ബുര്‍ഖ നിരോധിക്കാന്‍  ഹിതപരിശോധനയുമായി സ്വിറ്റ്‌സര്‍ലന്റ്

ബേണ്‍: ബുര്‍ഖയടക്കം മുഖം മറക്കുന്ന വസ്ത്രങ്ങള്‍ക്കെതിരെ സ്വിറ്റസര്‍ലന്റില്‍ നടന്ന ഹിതപരിശോധനയില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ മുന്‍തൂക്കം. 51.2 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചപ്പോള്‍ 48.8 ശതമാനം പേര്‍ എതിര്‍ത്തു. എങ്കിലും ഔദ്യോഗിക ഉത്തരവുകളൊന്നും ഇത് വരെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. തീവ്ര വലതു പക്ഷ സംഘടനയായ സ്വിസ് പീപിള്‍സ് പാര്‍ട്ടിയാണ് ഹിതപരിശോധന ആവശ്യപ്പെട്ടത്.

എന്നാല്‍, വോട്ടെടുപ്പിനെ തള്ളിക്കളയണം എന്ന് സര്‍ക്കാര്‍ മുമ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്ത്രീകള്‍ എന്താണ് ധരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അവരാണ്, രാജ്യമല്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം വരുമാനത്തെ ദോഷകരമായി ബുര്‍ഖ നിരോധനം ബാധിക്കുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. നാലര ലക്ഷം മുസ്്‌ലിംകളാണ് സ്വിറ്റ്‌സര്‍ലന്റില്‍ ഉള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter