ചൊവ്വാഴ്ച ദിവസം വീട് കൂടലിനെ പറ്റി ഒന്ന് വിശദീകരിക്കാമോ? ദിവസങ്ങള്‍ക്ക് നഹ്സ് ഉണ്ടോ?
ചോദ്യകർത്താവ്
Muhammad
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ ദിവസങ്ങളും പ്രാധാന്യത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നത് വ്യക്തമാണല്ലോ. ചില ദിനങ്ങളില്‍ ചില പ്രത്യേക സമയങ്ങള്‍ ഏറെ പുണ്യകരവും ചിലത് ഗുണകരമല്ലാത്തതുമുണ്ടെന്ന് ഹദീസുകളുടെ വെളിച്ചത്തില്‍ പണ്ഡിതര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. നഹ്സുകളെക്കുറിച്ചും ആ ദിവസങ്ങളിലെ കര്‍മ്മങ്ങളെക്കുറിച്ചും നഹ്സ് ദിനങ്ങള്‍ എന്ന ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


