എന്താണ് ഫദാഇലുൽ അഅമാലും മുജർറബ്കളും ? അമലുകൾ ചെയ്യുന്നതിന് ഇത് തെളിവായി സ്വീകരിക്കാൻ പറ്റുമോ? ഇതിനെ എതിർക്കുന്ന പുത്തൻ വാദികളുടെ വാദം ശരിയാണോ ? من تجريبات السالكين التي جربوها فألفوها صحيحة : أن من أدمن : يا حي يا قيوم ، لا إله إلا أنت ، أورثه ذلك حياة القلب والعقل . ( مدارج السالكين : 1 : 446 ) .

ചോദ്യകർത്താവ്

Mishal

Jun 17, 2019

CODE :Aqe9325

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഫളാഇലുല്‍ അഅ്മാല്‍ എന്നാല്‍ അമലുകളുടെ ശ്രേഷ്ഠത എന്നാണ് വാക്കര്‍ത്ഥം. ചില പ്രത്യേക ദിക്ര്, സ്വലാത്ത്, നിസ്കാരം, മറ്റുു ആരാധനകള്‍ എന്നിവ ഇത്ര പ്രവശ്യം ഇന്ന സമയത്ത് നിര്‍വ്വഹിച്ചാല്‍ അതിന് ഇത്ര ശ്രേഷ്ഠതയുണ്ട് അല്ലെങ്കില്‍ ഇത്ര പ്രതിഫലം കിട്ടും എന്നൊക്കെ പരാമര്‍ശിക്കുന്ന ധാരാളം ഹദീസുകളും അസറുകളും മഹത് വചനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം അമലുകള്‍ക്ക് പറയപ്പെടുന്ന ഫളീലത്തുകള്‍ കിട്ടാന്‍ വേണ്ടി അത് നിര്‍വ്വഹിക്കല്‍ മുൻഗാമികളുടെ ചര്യയായിരുന്നു. ഈ വിഷയത്തില്‍ ളഈഫായ ഹദീസാണ് വന്നതെങ്കിലും അതനുസരിച്ച് പ്രവര്‍ത്തി്ക്കാം എന്നതാണ് പണ്ഡിതാഭിപ്രായം (അദ്കാര്‍). ഈ അമലുകളുടെ ശ്രേഷ്ഠതകള്‍ ലഭിക്കാന്‍ വേണ്ടി മുൻഗാമികളായ മഹാന്മാര്‍ പതിവായി പ്രവര്‍ത്തിച്ചപ്പോള്‍ ആ ശ്രേഷ്ഠതകളില്‍ ദുനിയാവില്‍ നിന്ന് ലഭിക്കുന്നവ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് അവ സാക്ഷ്യപ്പെടുത്തുമ്പോഴാണ് അതിന് മുജര്‍ബാത്ത് എന്ന് പറയുന്നത്.

താബിഉകള്‍ മുതലുള്ള അല്ലാഹുവിന്റെ ധാരാളം ആരിഫീങ്ങള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം മുജര്റബാത്തുകള്‍ പതിവാക്കാന്‍ തങ്ങളുടെ ശിഷ്യന്മാരോട് കല്‍പ്പി്ക്കുകയും അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. (അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ്, അല്‍ ഫുതൂഹാത്തുര്‍റബ്ബാനിയ്യ, അല്‍ ഫതാവല്‍ ഹദീസിയ്യ). അമലുകളുടെ ശ്രേഷ്ഠതകള്‍ നേരാം വണ്ണം മനസ്സിലാക്കി പുര്‍ണ്ണമായ ഇഖ്ലാസ്വോടെ അവ നിര്‍വ്വഹിച്ച് ശരീരവും മനസ്സും സമ്പത്തും ചുറ്റുപാടുകളും സംസ്കരിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയ ആരിഫീങ്ങളായ ഔലിയാക്കള്‍ക്ക് മാത്രമേ ദീനിന്റെ ആത്മാവ് മറ്റുുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയുകയുള്ളൂ. പണ്ഡിതന്മാരുടെ സുല്‍ത്വാന്‍ എന്ന പേരിലാണ് മഹാനായ ഇസ്സു ബിന്‍ അബ്ദിസ്സലാം (റ)അറിയപ്പെടുന്നത്. എന്നാല്‍ ആരിഫീങ്ങളില്‍ സ്രേഷ്ഠനായരായ ശൈഖ് അബുല്‍ ഹസനിശ്ശാദുലീ (റ) നെ ബൈഅത്ത് ചെയ്ത് അദ്ദേഹത്തെ സഹവസിച്ചതിന് ശേഷമാണ് തനിക്ക് ഈമാനിന്റെ പൂര്‍ണ്ണത മനസ്സിലായത് എന്ന് സുല്‍ത്വാനുല്‍ ഉലമായ ഈ ഇമാം ഇസ്സുു ബിന്‍ അബ്ദിസ്സലാം (റ) പറയുമ്പോള്‍ ഈ വിഷയം എത്ര പ്രാധാന്യമുള്ളതാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ (ലത്വാഇഫുല്‍ മിനനി വല്‍ അഖ്ലാഖ്).

പിന്നെ, യഥാര്‍ത്ഥ പുത്തന്‍വാദികളാരും ഫളാലുല്‍ അഅ്മാലിനേയും അതനുസരിച്ചുള്ള  മുജര്‍റബാത്തിനേയുമൊന്നും ഒരിക്കലും എതിര്‍ക്കാനിടയില്ല. ചോദ്യത്തില്‍ വിവരിച്ച മദാരിക്കുസ്സാലിക്കീനിലെ

ومن تجريبات السالكين التي جربوها فألفوها صحيحة أن من أدمن يا حي يا قيوم لا إله إلا أنت أورثه ذلك حياة القلب والعقل.

എന്ന ഉദ്ധരണി തന്നെ അതിന്റെ ഒന്നാന്തരം തെളിവാണ്. കാരണം ഈ ദിക്റിന് ഈ രീതിയിലള്ള ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്നും ഇത് മുജര്‍റബാത്തില്‍പ്പെട്ടതാണെന്നും അതിനാല്‍ ഇത് പതിവാക്കണമെന്നും പറഞ്ഞത് പുത്തന്‍വാദികളുടെ എക്കാലത്തേയും ഒന്നാമത്തെ ഇമാമും അവരുടെ അവസാന വാക്കുമായ ഇബ്നു തൈമിയ്യാ എന്നവരാണ്. ഇത് പരിവാക്കണമെന്ന് അദ്ദേഹം പറഞ്ഞത് തന്റെ ശിശ്യനും പുത്തന്‍ വാദികള്‍ അവരുടെ രണ്ടാമത്തെ ഇമാമായി കാണുകയും ചെയ്യുന്ന ഇബ്നുല്‍ ഖയ്യിം എന്നവരോടാണ്. അദ്ദേഹത്തിന്റെ കിതാബാണ് ഈ മദാരികുസ്സാലികീന്‍ എന്നത്. ചോദ്യ കര്‍ത്താവ് ഉദ്ധരിച്ചിന്റെ തൊട്ടടുത്ത വരിയില്‍ ഗ്രന്ഥ കര്‍ത്താവായ ഇബ്നുല്‍ ഖയ്യിം എന്നവര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് . അതിപ്രകാരമാണ്:

وكان شيخ الإسلام ابن تيمية قدس الله روحه شديد اللهج بها جدا ، وقال لي يوما : لهذين الاسمين وهما الحي القيوم تأثير عظيم في حياة القلب ، وكان يشير إلى أنهما الاسم الأعظم ، وسمعته يقول : من واظب على أربعين مرة كل يوم بين سنة الفجر وصلاة الفجر يا حي يا قيوم لا إله إلا أنت برحمتك أستغيث حصلت له حياة القلب ولم يمت قلبه .

അല്ലാഹുവിന്റെ പേരുകളായ ഹയ്യും ഖയ്യൂമും ഇസ്മുല്‍ അഅ്ളമാണെന്നും ഈ ദിക്റ് എന്നും രാവിലെ സ്വുബ്ഹ് നിസ്കാരത്തിന്റേയും അതിന് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിന്റേയം ഇടയില്‍ 40 പ്രാവശ്യം പതിവാക്കിയാല്‍ അയാളുടെ ഖല്‍ബിന് ആത്മീയമായ ജീവന്‍ ലഭിക്കും, പിന്നെ ആ ഖല്‍ബിന് ആത്മീയ മരണം ഉണ്ടാകില്ല എന്നും ഇബ്നു തൈമിയ്യ എന്നവര്‍ എന്നോട് ഒരു ദിവസം പറഞ്ഞു (മദാരിജുസ്സാലികീന്‍).

ചുരുക്കത്തില്‍ പുത്തന്‍വാദികളുടെ മുൻഗാമികള്‍ക്കിടയിലും ഫളാഇലുല്‍ അഅ്മാലിലും മുജര്‍റബാത്തിലും അഭിപ്രായ വ്യത്യാസമുണ്ടായതായി അറിയില്ല. അതു കൊണ്ട് തന്നെ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവര്‍ പുത്തന്‍വാദി എന്ന വിശേഷണത്തിനും അര്‍ഹരല്ല. അങ്ങനെയൊരു വിഭാഗം ഉണ്ടെങ്കില്‍ അവരുടെ ചിന്തയും ഉദ്ദേശ്യവും മറ്റെന്തോ ആകാനാണ് സാധ്യത, ونعوذ بالله.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter