വിഷയം: ‍ അന്യസ്ത്രീക്ക് സലാം പറഞ്ഞയക്കല്‍

അന്യപുരുഷൻ അന്യസ്ത്രീക്ക് സലാം പറഞ്ഞേൽപ്പിക്കുന്നതിന്‍റെ വിധിയെന്ത്?

ചോദ്യകർത്താവ്

ആഇശ

May 30, 2020

CODE :Fiq9844

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സമീപത്തുണ്ടാവുമ്പോള്‍ സലാം പറയല്‍ ശറആക്കപ്പെട്ടവര്‍ക്ക് മാത്രമേ എഴുത്തുമുഖേനയോ മറ്റൊരാള്‍ മുഖേനയോ സലാം പറഞ്ഞയയക്കലും സുന്നത്തുള്ളൂ (ഇആനതുത്ത്വാലിബീന്‍ 4/215)

സ്ത്രീകൾ തമ്മിലോ സ്ത്രീയും തന്റെ ഭർത്താവും തമ്മിലോ സ്ത്രീയും മഹ്റമുകളും തമ്മിലോ ഒക്കെ സലാം പറയൽ സുന്നത്തും മടക്കൽ നിർബ്ബന്ധവുമാണ്. അതു പോലെ കാണാൻ ഒരു നിലക്കു ഭംഗിയില്ലാത്ത കിഴവിയോട് സലാം പറയൽ സുന്നത്തും മടക്കൽ നിർബ്ബന്ധവുമാണ്.  എന്നാൽ കാണാൻ കൊള്ളാവുന്ന സ്ത്രീ അന്യ പുരുഷനോട് സലാം പറയലും അയാൾ സലാം പറഞ്ഞാൽ മടക്കലും ഹറാമാണ്. അന്യ പുരുഷൻ അവളോട് സലാം പറയലും അവളുടെ സലാം മടക്കലും കറാഹത്തുമാണ്. ഇവിടെ അവളുടെ പറയലും മടക്കലും ഹറാമും അവന്റേത് കറാഹത്തുമാകാൻ കാരണം അവൾ ചൊല്ലുമ്പോഴും മടക്കുമ്പോഴും അവളുടെ ശബ്ദം ഇവനെ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട് എന്നതാണ് (ഫത്ഹുല്‍മുഈന്‍).

ഇനി ഒന്നിലധികം അന്യ സ്ത്രീകളുണ്ടെങ്കിൽ അവരോട് അന്യ പുരുഷന് സലാം പറയാം. അപ്പോൾ അവരിലൊരാൾ സലാം മടക്കൽ നിർബ്ബന്ധമാണ്. കാരണം ഒന്നിലധികം സ്ത്രീകളുണ്ടെങ്കിൽ അവിടെ കുഴപ്പമുണ്ടാകാനുള്ള സാധ്യത കുറവാണ് (ഫത്ഹുല്‍മുഈന്‍).

അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ സലാം പറയലും മടക്കുലും അനുവദനീയമാകുന്നതും നിഷിദ്ധമാകുന്നതും അത് മൂലം നേരത്തേ പറയപ്പെട്ട തരത്തിലുള്ള കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്നതിനെ ആശ്രിയച്ചാണിരിക്കുന്നത് എന്ന് ചുരുക്കം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter