനയാണ് എന്‍.ഡി.എഫ്. എന്ന് അതിന്റ സംഘാടകര്‍ തറപ്പിച്ചുപറയുന്നുണ്ടെങ്കിലും ഗവണ്‍മെന്റോ ജനങ്ങളോ അത് അംഗീകരിച്ചിട്ടില്ല. എന്‍.ഡി.എഫ്. ഒരു തീവ്രവാദ സംഘടനയാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ നിയമസഭയില്‍  നല്‍കിയ മറുപടിയില്‍ എന്‍.ഡി.എഫ് തീവ്രവാദ സംഘടനയാമെന്ന് പറയുന്നു.സുന്നി സംഘടനകള്‍ എന്‍.ഡി.എഫിനെ വളരെ നേരത്തെ തന്നെ എതിര്‍ത്തിട്ടുണ്ട്. രണ്ട് കാരണങ്ങള്‍കൊണ്ടാണ് എതിര്‍ക്കുന്നത്.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇസ്‌ലാമിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നതാണ് ഒരു കാരണം. ഇക്കാര്യം നേരത്തെ വിശദീകരിച്ചുവല്ലോ.ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മാര്‍ഗമായ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഇത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നതാണ് രണ്ടാമത്തെ കാരണം.ഇത് അല്‍പ്പം വിശദീകരണമര്‍ഹിക്കുന്ന കാര്യമാണ്. സുന്നി, മുജാഹിദ്, ജമാഅത്ത്, ശിയാ തുടങ്ങിയ ഇസ്‌ലാമിലെ എല്ലാ അവാന്തരവിഭാഗങ്ങളിലെ ആളുകള്‍ക്കും എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കാം. എല്ലാവരും യതാര്‍ത്ഥ മുസ്‌ലിം സഹോദരന്‍മാണന്ന് വിശ്വസിച്ചുകൊള്ളണം. സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്നവര്‍ മാത്രമെ സത്യവിഭാഗമെന്നും മറ്റുള്ളവര്‍ പിഴച്ചവരാമെന്നുമുള്ള സുന്നി നിലപാട് ഉപേക്ഷിക്കണം. അടിസ്ഥാനപരമായി ഇത്തരമൊരു കാഴ്ചപ്പാട് മുഖമുദ്രയായി അംഗദീകരിച്ച സംഘടനയാണ് എന്‍.ഡി.എഫ്. പ്രത്യക്ഷത്തില്‍ ആകര്‍ഷകമായിത്തോന്നുന്ന ഈ നിലപാട് ആപത്ക്കരമാണെന്ന തിരിച്ചറിവിന് കൂടുതല്‍ ചിന്തിക്കേണ്ടതില്ല.

ഇസ്‌ലാമിന്റെ ഒറിജിനല്‍ രൂപമായ സുന്നത്ത് ജമാഅത്തില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ വ്യതിചലിപ്പിക്കന്‍ ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടുമ്ട്. മുജാഹിദ്, ജമാഅത്ത് തബ്‌ലീഗ്, ഖാദിയാനി വിഭാഗങ്ങല്‍, ചോറ്റൂര്‍, കൊരൂര്‍, ശംസിയ്യ, നൂരിഷ തുടങ്ങിയ വ്യാജ ത്വരീഖത്തുകള്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ മുസ്‌ലിം വനിതകളുടെ കണ്ണീരൊപ്പാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാവേദികള്‍... അങ്ങിനെ എത്രയെത്ര സംഘങ്ങള്‍. ഒന്നിനുപോലും മുസ്‌ലിം ജനമനസ്സുകളില്‍ വേരൂന്നാന്‍ കഴിഞ്ഞിട്ടില്ല. പരിഷ്‌ക്കരണ-ഭേദഗതി വാദങ്ങളുമായി കടന്നുവരുന്ന ബിദഈ വിഭാഗങ്ങളോട് സമസ്തയും പോഷകഘടകങ്ങളും സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കാരണം.

നൂതനനവാദികളുമായി സഹകരിക്കരുതെന്ന് സമസ്ത സ്വീകരിച്ച് നിലപാട് തികച്ചും ബുദ്ധിപരമായിരുന്നു. തെറ്റായ നൂതനവാദങ്ങളിലേയ്ക്കും ബിദഈ സംഘടനകളിലേയക്കും മുസ്‌ലിംകള്‍ ആകര്‍ഷിക്കപ്പെടാതിരുന്നതില്‍ സമസ്ത സ്വീകരിച്ച ഈ നിലപാടിന് മുഖ്യപങ്കുണ്ട്.ഈ നിലപാട് നിരാകരിക്കുന്ന എന്‍.ഡി.എഫ്. സുന്നികള്‍ക്കും ബിദഇകള്‍ക്കും ഇടയിലേക്ക് ഉലമാഅ് സ്ഥാപിച്ചിരുന്ന മതില്‍കെട്ടുകല്‍ തകര്‍ത്തെറിയുകയാണ് ചെയ്യുന്നത്. എന്‍.ഡി.ഫില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുന്നിക്ക് മലയാള ഭാഷയില്‍ ഖുഥുബ നടക്കുന്ന ജമാഅത്ത് പള്ളിയില്‍ ജുമുഅക്ക് പങ്കെടുക്കാനും എട്ട് റക്ക്അത്ത് തറാവീഹ് നമസ്‌ക്കരിക്കുന്ന മുജാഹിദ് പള്ളിയില്‍ ഖിയാമുല്ലൈല്‍ നിര്‍വഹിക്കാനും യാതൊരുമനസാക്ഷിക്കുത്തുമുണ്ടാകില്ല. മാത്രമല്ല പല എന്‍.ഡി.എഫ്. ക്യാമ്പുകളും പരിശീലനങ്ങളും നടന്നുവരുന്നത് ജമാഅത്ത് പള്ളികളിലും ജമാഅത്ത് സ്ഥാപനങ്ങളിലും വച്ചായതുകൊണ്ട് ആരാധനകളില്‍ ജമാഅഇത്തെ ഇസ്‌ലാമിയുടെ ആചാരങ്ങള്‍ പാലിക്കാന്‍ നിഷ്‌ക്കര്‍ഷിക്കപ്പെടുന്നു. ആരാധനാ കര്‍മ്മങ്ങളിലും അനുഷ്ഠാനങ്ങളിലും അത് ബിദ്അത്ത് ആയിരുന്നാല്‍ പോലും അമീറിനെ (നായകന്‍) അനുഗമിക്കല്‍ എന്‍.ഡി.എഫില്‍ നിര്‍ബന്ധമാണ്. തികച്ചും സുന്നി വിരുദ്ധമായ ഈ ഉപാധി പാലിക്കാത്തതിന്റെ പേരില്‍ എന്‍.ഡി.എഫില്‍നിന്ന് പുറത്തുപോകേണ്ടിവന്ന എത്രയോ ശുദ്ധാത്മാക്കളായ സുഹൃത്തുക്കളെ ഈ ലേഖകന് നേരിട്ടറിയാം.

ഈ നയത്തില്‍ പതിയിരിക്കുന്ന അപകടം ഗുരുതരമാണ്. എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്ന സുന്നികള്‍ക്ക് ബിദ്അത്തിനോടും ബിദഈ സംഘടനകളോടുമുള്ള എതിര്‍പ്പും വെറുപ്പും ഇല്ലാതെയാകുന്നു. ഇസ്‌ലാമിനെക്കുറിച്ച് അഗാധ ജ്ഞാനമുള്ളവരല്ല  ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍. പ്രത്യുത, മതബോധവും , ഇസ്‌ലാമികാവേശവുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമാണ് അതിലധികവും. നൂതനവാധികളുടെ നൂതനമായ പ്രവര്‍ത്തനരീതികളും സാഹിത്യസൃഷ്ടികളും കാണുകയും അവരുമായി സഹകരിക്കുകയും ചെയ്യുന്ന എന്‍.ഡി.എഫിലെ  സുന്നികള്‍ക്ക് യഥാര്‍ത്ഥ ബിദ്അത്തുകാരാകാന്‍ വലിയ മാര്‍ഗ്ഗതടസ്സങ്ങളൊന്നും ഉണ്ടാകാനിടയില്ല. അതാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും.സുന്നത്ത് ജമാഅത്ത് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന വാരാണ് സുന്നികള്‍. മുജാഹിദ്, ജമാഅത്തൈ ഇസ്‌ലാമി തുടങ്ങിയവരുടെ മാര്‍ഗ്ഗങ്ങള്‍ പിഴച്ചതും നരകത്തിലേക്ക്് നയിക്കുന്നതുമാണ് ഇതിനര്‍ത്ഥം.

എന്‍.ഡി.എഫിന്റെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല. പ്രത്യുത, സുന്നിയും മുജാഹിദും ജമാഅത്തുമെല്ലാം സത്യമാര്‍ഗ്ഗത്തിലാണെന്നാണ് അവര്‍പഠിപ്പിക്കുന്നത്. അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബി(സ)യെ പ്രവാചകനായും അംഗീകരിച്ച മുസ്ലീങ്ങളാണ് ഈ സംഘത്തിലുള്ളത്. അവരില്‍ ഒരു കൂട്ടര്‍ സ്വര്‍ഗ്ഗത്തിലേക്കും മറ്റൊരു കൂട്ടര്‍ നരകത്തിലേക്കും പോകില്ല. സുന്നിയോ മുജാഹിദോ ജമാഅത്തോ എന്ന് നോക്കിയല്ല അല്ലാഹു സ്വര്‍ഗ്ഗത്തിലേക്ക് കടത്തുക. അത്തരം കക്ഷികളുമായിള്ള ബന്ധമോ സംഘടനയോ മെമ്പര്‍ഷിപ്പോ അല്ലാഹു പരിഗണിക്കുന്നില്ല. മറിച്ച് കക്ഷി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് എന്‍ഡിഎഫ് സമീപനം. ഇതെല്ലാംപറയുന്നത് രഹസ്യക്യമ്പുകളില്‍ ക്ലാസെടുക്കാന്‍ പ്രത്യേക പരിശീലനം നല്‍കപ്പെട്ട ചിലര്‍ക്ക് വളരെ രഹസ്യമായി കൈമാറിയ രേഖയിലാണ്.
ശരീഅത്ത് പ്രസ്ഥാത്തിലെന്നപോലെ മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളുമായി കേവല സഹകരണവും ഐക്യവും മാത്രമല്ല എന്‍ഡിഎഫ് നടപ്പാക്കുന്നതെന്ന് മുകളിലെ രേഖ വ്യക്തമാക്കുന്നു. പ്രത്യുത അക്ബര്‍ ചക്രവര്‍ത്തി ദീനേ ഇലാഹി ഉണ്ടാക്കിയത് പോലെ സുന്നി ബിദഇ വിഭാഗങ്ങലെ ലയിപ്പിച്ചു കൊണ്ടുള്ള പുതിയൊരു സഹകരണ സംസ്‌കാരമാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ഈ പുതിയ സംഘത്തില്‍ ചേര്‍ന്ന് പുതിയ സംസ്‌ക്കാരമനുസരിച്ച് ജീവിക്കുന്നവര്‍ സുന്നിയാകചട്ട മുബ്തദിഅ് ആകട്ടെ അവരൊക്കെ സത്യമാര്‍ഗ്ഗത്തിന്റെ അനുയായികളാകുമെന്നാണ് ആ സംഘടന കരുതുന്നു.

സുന്നത്ത് ജമാഅത്തിനെതിരെ
വിശുദ്ധ അഹ്‌ലുസുന്നത്ത് വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിട്ടുവീഴ്ച കാണിക്കുന്ന സംഘടനയാണ് എന്‍.ഡി.എഫെന്ന കാര്യം ആ സംഘടനയെ അടുത്തറിയുന്നവര്‍ക്കറിയാം. സുന്നി, ബിദഈ എന്ന അന്തരംകൂടാതെ ഗാഢവും ആത്മാര്‍ത്ഥവുമായ ബന്ധം സ്ഥാപിക്കാനും പരസ്പരം സലാം ചൊല്ലാനും മുബ്തദിഇനെ ഇമാമാക്കി തുടര്‍ന്ന് നമസ്‌ക്കരിക്കാനും അമീര്‍ നിര്‍ദ്ദേശിക്കുന്ന പള്ളിയില്‍ ജുമുഅക്ക് പങ്കെടുക്കാനും എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാണ്.കേരളത്തിലെ ചുറുചുറുക്കുള്ള സുന്നിപ്രവര്‍ത്തകരെ ജിഹാദിന്റെ മറവില്‍ ബിദഈ ആശയത്തിലേക്ക് വഴി തിരിച്ച് വിടുന്ന ഈ പ്രവര്‍ത്തനരീതി ദാനം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളിലൊക്കെ രഹസ്യമായും തന്ത്രപരമായുമാണ്് ബിദഈ ആശയങ്ങല്‍ പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇന്നത് പരസ്യമായി പ്രകടിപ്പിക്കാന്‍ അവര്‍ക്ക് ധൈര്യം വന്നിരിക്കുന്നു.

എന്‍ഡിഎഫിന്റെ പത്രമാണല്ലോ തേജസ് ദ്വൈവാരിക. അതിന്റെ പല ലക്കങ്ങളിലും സുന്നി വിരുദ്ധ ആശയങ്ങള്‍ പ്രകടമായിത്തന്നെ ഇപ്പോള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ ലക്കത്തില്‍ മഹാത്മാക്കളോടുള്ള സഹായാഭ്യര്‍ത്ഥന (ഇസ്തിഗാസ) ശിര്‍ക്കും കുഫ്‌റും അനാചാരവുമായി ചിത്രീകരിച്ചിരിക്കുന്നു. ഉള്ളടക്കം കണ്ടാല്‍ മുജാഹിദ് ജമാഅത്ത് പ്രസിദ്ധീകരണമാമെന്ന് തോന്നും. ചില പരാമര്‍ശങ്ങള്‍ കാണുക.സ്രഷ്ടാവിനോട് സഹായം അഭ്യര്‍ത്ഥിക്കാനും യാചിക്കാനും പാടുള്ളു. മരിച്ച് പോയവര്‍ എത്ര വലിയ മഹാന്മാരും അത്ഭുത പ്രതിഭകളുമാണെങ്കിലും അമാനുഷികമോ അദൃശ്യമോആയ വിധത്തില്‍ സഹായങ്ങള്‍ നല്‍കാനോ വിളിക്കുത്തരം നല്‍കാനോ ഒരു ശക്തിക്കും സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത്തരം സങ്കല്‍പ്പത്തോടുകൂടി മാതാ അമൃതാനന്ദമയിയെയോ സായിബാബയേയേ മരിച്ചുപോയ അജ്മീറിലെ ഖാജാ മുഈനുദ്ദീനെയോ നിസ്സാമുദ്ദീനേയോ നൂരിഷയേയോ ശബരിമല ശാസ്താവിനെയോ ശിര്‍ദ്ദിസായിബാബയെയോ വിളിക്കലും അവരോട് അനുഗ്രഹം തോടലും തൗഹീദിന് നിരക്കാത്തതും ഇസ്‌ലാം കഠിനമായി വിലക്കുന്നതുമായ ശിര്‍ക്കാണ്.(തോജസ് മാര്‍ച്ച് 16-31-2004)

ഇവിടെ ശബരിമല ശാസ്താവിന്റെ സ്ഥാനത്ത് നാഗൂരിലേയോ അജ്മീറിലേയോ മറ്റെവിടെയെങ്കിലുമുള്ളവരോ ആയ മുസ്‌ലിം സിദ്ധന്‍മാരെയാണ് വിളിച്ച് പ്രാത്ഥിക്കുന്നത് എന്നതുകൊണ്ട് ഈ മഹാപാപം പാപമല്ലാതായിത്തീരുന്നില്ല. മായം ചേര്‍ക്കപ്പെട്ട ഇസ്‌ലാമില്‍ ഇത്യാദി സ്ഖലിതങ്ങല്‍ നിരവധിയാണെങ്കിലും ഇസ്‌ലാമിന്റെ യഥാര്‍ത്ഥമായ അന്തസത്ത മേല്‍പ്പറഞ്ഞതാണ്.ഇത് വായിച്ചിട്ട് അത്ഭുതം തോന്നുന്നുവോ എന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കും വിധം ചില ഫൈസിമാരെയും ബാഖവിമാരെയും മുന്നില്‍ വച്ച് എന്‍ഡിഎഫ് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്.
മഹാത്മാക്കളോട് സഹായം ചോദിക്കുന്ന സുന്നികളും ദേവി ദേവതകളോട് പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളും ഒരുപോലെ മുശ്‌രിക്കുകളാകുമെന്ന് ഇത്ര പച്ചയായി ഇതിന് മുമ്പ് മുജാഹിദ് തീവ്രവാദിയായിരുന്ന കെ.ഉമര്‍ മൗലവി തന്റെ സല്‍സബീലില്‍ മാത്രമാമെഴുതിയത്. അദ്ദേഹം എഴുതിയതും എന്‍.ഡി.എഫ് പത്രമെഴുതിയതും തമ്മിലൊന്ന് താരതമ്യം ചെയ്തുനോക്കൂ. ഉമര്‍ മൗലവി എഴുതുന്നു.ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിച്ച് തേടല്‍ അപ്പനെ ആരാധിക്കലാകുന്നു അപ്പോല്‍ മുഹ്‌യുദ്ദീന്‍  രക്ഷിക്കണേ എന്ന് വിളിച്ച് തേടിയവര്‍ കാഫിരാകുന്നു. (സല്‍സബീന്‍ 1984 ജനവരി)സുന്നികളും മുജാഹിദുകളും ഇവിടെ ഭിന്നിച്ചത് അല്ലാഹുവിനെ മാത്രം ആരാധിച്ച് മുസ്‌ലിമാകണോ അവനോട് കൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുഅഇരന്ന് കാഫിറാകമോ എന്ന മൗലിക പ്രശ്‌നത്തിലാണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാന്‍ കാരണമാകുന്ന പണിയാണ്(സല്‍സബീല്‍ 1984 ജൂണ്‍).

തേജസിലെ ഉദ്ധരണികളും സല്‍സബീലിലെ ഉദ്ധരണികലും തമ്മില്‍ ആശയത്തില്‍ എന്ത് പൊരുത്തം. ഇത്ര പച്ചയായി മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളുടെ വികലമായ തൗഹീദ് പ്രചരിപ്പിക്കാന്‍ പത്രം ഉപയോഗപ്പെടുത്തിയിട്ടും അതിനെതിരെ ഒരു ചെറുവിരലനക്കാനെങ്കിലും സാധിക്കാത്തവിദം എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മനസ്സ് മരവിക്കാത്ത സുന്നി പ്രവര്‍ത്തകര്‍ പ്രശ്‌നം സഗൗരവം വിലയിരുത്തുകയും എന്‍.ഡി.എഫിനെ അടുത്തറിയുകയും ചെയ്യുക. 
ആദരണീയരായ മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമോ? പ്രതിയോഗികള്‍ പോലും തങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞതായി അറിയില്ല. എന്നാല്‍ മഹാനവര്‍കളെ എത്രമോശമായാണ് എന്‍ഡിഎഫ് പത്രം ചിത്രീകരിക്കുന്നത്, തങ്ങളവര്‍കളെ തൊപ്പിയിടീച്ചത് ചാക്കീരി അഹ്‌മദ് കുട്ടി സാഹിബായിരുന്നുവത്രെ.

ചാക്കീരിയാണ് തെരഞ്ഞെടുപ്പിന് ശേഷം പൂക്കോയതങ്ങളെ തൊപ്പിയിടീച്ച് ലീഗാക്കുന്നത്.(തോജസ് 2004, ജ16-31)തങ്ങളവര്‍കളെ പരിഹസിച്ച് കൊണ്ടെഴുതുന്നത് നോക്കൂ. സി.എച്ച്. മുഹമ്മദ് കോയ ഹൈദരാബാദില്‍ വെച്ച് മരണപ്പെടുകയും ലീഗിന്റെ നിയന്ത്രണം കുഞ്ഞാലിക്കുട്ടിയിലെത്തുകയും ചെയ്തശേഷം ലാഭം കിട്ടാത്ത ഒരു കളിയും ലീഗ് കളിച്ചില്ല. തങ്ങളുടെ ബര്‍ക്കത്ത് കൂടിയായപ്പോള്‍ ലീഗങ്ങു വളര്‍ന്നു. (തേ 2004 0 16-31)കേരളത്തില്‍ പരീക്ഷിച്ചു വിജയിച്ചു എന്നവകാശപ്പെടുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലേകക് ഇത് വ്യാപിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ദുഃഖ സത്യങ്ങള്‍ക്ക് നാം കാതോര്‍ക്കേണ്ടിവരും. ശക്തമായ ബോധവല്‍ക്കരണം കലാപത്തിനൊത്ത മണ്ണില്‍ വേണ്ടതുണ്ട്. രണ്ട് രാഷ്ട്രീയ വിചാരങ്ങള്‍ ചര്‍ച്ചയില്‍ സജീവമാകുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടേതാണ് രണ്ടാമത്തേത്. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം ഈ കലുഷിത സ്വഭാവത്തെ തടയാന്‍ ഊതിക്കാച്ചിയെടുത്താണ് എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടും രംഗത്തു വന്നത്. സ്വയം ഇടപെടുക എന്നതായിരിക്കും പോപ്പുലര്‍ ഫ്രണ്ടും സ്വീകരിക്കുന്ന വഴി. ചെയര്‍മാന്‍ അക്കാര്യം ഇങ്ങനെ സൂചിപ്പിക്കുന്ന. വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നത് എന്തിന്നുവേണ്ടിയാണ്. മുസ്‌ലിംകളെ സാമ്പത്തികമായും സാംസ്‌കാരികമായും നശിപ്പിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന ഭീകരതാ പ്രചാരണങ്ങളും അവരുടെ വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങളെ തടയാനാണ്. ഓരോ കാലഘട്ടത്തിലും ഓരോ മുദ്രാവാക്യങ്ങള്‍ ഫാഷിസത്തിനുണ്ടാവും. ഓരോ ശത്രുവിനെയും അവര്‍ പ്രതീഷേധിക്കും ഇതില്‍ നിന്നു കരകയറാനുള്ള വഴി ഗവണ്‍മെന്റിനെ പഴിക്കുക മാത്രമല്ല. സ്വന്തം തന്നെ എന്തുചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കലാണ്. അവിടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസക്തി(ഹയശറ 08.16.31).

ദേശീയ തലത്തില്‍ ധാര്‍മികതയും മതമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന മുസ്‌ലിം പ്രസ്ഥാനത്തിന്റെ ഒരിടം അവശേഷിക്കുകയായിരുന്നു. ആ വിടവ് സ്വാഭാവികമായും ചിലര്‍ പങ്കിട്ടെടുക്കുന്നുവെന്ന് മാത്രമേ വിലിയരിത്താനാവൂ. പക്ഷേ അതില്‍ സംഭവിച്ചേക്കാവുന്ന അസന്തുലിതത്വം എന്താണെന്ന് നേരത്തെ പഠിക്കാന്‍ കഴിയണം. ശക്തമായ ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. അതിനു സാധിക്കുമെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ ചില സാധ്യതകള്‍ സൂചിപ്പിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ദൗത്യമായിരിക്കില്ല ദേശീയതയിലേക്ക് വരുന്ന ഇരുവിഭാഗത്തിന്റെയും ദൗത്യം. അതേ സമയം ആവശ്യാനുസരണം ഇസ്‌ലാമിക പ്രമാണങ്ങളെ മറയാക്കി രാഷ്ട്രീയവും പോരാട്ടവും നിര്‍മിക്കുന്നുവെന്നാണ് നാം മനസിലാക്കേണ്ടത്. ഒരു തരം പുനര്‍നിര്‍മ്മാണത്തിന്റെ ചിന്തയാണ് ഇവരില്‍ കാണാന്‍ കഴിയുക. സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഇസ്‌ലാം ഫോര്‍ ദി ബിഗ്നേഴ്‌സ് (ഇസ്‌ലാം തുടക്കക്കാര്‍ക്ക്) എന്ന ഗ്രന്ഥം അവര്‍ പ്രചരിപ്പിക്കുകയും അതിന് ഓശാന പാടുകയും ചെയ്തിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് വേണ്ടി മതപ്രമാണത്തെ ദുഷ്ടലാക്കോടെ സമീപിക്കുകയും, പ്രവര്‍ത്തനങ്ങളിലെ പ്രാമാണികത ചോദ്യം ചെയ്യുമ്പോള്‍ ഉള്‍വലിയുകയും ചെയ്യുന്നു. ഈ രീതി ദേശീയതലത്തിലും വ്യാപിക്കും. ഇവിടെയാണ് ജീവനില്ലാത്ത മതത്തിന്റെ  വക്താക്കള്‍ ജനിക്കുക. മതസത്തയും ആധ്യാത്മികതയും നിലക്കുന്ന സമൂഹം ദാരുശില്‍പത്തിനു സമാനമാണല്ലോ. അങ്ങനെയൊരിസ്‌ലാം മുസ്‌ലിംകളില്‍ പ്രതിഷ്ടിക്കാന്‍ അനുവദിക്കരുത്.

ഇസ്‌ലാമിനു വേണ്ടി നിലനില്‍ക്കുകയും ഇസ്‌ലാമിന്റെ അജയ്യത ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന സമൂഹമായി മുസ്‌ലിംകള്‍ മാറണം. അതുവഴി മുസ്‌ലിമേതര കക്ഷികള്‍ പരിഗണിക്കപ്പെടേണ്ടിവരും മാനുഷിക മൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരാണെന്നും നാം തിരിച്ചറിയണം ഖുര്‍ആന്‍ പറയുന്നു. നിങ്ങള്‍ ഉത്തമ സമൂഹമാണ്. മനുഷ്യവംശത്തിന് വേണ്ടിയാണ് നിങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍  നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.(ആലു ഇംറാന്‍-110) മനുഷ്യജീവിതം വൈയാക്തികം, സാമൂഹികം എന്നിങ്ങനെ വി'ജിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസവും അല്ലാഹുവിലുള്ള ഭരമേല്‍പനയും ജീവിത ശുദ്ധിയും ചാരിത്ര്യശുദ്ധിയും ആരാധനാ നിഷ്ടയും വൈയക്തികമാണെങ്കില്‍, നീതി നിര്‍വഹണവും പരസ്പര സ്‌നേഹവും പരക്ഷേമ തല്‍പരതയും സാഹോദര്യവും നിരപരാധികളുടെ മോചനവും സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനമാണ്. അപ്രകാരം തന്നെ സുരക്ഷയും ശാന്തിയും സമാധാനവും ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകണം. ആ ഒഴുക്കിന് പക്ഷേ, വര്‍ണ വൈജാത്യമോ ഭാഷാ ഭേദങ്ങളോ മതവ്യതിരക്തതയോ ഉണ്ടാവാന്‍ പാടില്ല. അപ്പോഴാണ് മനുഷ്യവംശത്തിനുവേണ്ടി പുറത്തു വന്നവരെന്ന ഖുര്‍ആന്‍ താല്‍പര്യം യഥാര്‍ത്ഥ്യമാവൂ. അപ്രകാരം നാം നിങ്ങളെ ഒരു മാധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയാവാനും വേണ്ടി(അല്‍ ബഖറ, 143).

ഒരാള്‍ തന്റെ സഹോദരന്റെ അഭിമാനത്തിനു ക്ഷതമേല്‍പിക്കുകയോ ഏതെങ്കിലും രീതിയില്‍ അതിനു യത്‌നിക്കുകയോ ചെയ്താല്‍ തന്റെ കയ്യില്‍ ദിര്‍ഹമും ദീനാറും ഇല്ലാത്ത ഒരു നാള്‍ സംജാതമാവുന്നതിനു മുമ്പ് അവന്‍ പരിഹരിക്കട്ടെ. പരിഹരിക്കാതെ കണ്ണടച്ചാല്‍ അതിക്രമത്തിന്റെ തോതനുസരിച്ച് അക്രമിയുടെ സല്‍കര്‍മങ്ങള്‍ അക്രമത്തിനിരയായവന് നല്‍കുന്നതാണ്. അവനില്‍ നന്മ കുടികൊള്ളുന്നില്ലെങ്കില്‍ അക്രമത്തിനു ഇരയായവന്റെ തിന്മകള്‍ അക്രമിയുടെ മേല്‍ ചുമത്തിപ്പെടുന്നതാണ്. (ബുഖാരി) വളരെ വിശാലമായ അര്‍ത്ഥ തലങ്ങളുള്ള രണ്ടു വചനങ്ങളാണ് ഉദൃത ഖുര്‍ആന്‍, ഹദീസ് പാഠങ്ങള്‍.

സമൂഹത്തിന്റെ വിവിധ കോണില്‍ ചുറ്റി കറങ്ങുന്ന ഇസ്‌ലാമിക ശാക്തീകരണത്തിന് മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ വിധേയരാക്കണം. അതാവട്ടെ ഇസ്‌ലാമേതര വിശ്വാസികള്‍ക്ക് ആശങ്കയോ ആഘാതമോ ജനിപ്പിക്കരുത്. നിലവില്‍ പ്രഖ്യാപിത രണ്ട് ദേശീയ രാഷ്ട്രീയങ്ങള്‍ക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല, എന്നു മാത്രമല്ല വോട്ടു ബാങ്കിന്റെയോ ആശങ്കാ ജനകമായ അരുളപ്പാടിന്റെയോ അംശം അവയില്‍ കുടികൊള്ളുന്നു. അഖിലേന്ത്യാ നാട്യമുള്ള ജമാഅത്തിന് പഴയ നിലപാട് തിരുത്താതെ ദേശീയ കൂട്ടായ്മ സാധ്യമല്ല. അതേ കുറിച്ചുള്ള ബോധവാന്മാര്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ വിശേഷിച്ചും, പോപുലര്‍ ഫ്രണ്ടിന്റെ കാര്യം  നേരത്തെ സൂചിപ്പിച്ചുവല്ലോ. കേരളത്തിലും അങ്ങിങ്ങ് ഒറ്റപ്പെട്ട സംസ്ഥാനങ്ങളിലുമുള്ള സമുദായ പാര്‍ട്ടിക്ക് പാര്‍ലമെന്റി രാഷ്ട്രീയത്തിനപ്പുറം മറ്റെന്തുണ്ട്. പിന്നീട്, ഇസ്‌ലാമിനെ ഇസ്‌ലാമായി കാണുന്നവര്‍ക്കെ അതിനു കഴിയൂ. ഇതര സംസ്ഥാനങ്ങളില്‍ മോശമല്ലാത്ത സ്വാധീനവും അവിടുത്തെ നേതൃത്വവുമായി നേരിട്ടുള്ള ബന്ധവും നിലനില്‍ക്കുന്ന തികഞ്ഞ ആസൂത്രണ വൈഭവമുള്ള നേതൃത്വം കേരളത്തിലുണ്ട്. അവര്‍ക്കേ അതിനു കഴിയൂ. കേരളത്തില്‍ പരീക്ഷിച്ചു ജയിച്ച നമുക്ക് ഈ സ്വപ്നം അസാധ്യമല്ലന്നതു തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter