എന്റെ ഭർത്താവിന് എന്നോട് സ്നേഹം വർദ്ധിക്കാനും എന്നെ അയാളുടെ കൊച്ച് വിട്ടിലെക്ക് കൊണ്ട് പോകാനും ഇസ്മ് ചെയ്യിപ്പിക്കുന്നത് കൊണ്ട് എനിക്ക് കുറ്റം കിട്ടുമോ എല്ലാവരും പറഞ്ഞ് നോക്കി എന്നിട്ടും അയാളുടെ മനസ്സ് മാറുന്നില്ല വിഷമത്തിലാണ് ഞാൻ
ചോദ്യകർത്താവ്
Abu shiyas
Jan 16, 2019
CODE :Fiq9075
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നമുക്ക് പരിഹരിക്കാൻ കഴയാത്ത വിഷയങ്ങൾ അഭിമുഖീകരിക്കുമ്പോൾ അത് പരിഹരിക്കാനും നമ്മെ ആശ്വസിപ്പിക്കാനും അല്ലാഹു കൂടെയുണ്ട് എന്ന ചിന്ത പ്രധാനമാണ്. അതിന് അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയും നമ്മുടെ കാര്യങ്ങൾ അവനിൽ ഭരമേൽപ്പിക്കകുയും ചെയ്യണം. അല്ലാഹു പറയുന്നു: അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിച്ച് ജീവിച്ചാൽ അവൻ/ൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് മോചിതരാനുള്ള വഴി അല്ലാഹു സംവിധാനിക്കും. ആരെങ്കിലും അല്ലാഹുവിൽ തന്റെ കാര്യങ്ങൾ ഭരമേൽപ്പിക്കുന്നുവെങ്കിൽ (അത് നിറവേറാൻ)അവന്/ൾക്ക് അല്ലാഹു മതി. (സൂറത്തുത്ത്വലാഖ്).
അതു പോലെ നാം അനുഭവിക്കുന്ന പ്രതിസന്ധി മനസ്സിൽ കരുതി എപ്പോഴും അല്ലാഹുവിനോട് استغفار (പൊറുക്കലിനെ തേടൽ) വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുക. അല്ലാഹുവിന്റ റസൂൽ (സ്വ) അരുൾ ചെയ്തു: ആരെങ്കിലും ഇസ്തിഗ്ഫാർ പതിവാക്കിയാൽ അവൻ/ൾ അഭിമുഖീകരിക്കുന്ന ജീവിത ഞെരുക്കങ്ങളിൽ നിന്ന് മോചിതരാകാനുളള മാർഗം അല്ലാഹു ഏർപ്പെടുത്തും, എല്ലാ മനഃപ്രയാസങ്ങൾക്കും അവൻ സമാധാനം നൽകും, അവൻ/ൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെ അല്ലാഹു ഉപജീവനം നൽകുകയും ചെയ്യും.(അബൂ ദാവൂദ്).
ഇവിടെ സൂചിപ്പിക്കപ്പെട്ട വിഷയത്തിലും ഈ രീതി സ്വീകരിക്കുന്നതാണ് ഉചിതം. കാരണം ഈ രീതി അവലംബിച്ചാൽ അതിന് നല്ല റിസൾട്ട് ഉണ്ടാകുമെന്ന് അല്ലാഹുവും റസൂൽ (സ്വ)യും ഉറപ്പ് തന്നിട്ടുള്ളതാണ്.
പിന്നെ, അസ്മാഅ്, ത്വൽസമാത്ത് ചികിത്സകൾ ഇസ്ലാമികമാണെങ്കിലും അതൊക്കെ ചെയ്യുന്നതിന് ആവശ്യമായതായി കിതാബുകളിൽ പറയപ്പെട്ട വിധം അറിവും പരിശീലനങ്ങളും നേടിയവരും നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നവരുമായ ആളുകൾ ഇന്ന് നിലവിലൂണ്ടോയെന്ന് തന്നെ സംശയമാണ്. മാത്രവുമല്ല ഇന്ന് ഈ രംഗത്ത് അറിയപ്പെടുന്നവരിൽ അധികപേരും ഈ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയവരല്ല എന്നതിലുപരി നേരാം വണ്ണം ദീൻ മനസ്സിലാക്കിയവരോ അതനുസരിച്ച് പ്രവർത്തിക്കുന്നവരോ ആണോ എന്ന കാര്യവും ചിന്തിക്കേണ്ടതാണ്. ആളുകളുടെ ശാരീരക, മാനസിക പ്രയാസങ്ങളും വ്യക്തി, കുടുംബ പ്രശ്നങ്ങളും മുതലെടുത്ത് സാമ്പത്തിക ചൂഷണം നടത്തുന്നവരും സ്വന്തം ആവശ്യത്തിനോ തന്റെ കുടുംബത്തിന്റെ ആവശ്യത്തിനോ ഇത് ഉപയോഗിക്കാത്തവരുമാണ് ഈ രംഗത്തെ തിരക്കുള്ള അധിക അസ്മാഇന്റെ ആളുകളും.
ഇവിടെ ഏറ്റവും ഗൌരവത്തേടെ കാണേണ്ട ഒരു കാര്യം ചോദ്യത്തിൽ പറയപ്പെട്ട ഇസ്മ് ചെയ്യിക്കലാണ്. യാഥാർത്ഥത്തിൽ ഇസ്മ് കൊണ്ടുള്ള ചികിത്സയെന്നത് അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സാരീതിയാണ്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചികിത്സാ രീതിയാണിത് (മുഖദ്ദിമ, കശ്ഫുളളുനൂൻ). ആ നല്ല ചികിത്സാ രീതികളെ ചിലയാളുകൾ പിൽക്കാലത്ത് ഇസ്മ് ചെയ്യിക്കലാക്കി മാറ്റി. എന്നിട്ട് ഭർത്താവിനെ നേരെയാക്കാനും അയൽവാസിയുടേയും നാത്തൂന്റേയും ഉപദ്രവത്തിൽ നിന്ന് രക്ഷ നേടാനും മറ്റും പേര് പറഞ്ഞ് തന്നെ സമീപിക്കുന്ന അന്തവിശ്വാസികളായ പാവങ്ങളിൽ നിന്ന് വൻ പ്രതിഫലം വാങ്ങി ഒന്നുകിൽ നേരിട്ട് അല്ലെങ്കിൽ കാവിലെയോ അമ്പലത്തിലേയോ പൂജാരിമാരേയോ ചാത്തൻ സേവക്കാരെയോ ഉപയോഗപ്പെടുത്തി കോഴിമുട്ടയും തേങ്ങയും മന്ത്രച്ചരടും മറ്റു മാരണ സാമഗ്രികളും ഉപയോഗിച്ച് ചില കർമ്മങ്ങളും വിദ്യകളും കാണിക്കുന്നതാണീ ഇസ്മ് ചെയ്യൽ എന്ന പേരിൽ പണ്ഡിത വേഷത്തിന്റെയും സയ്യിദ് വേഷത്തിന്റേയും സൂഫീ വേഷത്തിന്റേയും മറ്റും മറവിൽ ചില അധർമ്മ കാരികൾ നടത്തിക്കുൊണ്ടിരിക്കുന്നത്. അത് മന്ത്രവാദി ചെയ്യുമ്പോൾ ഗൂഢോത്രവും മുസ്ലിയാർ സ്റ്റിക്കർ ഒട്ടിച്ചവർ ചെയ്യുമ്പോൾ ഇസ്മ് ചെയ്യിക്കലുമായിട്ട് അറിയപ്പെടുന്നുവെന്ന് മാത്രം. ഇത്തരം ആളുകളുടെ അടുത്തേക്ക് ചോദ്യത്തിൽ പറയപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ വേണ്ടി ഇസ്മ് ചെയ്യിക്കാൻ പോയാൽ അവർക്ക് പോയ സമയവും കൊടുത്തം കാശും മാത്രമല്ല നഷ്ടമാകകു.മറിച്ച് പ്രശ്നം കൂടുതൽ വശളാകാനും അല്ലാഹുവിന്റെ സഹായം നഷ്ടമാകാനും വരേ അത് കാരണമാകും.
എന്നാൽ പരമ്പരാഗതമായി അസ്മാഅ് ചികിത്സ അറിയുന്നവരിൽ നിന്ന് ഇജാസത്ത് ലഭിക്കുകയും അത് ഇസ്ലാമിക നിയമങ്ങൾ ലംഘിക്കാതെ ഉപയോഗിക്കുകയും ചെയ്യുന്ന നല്ലവരും ഈ രംഗത്തുണ്ട്. അവരുടെ അടുത്തേക്കൊന്നും ഇത്തരക്കാർ പോകില്ല. കാരണം അവർക്ക് പരമ്പരാഗതമായി ലഭിച്ച ചില കിതാബുകളിൽ രേഖപ്പെടുത്തപ്പെട്ട അല്ലാഹുവിന്റെ ഇസ്മുകളുും ശിഫയുടെ ആയത്തുകളും ദിക്റുകളും ദുആകുളും ഉപോയഗിച്ച് ചികിത്സിക്കകു മാത്രമേ അവർ ചെയ്യുകയുള്ളൂ. അല്ലാതെ ഇസ്മ് ചെയ്യിക്കുന്ന പരിപാടി അവർക്കറിയില്ല.കാരണം അത് പൈശാചികമാണ്. അല്ലാഹുവിന്റെ വിശുദ്ധ നാമത്തിന്റെ മറപിടിച്ച് പിശാചിനെ സേവിക്കലോ ആളുകളടെ പണം കൈക്കലാക്കാൻ വേണ്ടി വെറുതെ എന്തെങ്കിലും ചെയ്തെന്ന് വരുത്തി പറ്റിക്കലോ ആണത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.


