എന്റെ ഭർത്താവിന്റെ ഉപ്പാക്ക് കുറച്ചു കടമുണ്ട്. എന്റെ സകാത് ഉപ്പാന്റെ കടം വീട്ടാൻ ഉപയോഗികമോ. അതല്ല ഉപ്പാക്ക് കടമുള്ളപ്പോൾ എനിക്ക് സകാത് മറ്റുള്ളവർക് കൊടുക്കാമോ
ചോദ്യകർത്താവ്
Safeera
May 17, 2019
CODE :Fin9277
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അദ്ദേഹം നിങ്ങളുടെ ചെലവിലല്ലല്ലോ ജീവിക്കുന്നത് (അഥവാ നിങ്ങളല്ലല്ലോ അദ്ദേഹത്തിന് ചെലവിന് കൊടുക്കുന്നത്) അതു കൊണ്ട് കടക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം സകാത്തിന്റെ അവകാശിയാത് കാരണം അദ്ദേഹത്തിന് സകാത്ത് കൊടുക്കാം (തുഹ്ഫ). അദ്ദേഹത്തിന് കൊടുക്കുമ്പോള്‍ സകാത്തിന്റെ കൂലിയും കുടുംബ ബന്ധം ചേര്‍ത്തിതിന്റെ കൂലിയും രണ്ടും ലഭിക്കും (അഹ്മദ്, തിര്‍മ്മിദി, നസാഈ, ഹാകിം). എന്നാല്‍ സകാത്തിന്റെ 8 അവകാശികളില്‍ ഏതെങ്കിലും മൂന്ന് വിഭാഗത്തിലെ മുമ്മൂന്ന് പേര്‍ക്ക് കൊടുക്കാവുന്ന അത്ര സകാത്ത് തുകയുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ അത് വീതിക്കണം. കുറവുള്ളതിനനുസരിച്ച് ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്താം.. ചുരുക്കത്തില്‍ ഒന്നിലധികം അവകാശികള്‍ക്ക് കൊടുക്കാനുള്ള തുകയുണ്ടെങ്കില്‍ അത് ഒരാള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ അവര്‍ക്കിടയില്‍ വീതിക്കുക തന്നെ വേണം (ഫത്ഹുല്‍ മുഈന്‍).
ഇനി അദ്ദേഹം നിങ്ങളുടെ ചെലവില്‍ ജീവിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് സകാത്ത് കൊടുക്കാന്‍ പറ്റില്ല. പകരം സകാത്ത് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കടം വീട്ടാന്‍ സംവിധാനമുണ്ടാക്കണം. നിങ്ങളുടെ ധനത്തില്‍ സകാത്തിന്റെ വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നെ അതില്‍ നിന്ന് സകാത്തിന്റെ തുക അവകാശികള്‍ക്കായി നീക്കിവെച്ചതിന് ശേഷം ബാക്കിയുള്ളതില്‍ നിന്നേ നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരുടെ കടം വീ്ട്ടാന്‍ വേണ്ടി സഹായിക്കാന്‍ പറ്റുകയുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.