ഉസ്താദ് സി. എച്ച് ബാപ്പുട്ടി മുസ്ലിയാര്‍: മഖ്ദൂമീ കുടുംബത്തിന്‍റെ പിന്മുറക്കാരന്‍
തനിമയാര്‍ന്ന ചരിത്രങ്ങളാണ് കടലുണ്ടിയാറിന് പറയാനുളളത്, മാപ്പിള സംസാകരങ്ങളെ കൈമാറി പ്പോന്ന ഓളങ്ങള്‍ കാലങ്ങളോട് സല്ലപിക്കുന്നതും പൈതൃകങ്ങളാണ്, ആദ്ധ്യാത്മിക പാഠങ്ങള്‍ പ്രസ രിക്കുന്ന പള്ളിക്കടവുകള്‍, അതിരാവിലെ ചൂട്ടും മിന്നിച്ച് സഞ്ചാരം തുടങ്ങുന്ന മാപ്പിളമാരുടെ സ്മൃ തികള്‍. കേരള സാമുദായിക നന്മക്ക് ദീപമായി (ബിട്ടീഷ് സൈന്യത്തെ നേരിട്ട മമ്പുറം തങ്ങള്‍, വൈ ജ്ഞാനിക ബഹിസിഫുരണങ്ങളാള്‍ ജനസഞ്ചയത്തെ സംസകരിച്ചെടുത്ത ചെരുശ്ശേരി കുടുംബം, സമുദായ കെട്ടുറപ്പിന് പാശമായി വര്‍ത്തിച്ച പാണക്കാട് കുടുംബം, തുടങ്ങിയ പണ്ഡിത സാദാത്തുമാരുടെ ദൈവിക നിഴലില്‍ പ്രകാശിതമാണ് മലബാര്‍ മുസ്ലിംകള്‍.
പൊന്നാനി കേന്ദ്രീകരിച്ച് പ്രബോധന പ്രരരിയകളില്‍ സ്ഥായിയായവരായിരുന്നു മഖ്ദൂം കുടുംബം, ഗ്രന്ഥ രചനയും നേതൃത്വ പാടവം കൊണ്ടും മുസ്ലിംകള്‍ക്ക് വഴിവിളക്കായിരുന്നു ആ കുടുംബത്തിലെ ഓരോ അംഗങ്ങളും, കേട്ടക്കല്‍ പാലപ്ര പള്ളി ആസ്ഥാനമാക്കിയും, മലപ്പുറം വലിയങ്ങാടി പള്ളി ആധാരമാക്കിയും മഖ്ദൂം കുടുംബത്തിന്റെ സേവനങ്ങള്‍ മലബാറിന്റെ വൃത്യ സ്ഥ നാല്‍പത് പ്രദേശങ്ങളില്‍ ശോഭിതമായിരുന്നുവെന്ന് ചരിത്രം പറയുന്നു. മഖദൂം കുടുംബത്തിന്റെ പോശക കുടുംബമായ ഒറ്റകത്ത് തറവാട് നിരവധി നായകന്മാര്‍ക്കും അഭിജ്ഞര്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. മഹല്ലുകളും പള്ളികളും അടിസ്ഥാനപ്പെടുത്തി ഉത്ഭവമെടുത്ത നവീനമായ ചിന്തകള്‍ ക്ക് വെള്ളവും വളവുമായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം വലിയങ്ങാടി ശുഹദാ പള്ളിയാടിസ്ഥാ നപ്പെടുത്തി നാല്‍പതോളം മഹല്ലുകളുടെ ഖാസിയായിരുന്ന ബീരാന്‍ മുസ്ലിയാരുടെ പിന്മുറക്കാരായിരുന്നുവെന്നത് വിസ്മരിക്കപ്പെടുകയില്ല, ഇവരിലൂടെ വ്യാപിച്ചതാണ് മലപ്പുറത്തിന്റെ ഇതര പ്രദേശങ്ങ ളില്‍ താമസിക്കുന്ന ഒറ്റകത്ത് കുടുംബങ്ങള്‍. ഈ കുടുംബത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിന്റെ നഗരാന്തരീക്ഷയില്‍ നിന്നും മാറി കടലുണ്ടിപ്പുഴയുടെ ഗ്രാമീണ തിയില്‍ സുന്ദരമായ പറപ്പൂരില്‍ താമസിക്കുന്ന ചോലക്കലകത്ത് സി. എച്ച് ബാപ്പുട്ടി ഉസ്താദിന്റെ കു ടുംബം. ആത്മീയതയില്‍ ചാലിച്ചെഴുതിയ ജീവിത പാഠങ്ങള്‍, സമുദായിക ഉന്നമനത്തിനാവശ്യമായ സേവനങ്ങള്‍ തുടങ്ങിയവയില്‍ പ്രസന്നമായിരുന്നു ഉസ്താദിന്റെ ജീവിതം.
മഖ്ദുമീ തലമുറ
മഖ്ദൂമീ കുടുംബത്തിന്റെ ശാഖയായ ഒറ്റകത്ത് കുടുംബത്തിലെ ഒരു പണ്ഡിതന്‍ ചരിത്രങ്ങ ള്‍ ഉറങ്ങിക്കിടക്കുന്ന മലപ്പുറം വലിയങ്ങാടി ശുഹദാ പള്ളിയില്‍ ഖാസിയായി പളളിയുടെ വടക്ക് ഭാഗത്ത് താമസിച്ചിരുന്നുതായി ചരിത്രങ്ങള്‍ പറയുന്നു. ഈ ഭാഗത്തന്നുണ്ടായിരുന്ന, പള്ളിയിലേക്ക് വെള്ളം എടുക്കുന്ന ഒരു ചോലയുണ്ടായിരുന്നു, ആ ചോലയിലേക്ക് ചേര്‍ത്തി ആ കുടുംബം ഒറ്റക ത്ത് ചോലക്കല്‍ എന്ന പേരിലറിയലപ്പെട്ടു. തദാനന്തരം ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഈ പരമ്പരയി ലൂടെ ശക്തിപ്പെടുകയും, ഇവരുടെ നേതൃത്വത്തില്‍ ആനക്കയം, പുല്ലാര, അരീക്കോട്, നിലമ്പൂര്‍, ഇരു മ്പുഴി, പെരിമ്പലം, പറപ്പൂര്‍, പാണക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മിക്കപ്പെടുകയും അ വിടങ്ങളിലെ ഖാസി സ്ഥാനം ഈ കുടുംബം ഏല്‍പ്പിക്കപ്പെടുകയും ചെയ്തതിലൂടെ ഈ നാടുകളി
ലേക്കും ഒറ്റകത്ത് ചോലക്കല്‍ കുടുംബം വ്യാപിച്ചു.
ആത്മീയാചാര്യന്മാരായ പുല്ലാര കുഞ്ഞീന്‍ മുസ്ലിയാര്‍, ആനക്കയം കുഞ്ഞിബീരാന്‍ കുട്ടി മു സ്ലിയാര്‍, പറപ്പൂര്‍ കുഞ്ഞീന്‍ മുസ്ലിയാര്‍, അരീക്കോട് അഫ്മദ് മുസ്ലിയാര്‍ തുടങ്ങിയ അനവധി പണ്ഡിത മഹത്തുക്കള്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
ഒറ്റകത്ത് ചോലക്കല്‍ കുടുംബം കാലാന്തരങ്ങളില്‍ ചോലക്കലകത്തായി പരിണമിച്ചു. ഞങ്ങ ള്‍ ഒറ്റകത്ത് ചോലക്കല്‍ കുടുംബമാണെന്ന് പറപ്പൂര്‍ സി. എച്ച് കുഞ്ഞീന്‍ മുസ്ലിയാരുടെ പന്തല്ലൂരില്‍ താമസിച്ചിരുന്ന സഹോദരി പറഞ്ഞിരുന്നതായി തൊളിവുകളുണ്ട്. ആ കുടുംബത്തിന്റെ ബാക്കി പത്രങ്ങളാണ് സ്മര്യ പുരുഷന്റെ കുടുംബം.
പറപ്പൂര്‍ കുടുംബം
പുതിയ ദീനീ സംരംഭങ്ങള്‍ക്ക് തിരികൊളുത്തി മമ്പുറം തങ്ങളുടെ കല്‍പന പ്രകാരം യമനി പണ്ഡിതന്‍ ഹുസൈന്‍ ഹള്റമിയുടെ നേതൃത്വത്തില്‍ ദര്‍സി പഠനങ്ങള്‍ വട്ടപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ ഈര്‍ജ്ജിതമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കാലം, പറപ്പൂരിലെ ഇല്ലിക്കലെന്ന ദേശം പട്ടി ണിയും പരിവട്ടവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നേരം, ഒടിയാന്മാരുടെ ശല്യം സഹിക്കാ നാവാതെ ജനങ്ങള്‍ പൊറുതിയിലായ ദിനരാത്രികള്‍, തേടിയ അഭയങ്ങളെല്ലാം നിഷ്ഫലമായ സമയ ത്ത് ആ നാട്ടുകാരനായ തേക്കില്‍ ആലസന്‍ കാക്കയുടെ പരിചയത്തില്‍ ചികിത്സയില്‍ കേളി കേട്ട മലപ്പുറം വലിയങ്ങാടിയിലെ ശുഹദാ പള്ളിയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന സാത്വികനായ പണ്ഡിതന്‍ സൈനുദ്ദീന്‍ മുസ്ലയാരെ സമീപിക്കുകയും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സൈനു ദീന്‍ മുസ്ലയാര്‍ പറപ്പൂരിലേക്ക് പുറപ്പെടുകയുമുണ്ടായി, വഴി മധ്യേ അദ്ദേഹത്തിന് മുമ്പില്‍ അവിടെ ങ്ങും കാണപ്പെടാത്ത ഒരു ആന വന്നു നില്‍ക്കുകയും, സൈനുദ്ദീന്‍ മുസ്ലയാര്‍ ആനയുടെ പുറത്തു കയറി. താന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് ആനയുടെ ചെവി അരിഞ്ഞെടുക്കാന്‍ ശ്രമിച്ച സമയത്ത്, അരിയല്ലീ പാപ്പ... ഞാന്‍ പറങ്കോടന്‍ കുറുപ്പാണ്, എനിക്ക് പൊറുത്ത് തരണമെന്ന് പറഞ്ഞ് ആന സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ആനയുടെ കോലത്തിലിറങ്ങിയ ഒടിയനെ സൈനു ദീന്‍ മുസ്ലയാര്‍ കയ്യോടെ പിടികൂടുകയും, ഇന്ന് മുതല്‍ താന്നോ തന്റെ മക്കളോ ഒടിയന്‍ പണിയാ വര്‍ത്തിക്കില്ലെന്ന് സത്യം ചെയ്യിപ്പിച്ച് അയാളെ വെറുതെ വിട്ടു. ഇതോടെ ഒടിയന്മാരുടെ ശല്യം നാട്ടി ല്‍ നിന്നും നീങ്ങുകയും ജനങ്ങള്‍ സന്തുഷ്ടരായി നിലകൊള്ളുകയുമാണ്ടായി. ഈ വാര്‍ത്ത ജന
ങ്ങളെ അമ്പരപ്പിച്ചു.
മഹാനവര്‍കളോട് ആദരവെന്നോണം ആലസന്‍ പാപ്പ കല്ലുംകയം എന്ന ഭാഗത്ത് ഒരു വീട് പണിതു നല്‍കുകയും സൈനുദ്ദീന്‍ മുസ്ലയാരും കുടുംബവും മലപ്പുറത്തു നിന്നും പറപ്പൂരിലക്ക് താമ സം മാറുകയുമുണ്ടായി. ഉമ്മത്തിന്റെ ആത്മീയ സംരക്ഷണം ഏറ്റെടുത്തും ദുഃഖങ്ങള്‍ക്കും വേദന കള്‍ക്കും ആശ്വാസം നല്‍കിയും മഹാനവര്‍കള്‍ തന്റെ പ്രിയ പുത്രനായ കുഞ്ഞീന്‍ മുസ്ലയാരെ പക രക്കാരനാക്കി മരണപ്പെട്ടു. കുട്ടിക്കാലം മുതലേ ഇസ്ലാമിക പാഠങ്ങള്‍ കരകതമാക്കി ആത്മീയ പാത യിലൂടെ സഞ്ചരിച്ച കുഞ്ഞീന്‍ മുസ്ലിയാര്‍ ജനങ്ങളെ ദൈവിക പ്രീതിയില്‍ വഴിനടത്തുകയും ആത്മീയ പരമായി അവരുടെ അഭയകേന്ദ്രമാവുകയും ചെയ്തു.
തന്റെ മക്കളായ ഏന്തീന്‍ കുട്ടി മുസ്ലിയാരെയും, കുട്ടിരായീന്‍ മുസ്ലിയാരെയും കുട്ടിക്കാലം മുതലേ ദീനീ വിജ്ഞാനത്തിന്റെയും തസ്വവ്വുഫിന്റെയും മടിത്തട്ടില്‍ വളര്‍ത്തുകയും, സമുദായ ക്ഷേമത്തിനായി പ്രാപ്തരാക്കുകയും ചെയ്തു. മണ്ണാര്‍ക്കാടിനടുത്തുള്ള ഭീമനാട് എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ കല്ലടി കുടുംബത്തിലെ മൊയ്തുട്ടി മുതലാളിയുടെ ആനയുടെ തുമ്പക്കയ്യില്‍ രക്തം വ ന്ന് ബുദ്ധിമുട്ടനുഭവിച്ച സമയത്ത് വൈദ്യന്മാരിലൂടെ സുഖപ്പെടാത്തതിന്റെ കാരണത്താല്‍ അവസാനം പറപ്പൂരിലെ ഏന്തീന്‍ കുട്ടി മുസ്ലിയാരോട് കാര്യം പറയുകയും, മഹാനവര്‍കള്‍ മണ്ണാര്‍ക്കാട്ടിലേ ക്ക് പോയി ആനയെ കണ്ട്, ഒരു ബക്കറ്റ് ഉപ്പുകലര്‍ത്തിയ വെള്ളം തുമ്പികൈയ്യിലൊഴിക്കുകയും ചെയ്തപ്പോള്‍ ആനയുടെ തുമ്പിക്കൈയ്യില്‍ നിന്നും ഒരു അട്ട പുറത്തു ചാടുകയും ആനയുടെ അസു
ഖവും അസ്വസ്ഥതയും ശരിപ്പെടുകയുമുണ്ടായി. അതോടെ ഏന്തീന്‍ മുസ്ലിയാരുടെ അകക്കണ്ണിന്റെ കാഴ്ചാശക്തി അവിടെയുള്ളവര്‍ നേരിട്ടനുഭവക്കുകയും, തന്റെ ആനയുടെ അസുഖം ഭേദമാക്കിയതിന് പ്രത്യുപകാരമായിട്ട് കല്ലടി മൊയ്തുട്ടി മുതലാളി ഏന്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക് ഭീമനാട്ടില്‍ വീടും സ്ഥലവും നല്‍കിയത് കാരണത്താലും ജനങ്ങളുടെ ആവശ്യം മാനിച്ചും മഹാനവര്‍കള്‍ പറപ്പുരില്‍ തന്റെ സഹോദരന്‍ കുട്ടിരായീന്‍ മുസ്ലിയാരെ നിയോഗിച്ച്, തന്റെ കുടുംബ സമേതം ഭീമനാട്ടിലേക്ക് മാറി. പിന്നീടുള്ള കാലം മഹാനുഭാവന്റെ പ്രവര്‍ത്തന മണ്ഡലം ഭീമനാടിനെ ആത്മീയമായി സംസക രിക്കുന്നതിലായിരുന്നു. പള്ളിയില്‍ കയറിക്കൂടിയ പിശാചിനെ ഓടിപ്പിച്ചും, പനി ബാധിച്ച് അവശ നായ രോഗിയെ കുളത്തില്‍ നിര്‍ത്തി ശിഫയാക്കിയും, വൈദ്യന്മാര്‍ കൈയ്യൊഴിഞ്ഞ രോഗികളെ ആത്മീയ വൈദ്യത്താല്‍ സുഖപ്പെടുത്തിയും തുടങ്ങി ഒരുപാട് കറാമത്തുകള്‍ കാണിച്ച മഹാനവര്‍കള്‍ ജനങ്ങളില്‍ നിന്നും ശ്രേഷ്ടനായി.
ഏന്തീന്‍ കുട്ടി മുസ്ലിയാര്‍ ഭീമനാട്ട് വെളിച്ചം പകര്‍ന്ന സമയത്ത് പറപ്പൂരില്‍ കുട്ടിരായിന്‍ മുസ്ലി യാര്‍ തന്റെ കുടുംബത്തിനൊപ്പം സമുദായത്തിന് ആത്മീയ ശിക്ഷണം നല്‍കി. കുട്ടിരായിന്‍ മുസ്തി യാരുടെ ആദ്യ വിവാഹം കൂര്‍മത്ത് കുടുംബത്തിലെ ഫാത്തിമയുമായി നടക്കുകയും, ആ ബന്ധ ത്തില്‍ നിന്നാണ് സി. എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍, കുഞ്ഞിപ്പാത്തു (പന്തല്ലൂര്‍), മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ പിറക്കുന്നതും. ഭാര്യ ഫാത്തിമയുടെ മരണ ശേഷം കുട്ടികളെ കുട്ടിരായിന്‍ മുസ്ലിയാര്‍ പരി പാലിക്കുകയും ശേഷം വീണാലുക്കല്‍ മമ്മിക്കുട്ടിയുടെ പിതൃസ ഹോദരിയെ വിവാഹം കഴിക്കുകയു മാണ്ടായി, ഈ ബന്ധത്തില്‍ നിന്നും മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ എന്നീ ആണ്‍ മക്കളും ഖദീജ, സാറാ എന്നീ പെണ്‍ മക്കളും പിറന്നു. ഇവരില്‍ മുഹമ്മദ് എന്ന മകന്‍ മിലിറ്ററിയില്‍ സേവനം ചെയ്തിരുന്നു. പിന്നീട് അതില്‍ നിന്നും ഒളിച്ചോടി ഏതോ മലമുകളില്‍ പോയി ഏകാന്ത വാസം നടത്തിയെന്ന് പറയപ്പെടുന്നു. മറ്റൊരു മകനായ അബ്ദുല്ല (്രിട്ടീഷ് ഭരണ കാലത്ത് പോലീസായി സേവ നമനുഷ്ടിച്ചിരുന്നു. അബ്ദുല്‍ റഹ്മാന്‍ എന്ന സഹോദരന്‍ ദയൂബന്തില്‍ പോയി മത വിദ്യാഭ്യാസം നേടി വലിയ പണ്ഡിതനായി മാറി.
ദീര്ഘ കാലം പറപ്പൂരിലെ ജനങ്ങള്‍ക്ക് ആത്മീയ ശിക്ഷണം നല്‍കി ഭീമനാട്ടില്‍ താമസമാ ക്കിയ തന്റെ സഹോദരന്‍ ഏന്തീന്‍ കുട്ടി മുസ്ലിയാരുടെ പക്കലിലേക്ക്; തനിക്കൊരു യാത്ര പോകാനു ണ്ട് അതിനുള്ള സാധനങ്ങളുമായി ഉടനെ വരണമെന്ന സന്ദേശവുമായി അഹ്മദ് കുട്ടിയെന്ന നാട്ടു കാരനെ പറഞ്ഞയക്കുകയും, വിവരം ലഭിച്ചയുടനെ ഏന്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക് വഫാത്തിന്റെ സൂച നകള്‍ മനസിലാവുകയും കഫന്‍ പുടയും മറ്റു സജീകരണങ്ങളുമായി പറപ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച്ച അസ്വര്‍ നമസ്കാരാനന്തരം ഒരു റൂമില്‍ കയറി ഇനി വാതലങ്ങോട്ട് ചാരിക്കോളൂ എന്ന് പറഞ്ഞ് കൂട്ടിരായീന്‍ മുസ്ലിയാര്‍ ശാന്തമായി അന്തൃശ്വാസം വലിച്ചു.
ശേഷം പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സി. എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍ പറപ്പൂരില്‍ ജീവിതം കഴിച്ചുകൂട്ടി. അയമുട്ടി മൊല്ലയില്‍ നിന്ന് ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് വൈജ്ഞാനിക ചക്ര വാളങ്ങള്‍ കീഴടക്കിയ സി. എച്ച് കുഞ്ഞീന്‍ ഉസ്താദ് ആദ്ധ്യാത്മിക ചികത്സയിലും വൈജ്ഞാനിക പ്രസരണത്തിലുമായി തുടര്‍ന്നുള്ള ജീവിതം ചൈതന്യപ്പെടുത്തി. പയ്യന്നൂരിലെ ഒരു ധനാഷ്്യന്റെ മക ളുടെ അസുഖം സുഖപ്പെടുത്തിയതിന് പ്രതിഫലമായിട്ട് മേഞ്ഞു കൊടുത്തു വീട്ടില്‍ വിജ്ഞനം (പ സരണം നടുത്തുകയും കുഞ്ഞീന്‍ ഉസ്താദ് നീണ്ട വൈജ്ഞാനിക ജീവിതത്തിനിടയില്‍ വൈവാഹിക ജീവിതം മഹാനവര്‍കള്‍ ചിന്തിച്ചില്ല. തുടര്‍ന്ന് തന്റെ നാല്‍പതാം വയസില്‍ പാറയില്‍ താമസിച്ചിരുന്ന കാഞ്ഞീരംകണ്ടത്തില്‍ കുഞ്ഞാച്ചുമ്മയെ ജീവിതസഖിയാക്കി. ഈ വൈവാഹികബന്ധത്തിലൂടെ സ്മര്യ പുരുഷന്‍ ഉസ്താദ് സി. എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ ജനിക്കുന്നത്.
സി. എച്ച് ബാപ്പുട്ടി ഉസ്താദ്
ക്രിസ്തുര്‍ഷം 1950 ല്‍ ആത്മീയാചരൃനും പണ്ഡിതനുമായി സി. എച്ച് കുഞ്ഞീന്‍ മുസ്ലിയാരു ടെ ഏക പുത്രനായി ജനിക്കുകയും, ആദ്യാക്ഷരങ്ങള്‍ വന്ദ്യ പിതാവില്‍ നിന്നും ആവാഹിക്കുകയും തുടര്‍ന്ന് ഈരകം മുഹമ്മദ് മുസ്ലിയാര്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത രില്‍ നിന്നും വിജ്ഞാനം സ്വരൂപികുക്കയും ചെയ്ത മഹാനവര്‍കള്‍ അറബി, ഇംഗ്ലീഷ്, മലയാളം, ത മിഴ് ഭാഷാപഠനത്തിലൂടെ വൈജ്ഞാനിക മണ്ഡലം സുന്ദരമാക്കുന്നതിനോട് കൂടെ പിതാക്കന്മാരുടെ ആത്മീയ ചൈതന്യം ജീവിതാദ്യാവസാനം വരെ കാത്തുസൂക്ഷിച്ചു.
വാത്സല്യ പിതാവിന്റെ പ്രത്യേഗമായ ആത്മീയ പരിചരണത്തിലൂടെ സംസകരിച്ചെടുത്ത ഉസ് താദിന്റെ ജീവിതം എന്നും ഇസ്ലാമിക ചൈതന്യത്താല്‍ ശോഭിതമായിരുന്നു. തന്നോട് ചികിത്സ തേ ടാന്‍ വരുന്ന സര്‍വ്വരോടും തന്റെ ബന്ധപ്പെട്ടവരോടും തന്റെ മകനു വേണ്ടി ദുഅ ചെയ്യാനും, പണ്ഡി തന്മാരും സാദാത്തീങ്ങളും തന്നെ സന്ദര്‍ശിക്കാന്‍ വന്നാല്‍ മകനായ ബാപ്പൂട്ടി ഉസ്താദിനെ അടുത്ത് വിളിച്ച് അവരോട് തന്റെ മോനേ മന്ത്രിക്കാന്‍ പറയുകയും പ്രാര്‍ഥിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന ത് ഉസ്താദിന്റെ പിതാവായ ശൈഖുനാ സി. എച്ച് കുഞ്ഞീന്‍ ഉസ്താദിന്റെ ആത്മീയ പരിപാലനത്തിന്റെ രൂപങ്ങളായിരുന്നു.
1970 ല്‍ ഉസ്താദിന്റെ പിതാവ് തന്നെ കാണാന്‍ വന്നവരുടെ മുന്നില്‍ വെച്ച് ഇനി മുതല്‍ നി ങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹാരമാരായുന്നത് എന്റെ ബാച്ലുട്ടിയായിരിക്കുമെന്ന് പറ ഞ്ഞ് ബാപ്പുട്ടി ഉസ്താദിനെ താന്‍ ചികിത്സക്കിരിക്കുന്ന കസേരയിലിരുത്തി മഹാനായ പിതാവ് ശൈ ഖുനാ കുഞ്ഞീന്‍ ഉസ്താദ് ദിവംഗതനായി. തന്റെ ഇരുപാതാം വയസ്സില്‍ തുടങ്ങിയ ജനസേവനത്തി ലൂടെ ശൈഖുനാ ബാപ്പുട്ടി ഉസ്താദ് സാമൂഹികമായും വൈജ്ഞാനികമായും ആത്മീയമായും ജനങ്ങളെ സംസ്കരിച്ചു.
തന്റെ സ്വന്തം വീട്ടില്‍ അറിവ് പഠിക്കാനാഗ്രഹിക്കുന്നവരെ ഒരുമിച്ചുകൂട്ടി അവര്‍ക്കാവശ്യമാ യി അധ്യാപനം നടത്തുകയും കിതാബോതിക്കൊടുക്കുകയും ചെയ്ത ഉസ്താദ് 1986 ല്‍ തന്നെ പ്ര യംവെച്ച് ജനങ്ങള്‍ നല്‍കുന്ന സമ്പാദ്യത്തിലൂടെ തന്റെ വന്ദ്യ പിതാവിന്റെ സ്മരണയില്‍ ഒരു വൈ ജ്ഞാനിക സാഈധം സെക്കന്റദ്ര്ടി മദ്രസയായി കോഴിക്കോട് ഖാസി ഇബിച്ചിക്കോയ തങ്ങളുടെ പരി ശുദ്ധ കരങ്ങളിലൂടെ അസ്ഥിവാരമിട്ട് പണിയുകയും, തുടര്‍ന്ന് 1997 ല്‍ സമമ്പയ്യ വൃദ്യഭാസ്ത്തിന്റെ മാതൃകയായ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സിലബസ്സുമായി യോജിപ്പിക്കുകയും ദാറുല്‍ ഹുദയുടെ സഹസ്ഥാപകമായി പരിണമിപ്പിക്കുകയുമുണ്ടായി. മുന്നൂറില്‍ പരം വിദ്യാര്‍ഥികള്‍ പഠിച്ചകൊണ്ടിരിക്കുന്ന സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജ് ഉസ്താദിന്റെ സ്നേഹിതന്മാര്‍ നല്‍ കുന്ന ദാനധര്‍മത്തിലൂടെ ഇന്നും പൂര്‍ണാര്‍ഥത്തില്‍ തന്റെ മൂത്തമകന്‍ സി. എച്ച് ബാവ ഉസ്താദി ലൂടെ സൌജന്യമായി വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ദീനീപരമായി സംസകരിക്കുകയും ചെയതു കൊണ്ടിരിക്കുന്നത് ബാപ്പുട്ടി ഉസ്താദിന്റെ ആത്മീയ സ്പര്‍ശനത്തിന്റെ പ്രതിഫലനങ്ങളാണ്. കോരള ത്തില്‍ നിന്നും സബീലിന്റെ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ ദ്വൈമാസിമകയായി ഇരങ്ങികൊണ്ടിരിക്കുന്ന അന്നഹ്ദ അറബിക്ക് മാസികയും ഉസ്താദിന്റെ തിരുനോട്ടത്തിന്റെ ചലനങ്ങളാണ്.
അറിവിനെ പഠിക്കുന്നവരോടും ബന്ധപ്പെടുന്നവരോടും ഉസ്താദിന് അതിയായ ഇഷ്ടമായി രുന്നു. അവരെ നിങ്ങള്‍ എന്ന് പറഞ്ഞ് ബഹുമാനിക്കുകയും ദുഅ ചെയ്യാനാവശ്യപ്പെടുകയും ഉസ് താദ് ചെയ്തിരുന്നു. അഹ്‌ലുബൈത്തിനെ കൂടുതലായി സ്നേഹിച്ച ബാപ്പുട്ടി ഉസ്താദ് വിശിഷ്യമായി പാണക്കാട് കുടുംബത്തോട് പ്രത്യേക ബന്ധം സ്ഥാപിക്കുകയുണ്ടായി. തനിക്കുണ്ടാവുന്ന പ്രയാസ ങ്ങള്‍ക്ക് പാണക്കാട് വലിയ തങ്ങളെ കണ്ട് പ്രാര്‍ഥിക്കുകയും അവരുടെ ആത്മീയ വെളിച്ചം ആവാഹിക്കുകയും ചെയ്യുന്നത് ഉസ്താദിനെ ഏറെ സന്തോഷപ്പെടുത്തിയിരുന്നു.
പ്രയാസങ്ങളുടെ ഭാണ്ഡവുമായി തന്റെ സന്നിധിയിലേക്ക് വരുന്ന സര്‍വ്വരേയും പ്രസന്നത യോടെ സ്വീകരിക്കുകയും, അവര്‍ക്ക് തൃപ്തിയാക്കുന്ന തരത്തില്‍ പരിഹാരം നല്‍കുകയും ചെയ്ത ഉസ്താദ് എന്നും നാട്ടുകാരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അത്താണിയായിരുന്നു. വാത്സ ല്യത്തോടെ മക്കളെ പരിലാളിക്കുന്ന പിതാവും, കുടുംബത്തിന്റെ ആവിശ്യങ്ങള്‍ നിറവേറ്റുന്ന കുടും ബ നായകനും, നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് കൃത്യമായി പരിഹാരം നല്‍കുന്ന കാരണവരും, അറി
വിനെ സ്വരൂപിക്കുന്നവര്‍ക്ക് വെളിച്ചമേകിയ ജ്ഞാന ദീപവുമായിരുന്നു ബാപ്പുട്ടി ഉസ്താദ്.
പ്രവാചകന്‍ പഠിപ്പിച്ചത് പോലെ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നവന്‍ അള്ളാഹുവിന്റെ ഇഷ്ട ദാസന്‍ മാരായിരിക്കുമെന്ന വചനത്തിന്റെ രൂപമായിരുന്നു മഹാനായ ബാച്ലുട്ടി ഉസ്താദ്. ശരീരം കൊ ണ്ട് ജനങ്ങള്‍ക്കിടയിലും ഹൃദയം കൊണ്ട് ദൈവിക സമീപത്തുമായി ജീവിതം ഐശര്യമാക്കിയ ഉ സ്താദ് സത്കാര പ്രയനും ഓഈദാര്യവാനുമായിരുന്നു. മാസത്തില്‍ തന്റെ വീട്ടില്‍ നടത്തുന്ന മായലിദ് സദസ്സില്‍ സ്ഥാപനത്തിലെ ഉസ്താദുമാരെയും തന്നോട് പ്രയം വക്കുന്ന അയല്‍വാസികളെയും സ ത്കരിക്കുകയും അവര്‍ക്ക് നല്ല ഭക്ഷണവും സ്വദഖയും നല്‍കുന്നതിലായിരുന്നു ഉസ്താദിന്റെ മനസംതൃപ്തി.
ഉസ്താദിന്റെ ആരോഗ്യ സമയത്ത് തന്റെ വീടിന്റെയും കോളേജിന്റെയും പരിസരത്തിലൂടെ ചുറ്റി നടന്ന് പ്രകൃതിയെ ബുദ്ധിമുട്ടാക്കുന്ന ചപ്പുകളും ചവറുകളും നല്ല രൂപത്തില്‍ സംസകരിക്കു കയും അതുപോലെ ചെയ്യാന്‍ കുട്ടികളെ ഉപദേശിക്കുകയും ചെയ്യുന്നത് ഉസ്താദിന്റെ നന്മയുള്ള നസ്സിന്റെ പ്രതിഫലനങ്ങളാണ്. പള്ളിയില്‍ നിന്നും മറ്റുമവസരങ്ങളില്‍ കുട്ടികളോട് ചോദ്യങ്ങള്‍ ചോ ദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കിയും ഉസ്താദ് കുട്ടികളെ വിദ്യയെ ആര്‍ഥിക്കുന്നതിലേക്ക് പ്രചോദനപ്പെടുത്തി.
ആരോഗ്യ സമയത്തും വാര്‍ദ്ധക്യ സമയത്തും സുന്നത്ത് കര്‍മ്മങ്ങളടക്കം സൂക്ഷമതയോടെ നിര്‍വഹിക്കുകയും ചെയ്ത മഹാനവര്‍കള്‍ ആരാധനാ കര്‍മങ്ങളില്‍ ഉന്മേഷവാനായിരുന്നു. നട ക്കാന്‍ പ്രയാസമനുഭവിക്കുന്ന സമയത്ത് പോലും തന്റെ മക്കളുടെ കൈകളില്‍ പിടിച്ച് എല്ലാ ജമാഅ ത്ത് നിസ്കാരങ്ങള്‍ക്കും പള്ളിയില്‍ വരുന്നത് ഉസ്താദ് കണിശമായി നിര്‍വഹിച്ചിരുന്നു. അവസാന സമയത്ത് വളരെ പ്രയാസപ്പെട്ട് കസേരയില്‍ ഇരിക്കാതെ നിസ്കരിക്കുകയും തുടര്‍ന്ന് സുജൂദിലേ ക്ക് പോയി ഇരുത്തത്തിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെട്ട സന്ദര്‍ഭങ്ങളും, റമളാനിലെ ലൈലതുല്‍ ഖദിറിന്റെ രാതികളില്‍ ഉസ്താദിന്റെ വാര്‍ദ്ധക്യാവസരത്തില്‍ പോലും ജനങ്ങളോടെപ്പം തന്റെ പള്ളി യിലെ സദസ്സുകളില്‍ ഉന്മേഷത്തോട് പങ്കെടുക്കുകയും ആരാധനാ കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്
ത ഉസ്താദ് ജനങ്ങളുടെ ഹൃത്തടത്തില്‍ അണയാത്ത വെളിച്ചമാണ്.
അള്ളാഹുവിന്റെ ദീനി പ്രസരണത്തിനും വൈജ്ഞാനിക വ്യാപനത്തിനും തന്റെ ജീവിതം മാറ്റിവെച്ച ഉസ്താദ് കൈയ്മെയ് മറന്ന് അവസാന സമയം വരെ സമുദായ ശാക്തീകരണത്തിന് പ്രവര്‍ത്തിക്കുകയും സമൂഹ നന്മക്കനുകൂലമായ പ്രകൃയകളിലേര്‍പ്പെടുകയും ചെയ്തു. അവസാന നാ ളുകളില്‍ ശാരീരികമായ രോഗങ്ങളില്‍ പ്രയാസപ്പെടുന്നവസരത്തിലും അള്ളാഹുവില്‍ തവക്കുല്‍ ചെ യ്യുകയും, തന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പോവണ്ടയെന്നും കുടുംബക്കാരോട് പറയുകയും, തന്റെ വലിയ മകനായ ബാവ ഉസ്താദിനെ തന്റെ പകരക്കാരനായി ഇരുത്തുകയും ജനങ്ങളെ ചികിത്സി ക്കാന്‍ അവരോട് കല്‍പ്പിക്കുകയും ചെയ്ത ഉസ്താദ് പൂര്‍ണമായി ദൈവിക സന്നിധിയിലേക്കുള്ള പ്രയാണത്തിന് തയ്യാറെടുപ്പിലായിരുന്നുവെന്ന് കുടുംബക്കാരെയും നാട്ടുകാരെയും ബോധ്യപ്പെ ടുത്തി, ഹിജ്റ വര്‍ഷം 1440 ല്‍ സ്വഫര്‍ , ക്രിസ്താബ്ദം 2018 ഒക്ടോബര്‍ 17 ന് ഉസ്താദ് പരലോകം പു ല്‍കി. തന്റെ വീടിന്റെ തൊട്ടരികിലായി നിലകൊള്ളുന്ന ഉസ്താദിന്റെ വൈജ്ഞാനിക പ്രസരണത്തി ന്റെ സ്മാരക സൌധം സബീലുല്‍ ഹിദായയുടെ മുറ്റത്ത് അറിവ് നുകരുന്ന തന്റെ മക്കളുടെ പ്രാര്‍ഥ നയും ഖുര്‍ആനിക പാരായണങ്ങളും ശ്രവിച്ച് തന്റെ ഉമ്മയുടെ ചാരത്ത് വിശ്രമിക്കുകയാണ് ഞങ്ങ ളുടെ വന്ദ്യ പിതാവായ ശൈഖുനാ ബാപ്പുട്ടി ഉസ്താദ്. അള്ളാഹു ഉസ്താദിന്റെ സകല കര്‍മങ്ങളും സ്വീകരിച്ച് സ്വര്‍ഗത്തില്‍ ഉന്നതികള്‍ നല്‍കട്ടെ, ഉസ്താദിനോടെപ്പം നമ്മെയും കുടുംബത്തെയും അള്ളാഹു ഒരുമിച്ച് കൂട്ടിയനുഗ്രഹിക്കട്ടെ. ആമീന്‍
Leave A Comment