ജിന്നിനെ തൊടാൻ കഴിയോ?എങ്ങനെ അറിയാം തൊട്ടൊ എന്ന്?ജിന്നുകൾക്ക് മനുഷ്യരെ ഉപദ്രവിക്കണോ ഗുണം ചെയ്യാനോ പറ്റില്ല എന്നല്ലേ?പരലോകത്ത് നിന്ന് അല്ലെ നമുക്കു ജിന്നിനെ കാണാൻ പറ്റൂ??

ചോദ്യകർത്താവ്

Veeran Kutty

Dec 16, 2018

CODE :Fiq9002

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട ജിന്ന് അതിന്റെ യഥാര്‍ത്ഥ രൂപത്തിലാണെങ്കില്‍ അതിനെ കാണാനോ തൊടാനോ കഴിയില്ല (സൂറത്തുല്‍ അഅ്റാഫ്). എന്നാല്‍ മനുഷ്യന്റേയോ മറ്റോ രൂപത്തില്‍ വന്നാല്‍ കാണാന്‍ കഴിയും. സ്വഹാബത്തില്‍ പലരും അങ്ങനെ കണ്ടിട്ടുമുണ്ട് (സ്വഹീഹുല്‍ ബുഖാരി). അവര്‍ക്ക് അല്ലാഹുവിനെ കൂടാതെ സ്വന്തമായി ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്യാന്‍ കഴിയല്ല (സൂറത്തുല്‍ ബഖറഃ). അഥവാ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും മറ്റുള്ളവര്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സ്വതന്ത്ര സാഹചര്യം അല്ലാഹു നല്‍കിയതു പോലെ അവര്‍ക്കും അത് നല്‍കപ്പെട്ടിട്ടുണ്ട്. അത് ഉപോയോഗിച്ച് മനുഷ്യരെപ്പോലെ അവരും ഉപകാരം ചെയ്യാനും ഉപദ്രവിക്കാനും ശ്രമിക്കാം. കാരണം അവരിലും നല്ലവരും ദുഷ്ടന്മാരുമുണ്ട്. എന്നാല്‍ ആര് ചെയ്യുന്ന ഉപദ്രവമാണെങ്കിലും അത് നടക്കണമെങ്കിലും ഫലിക്കണമെങ്കിലും അല്ലാഹുവിന്റെ അനുമതി ആവശ്യമാണ്. അതിനാല്‍ നല്ല രീതിയില്‍ നടക്കുകയും അല്ലാഹുവും റസൂലും ചെല്ലാന്‍ പറഞ്ഞത് ചൊല്ലുകയും ചെയ്യുന്നവരില്‍ അവരുടെ ഉപദ്രവം ഫലിക്കില്ല. അഥവാ അല്ലാഹു അത് അനുവദിക്കില്ല (സ്വഹീഹ് മുസ്ലിം).

 കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter