നമ്മുടെ അയൽവാസിയായ അല്ലെങ്കിൽ സുഹൃത്തായ ഒരു അമുസ്ലിം സഹോദരന്റെ പെട്ടെന്നുള്ള മരണ വാർത്ത അറിയുമ്പോൾ 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന് ചൊല്ലുന്നതിൽ വിരോധമുണ്ടോ? നമ്മോട് വളരെ അടുത്ത അന്യ സമുദായങ്ങളിലെ ആളുകളുടെ വിയോഗം നമ്മിൽ വിഷമമുണ്ടാക്കുമ്പോൾ ഇത് ചൊല്ലാൻ കഴിയുമോ?

ചോദ്യകർത്താവ്

Abdul Latheef

Oct 12, 2020

CODE :Abo9988

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുസ്വീബത് സംഭവിക്കുമ്പോള്‍ 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' ചൊല്ലല്‍ സുന്നത്താണ്. സ്നേഹവും അനുഭാവവും പുലര്‍ത്തുന്ന നല്ല അയല്‍വാസിയോ സുഹൃത്തോ ആയ അമുസ്ലിംകളും മരണപ്പെടുന്നത് പലപ്പോഴും വിഷമവും പ്രയാസവുമുണ്ടാക്കുന്ന മുസ്വീബത്താകുമല്ലോ. അത്തരം സാഹചര്യങ്ങളില്‍ ഇത് ചൊല്ലാവുന്നതാണ്.

എന്നാല്‍, അമുസ്‍ലിംകള്‍ക്കായി മഗ്ഫിറതിനു വേണ്ടി ദുആ ചെയ്യുന്നത് കൊണ്ട് നിഷിദ്ധമാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. 

ബഹുദൈവ വിശ്വാസികള്‍ക്കു വേണ്ടി - കുടുംബക്കാരായിരുന്നാലും ശരി- അവര്‍ നരകക്കാരാണെന്ന് വ്യക്തമായ ശേഷം പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നബിക്കോ സത്യവിശ്വാസികള്‍ക്കോ അവകാശമില്ല തന്നെ എന്ന് തൌബ സൂറതില്‍ 113ആം ആയതില്‍ കാണാം. നബി (സ്വ) തന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അബൂ ത്വാലിബിനു വേണ്ട് ഞാന്‍ പൊറുക്കലിനെ തേടുമെന്ന് പറഞ്ഞപ്പോള്‍ ഇറങ്ങിയ ആയതാണിത്. ചോദ്യത്തില്‍ പറഞ്ഞ ദുആ ആഖിറതില്‍ സമാധാനം ലഭിക്കാനുള്ള ദുആ ആയതിനാല്‍ അത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter