എന്റെ ശമ്പളത്തിൽ നിന്നും മാസം പിടിക്കുന്ന പിഫ് തുകയ്ക്ക് സകാത് ഉണ്ടോ

ചോദ്യകർത്താവ്

RASHID SULAIMAN

May 21, 2019

CODE :Fin9286

(സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് മാസം തോറും തൊഴില്‍ ദാധാവ് ഒരു നിശ്ചിത വിഹിതം അവരുടെ സമ്മതത്തോട് കൂടി സൂക്ഷിക്കുന്ന ഫണ്ടാണ് പ്രോവിഡന്റ് ഫണ്ട്. തൊഴില്‍ ദാധാവ് തന്റെ വിഹിതവും അതിലേക്ക് കൂട്ടുന്നു. എന്നിട്ട് ഓരോ തൊഴിലാളിയുടേയും പേരില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളിയുടെ പെന്‍ഷന്‍ കാല ക്ഷേമത്തിനായി സൂക്ഷിക്കപ്പെടുന്നതാണെങ്കിലും തൊഴിലാളിക്ക് എപ്പോള്‍ വേണമെങ്കിലും പലിശ രഹിത ലോണായിട്ടും മറ്റുും അത് ചോദിക്കുവാനും തിരിച്ചടവ് സാധിക്കാതിരുന്നാല്‍ (തൊഴില്‍ ധാദാവിന്റെ സമ്മതത്തോടെ) തിരിച്ചടക്കാതെ തന്റെ നിക്ഷേപം പിന്‍വലിച്ചത് പോലെ ഉപയോഗിക്കാന്‍ വരേ സാധിക്കുന്നത്ര തനിക്ക് ഉടമസ്ഥാവകാശമുള്ള ഫണ്ടാണ് അത്. അതിനാല്‍ പിഫ് ആയി തന്റെ പേരില്‍ സൂക്ഷിക്കുന്ന സംഖ്യ സകാത്തിന്റെ നിസ്വാബ് ആയ 595 ഗ്രാം വെള്ളിക്ക് തുല്യമായ സംഖ്യ ആയത് മുതല്‍ ആ അളവില്‍ കുറയാതെ ഒരു വര്‍ഷം തികഞ്ഞാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇപ്രകാരം എല്ലാ വര്‍ഷവും ആവര്‍ത്തിക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter