നബി (ﷺ), നബിയുടെ ഉമ്മത്തീങ്ങൾക്ക് മാത്രമാണോ ശഫാഅത്ത് ചെയ്യുക? അതോ ആദം നബി മുതൽ ഉള്ളവർക്ക് തങ്ങളുടെ ശഫാഅത്ത് ലഭിക്കുമോ?
ചോദ്യകർത്താവ്
Muhammad Hy
Feb 7, 2019
CODE :Aqe9132
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി (സ്വ)യുടെ ശഫാഅത്ത് തന്റെ ഉമ്മത്തിന് വേണ്ടി പ്രത്യേകമായും ആദം നബി (അ) മുതലുളള എല്ലാവർക്കും പൊതുവായും ലഭിക്കുമെന്ന് നബി (സ്വ) വിശദമായ ഹദീസിൽ വ്യക്തമാക്കുന്നുണ്ട് (സ്വഹീഹുൽ ബുഖാരി). അതു പോലെ മലക്കുകളും മറ്റു പ്രവാചകന്മാരും സത്യവിശ്വാസികളും നാളെ ശഫാഅത്ത് ചെയ്യും (സ്വഹീഹ് മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


