'ഞാൻ മൂന്നു ചോദ്യം ചോദിക്കും അതിന് നിങ്ങൾ മറുപടി തന്നാൽ ഇസ്‌ലാം മതം വിട്ട് യുക്തിവാദിയാവാൻ തയ്യാറാണ്' ഒരു മുസ്‌ലിം സഹോദരന്റെ യുക്തിവാദികളോടുള്ള വെല്ലുവിളിയാണിത്. ഇങ്ങിനെ ഒരുപാധി വെച്ച് വെല്ലുവിളിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

സാലിം .ബവാദി. ജിദ്ദ

Jan 22, 2021

CODE :Abo10046

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇന്നാലിന്ന പ്രവര്‍ത്തനം ഞാന്‍ ചെയ്താല്‍ ഞാന്‍ ജൂതനാണ്/നസ്റാനിയാണ്/ഇസ്ലാമില്‍ നിന്ന് ഒഴിവാണ് തുടങ്ങിയ പ്രയോഗങ്ങള്‍ അല്ലാഹുവിന്‍റെ പേരിനോട് ചേര്‍ത്ത് പറയാത്തതിനാല്‍ സത്യം ചെയ്യലായി പരിഗണിക്കില്ലെങ്കിലും ആ പ്രയോഗം ഹറാമാണ്. മേല്‍കാര്യം സംഭവിച്ചാല്‍ പോലും ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല. കഫ്ഫാറത് കൊടുക്കേണ്ടതുമില്ല. മേല്‍പറയപ്പെട്ട കാര്യം സംഭവിക്കുകയില്ല/സംഭവിക്കരുത് എന്ന ലക്ഷ്യത്തോടെയോ ഒരു ലക്ഷ്യവുമില്ലാതെയോ പറയുമ്പോഴാണ് മേല്‍വിധി. എന്നാല്‍ അല്ലാഹുവിന്‍റേ പേരിനോട് ബന്ധപ്പിച്ചു പറയുകയോ അല്ലെങ്കില്‍ ബന്ധിപ്പിച്ച കാര്യം സംഭവിച്ചാല്‍ മുര്‍തദ്ദാകല്‍ മാനസികമായി തൃപ്തിപ്പെട്ട് പറയുകയോ ചെയ്താല്‍ പറയുന്ന അതേ സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്നതാണ് (തുഹ്ഫ 10:13)

'ഞാൻ മൂന്നു ചോദ്യം ചോദിക്കും അതിന് നിങ്ങൾ മറുപടി തന്നാൽ ഇസ്‌ലാം മതം വിട്ട് യുക്തിവാദിയാവാൻ തയ്യാറാണ്' എന്ന് ഒരാള്‍ ഒരു യുക്തിവാദിയെ വെല്ലുവിളിക്കുമ്പോള്‍ അവന് ഒരിക്കലും മറുപടി പറയാനാകില്ലെന്ന ഉറച്ച വിശ്വാസത്തോടെയും മറുപടി നല്‍കിയാല്‍ പോലും യുക്തിവാദിയാകാന്‍ മാനസികമായി തൃപ്തിപ്പെടാതെയുമാണല്ലോ ഇത് പറയുന്നത്. ആയതിനാല്‍ മേല്‍വാചകം ഹറാമാണ്. എന്നാല്‍ അതുകൊണ്ട് ഇസ്ലാമില്‍ നിന്ന് പുറത്ത് പോകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter