വിഷയം: ‍ അമുസ്ലിമിന് വേണ്ടി ദുആ ചെയ്യല്‍

അമുസ്ലിം ആയ എന്‍റെ സുഹൃത്ത് എപ്പോഴും എന്നോട് ദുആ ചെയ്യാൻ പറയാറുണ്ട്, എന്ത് ടെൻഷൻ വന്നാലും, പരീക്ഷക്ക് പോകുമ്പോഴും, അസുഖം വന്നാലും എല്ലാം, അവർക്കു വേണ്ടി ഞാൻ പ്രാര്‍ഥിക്കുന്നതിൽ തെറ്റുണ്ടോ? സ്വലാത്, ദിക്ർ പോലോത്തവ ചൊല്ലി അവരുടെ ഖൈർ നു വേണ്ടി ദുആ ചെയുന്നത് തെറ്റാണോ? ഹിദായത് കൊടുക്കാനും ആ കൂട്ടത്തിൽ ഞാൻ ദുആ ചെയ്യാറുണ്ട്. ഇത് ശരിയാണോ?

ചോദ്യകർത്താവ്

oru sahodhari

Oct 28, 2021

CODE :Abo10668

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അമുസ്ലിംകള്‍ക്ക് ഭൌതികഗുണങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. രോഗശമനം, ഐശ്വര്യം, സാമ്പത്തികഅഭിവൃദ്ധി, പരീക്ഷകളില്‍ വിജയം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയെല്ലാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താം. ആത്യന്തികമായ പാരത്രികവിജയം സന്മാര്‍ഗലബ്ധിയില്‍ പരിമിതമാണല്ലോ. ആയതിനാല്‍ അവര്‍ക്ക് സന്മാര്‍ഗം (ഹിദായത്) ലഭിക്കാനും പ്രാര്‍ത്ഥന നടത്താം. ഹിദായത്ത് ലഭിക്കാതെ പാരത്രികവിജയം ലഭിക്കില്ലെന്നതിനാല്‍ ഹിദായത്തില്ലാതെയുള്ള പരലോകവിജയത്തിനായി പ്രാര്‍ത്ഥിക്കുന്നത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter