വിഷയം: വിവാഹം കഴിക്കാതിരിക്കല്‍
വ്യക്തമായ കാരണങ്ങളാല്‍ വിവാഹം ചെയ്യാതിരിക്കുന്നതിന്‍റെ വിധി എന്താണ്?? കല്യാണം എന്നത് നിർബന്ധം ഉള്ളതാണോ?
ചോദ്യകർത്താവ്
Fathimath Thasniya
May 16, 2020
CODE :Abo9811
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വൈകാരികമായ ആഗ്രഹങ്ങളുള്ളതോടൊപ്പം വധുവിന് മഹ്റ്, വസ്ത്രം ഭക്ഷണം തുടങ്ങിയ ചെലവുകള്‍ നല്‍കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന് വിവാഹം സുന്നത്താണ്. നബി(സ്വ) പറഞ്ഞിട്ടുണ്ട്: വിവാഹം എന്‍റെ ചര്യയില്‍ പെട്ടതാണ്. ആരെങ്കിലും എന്‍റെ ചര്യയില്‍ വിമുഖത കാണിക്കുന്നുവെങ്കില്‍ അവര്‍ നമ്മില്‍ പെട്ടവരല്ല.
വൈകാരികമായ ആഗ്രഹങ്ങളും കഴിവുമുണ്ടെങ്കിലും മേല്‍പറഞ്ഞ ചെലവുകള്‍ക്ക് സാമ്പത്തികമായ കഴിവില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കാതിരിക്കലും വൈകാരികതാല്‍പര്യങ്ങള്‍ ശമിക്കുന്നതിന് വേണ്ടി നോമ്പ് പിടിക്കലുമാണുത്തമം.
രോഗം കൊണ്ടോ മറ്റോ വൈകാരികമായ ആഗ്രഹങ്ങളില്ലാത്തവര്‍ വിവാഹം കഴിക്കല്‍ കറാഹത്താണ്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മേല്‍വിഷയത്തില്‍ സാമ്പത്തികമായ കഴിവ് പരഗണനിയില്‍ വരുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.