ഇടത് ഭാഗത്തേക്ക് കൈ കുത്തി ഇരിക്കുന്നത് തെറ്റാണോ? ഒരാൾ മേൽപറഞ്ഞ രൂപത്തിൽ ഇരുന്നപ്പോൾ അല്ലാഹുവിന്റെ കോപം കിട്ടിയവരുടെ ഇരുത്തം നീ ഇരിക്കുകയാണോ എന്ന് റസൂൽ സ്വ ചോദിച്ചതായി ഒരു ഹദീസ് ഉണ്ടോ? ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ

ചോദ്യകർത്താവ്

അബൂബക്ർ സി .കുഴിമണ്ണ ...

Jan 15, 2020

CODE :Aqe9569

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇടതുഭാഗത്തേക്ക് കൈകുത്തിയിരിക്കുന്നത് അല്ലാഹുവിന്‍റെ കോപം കിട്ടിയവരുടെ ഇരുത്തമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

അംറുബ്നുശ്ശരീദ്(റ) എന്നവര്‍ അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്‍റെ അരികിലൂടെ നബി(സ്വ)നടന്നുപോയി. ഞാന്‍ ഇടതുകൈ പുറകില്‍ വെച്ച് കൈപള്ളയിലൂന്നി ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നീ കോപമിറങ്ങിയവരുടെ ഇരുത്തമാണോ ഇരിക്കുന്നത്? (അബൂദാവൂദ്, ഇബ്നുഹിബ്ബാന്‍, രിയാളുസ്സ്വാലിഹീന്‍, മിശ്കാതുല്‍മസ്വാബീഹ്)

കോപമിറങ്ങിയവര്‍ യഹൂദികളാണെന്നും ഈ ഇരുത്തം അവരുടെ അടയാളമാണെന്നും എന്നാല്‍ ഇരുത്തത്തിലും നടത്തത്തിലും അഹങ്കാരവും അഹംഭാവവും വെളിവാക്കുന്ന കാഫിരീങ്ങളും തെമ്മാടികളും അക്രമികളും എല്ലാം ഈ പറയപ്പെട്ട കൂട്ടത്തില്‍ പെടുമെന്നും മിര്‍ഖാതില്‍(8/527)ല്‍ കാണാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter