വിഷയം: ‍ സൂഫി മ്യൂസിക് - സൂഫീ സംഗീതം

ഈജിപ്ത് മുൻ ഗ്രാൻഡ് മുഫ്തിയും അൽ അസ്ഹർ യൂണിവേഴ്സിറ്റി പണ്ഡിത പ്രഭുക്കളിൽ ഒരാളുമായ ഡോ.അലി ജുമുഅ അടക്കമുള്ള പണ്ഡിതർ മ്യൂസിക് കേൾക്കൽ അനുവദനീയം എന്ന് പറയുന്നു. കേരളത്തിലും ഇമാം ശാലിയാത്തിയെ പോലുള്ളവർ അത് അനുവദിച്ചിരുന്നു എന്ന് പലരും പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് കേരളീയ ഉലമാക്കൾ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത്. സൂഫീ സരണികളിൽ മ്യൂസിക് വ്യാപകമായി കാണുന്നുണ്ടല്ലോ.? തൃപ്തികരമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

SHAMSUDHEEN

May 6, 2020

CODE :Oth9782

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മ്യൂസിക് ഉപകരണങ്ങളില്‍ ഹലാലാണെന്ന് പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള പലതുമുണ്ട്. ഇവയില്‍ ഹറാമാണെന്ന് ഏകാഭിപ്രായമുള്ളവയും ഹറാമോ ഹലാലോ എന്ന് ഭിന്നാഭിപ്രായമുള്ളവയുമുണ്ട്. ഹറാമാണെന്ന് ഏകാഭിപ്രായമുള്ളവയെ കുറിച്ച് ബഹു. അലി ജുമുഅയോ ശാലിയാത്തി(റ)യോ തത്തുല്യരോ അനുവദനീയമാണെന്ന് പറയാന്‍ തരമില്ല. അനുവദനീയമല്ലാത്തവയെ കുറിച്ച് ശാഫിഈ മദ്ഹബുകാരായ കേരളീയ ഉലമാക്കളുടെ നിലപാട് വളരെ കരണീയമാണെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാം(തുഹ്ഫ 10-218,219).

സംഗീതത്തെ കുറിച്ച് കുറിച്ച് കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്ത് വായന തുടരാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter