ലോട്ടറി ഹറാം ആവാന്‍ കാരണം ഒന്ന്‍ വിശദീകരിക്കാമോ? ഒരാള്‍ക്ക് എട്ടാം തിയ്യതി ലോട്ടറി അടിച്ചു , അയാള്‍ പരസ്യം കൊടുത്ത്, എട്ടാം തിയ്യതി ലോട്ടറി ടിക്കട്റ്റ് എടുത്ത എല്ലാവരും അവരവരുടെ ടിക്കറ്റുമായി വന്നാല്‍ ടിക്കറ്റിന്റെ പൈസ കൊടുക്കാം എന്ന്‍ അറിയിച്ചു. എന്നാല്‍ ബാക്കി പൈസ അയാള്‍ക്ക് ജായിസാകുമോ? ഒന്ന്‍ വിശദീകരിക്കാമോ?

ചോദ്യകർത്താവ്

thamjeed

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോട്ടറി ഇന്ന് ഏറെ വ്യാപകമാണ്. നിഷിദ്ധമാണെന്നറിഞ്ഞിട്ടും അത് എടുക്കുന്നവരാണ് അധികപേരും. ജോലി ചെയ്യാതെ ജീവിക്കാനുള്ള ആലസ്യമനോഭാവമാണ് ലോട്ടറിയെടുക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ലോട്ടറി ഹറാമാകുന്നത് വിവിധ കാരണങ്ങളാലാണ്. ഇതരരുടെ പണം നാം അന്യായമായി സ്വന്തമാക്കുന്നു എന്നത് അതിലൊന്ന് മാത്രമാണ്. കിട്ടുമെന്ന് ഉറപ്പുള്ള ഒന്നുമില്ലാതെയുള്ള ഇടപാട് തന്നെ നിഷിദ്ധമാണ്. ലോട്ടറിയും ആ ഗണത്തിലാണല്ലോ വരുക. ലോട്ടറി എന്ത് കൊണ്ടാണ് നിഷിദ്ധമാവുന്നത് വിശദമായി ആധുനിക കര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ എന്നതിലെ ലോട്ടറിയുടെ കര്‍മ്മശാസ്ത്രമാനം എന്ന ലേഖനത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ചോദ്യത്തില്‍ പറഞ്ഞവിധം പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ലോട്ടറി ഹലാല്‍ ആവുകയില്ല. പരസ്യം കൊടുത്താല്‍ എല്ലാവരും അറിയണമെന്നില്ല, അറിഞ്ഞാല്‍ തന്നെ എല്ലാവരും അതിനായി അയാളെ തേടി വരികയുമില്ല. എല്ലാവരും വന്ന് വാങ്ങുന്ന പക്ഷം, അയാള്‍ക്ക് ലഭിച്ച സമ്മാനതുക മുഴുവന്‍ പേര്‍ക്കും കൊടുക്കാന്‍ തികയുകയുമില്ല. ഇനി എല്ലാവരും വന്ന് വാങ്ങി എന്ന് ഉറപ്പുവരുത്തിയാല്‍ പോലും, അയാള്‍ ടിക്കറ്റ് എടുത്തതിലൂടെ ചെയ്ത ഇടപാട് നിഷിദ്ധം തന്നെയാണല്ലോ. അപ്പോഴും അത് ഹറാം തന്നെയാണ്. കൂടുതലറിയാനും ശരീഅതിന്‍റെ വിധി വിലക്കുകളനുസരിച്ച് ജീവിക്കാനും നാഥന്‍ തുണക്കട്ടെ.    

ASK YOUR QUESTION

Voting Poll

Get Newsletter