അനുമതി പത്രം ഇല്ലാതെ ഹജ്ജ്‌ ചെയ്താല്‍ ശരിയാകുമോ? ഉംറ വിസയില്‍ വന്നു ഹജ്ജ്‌ ചെയ്യുന്നതിന്‍റെ മത വിധി ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അബ്ദു റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജ് ശരിയാവാന്‍ അതിന്‍റെ നിബന്ധനകളെല്ലാം പാലിച്ചാല്‍ മതി. തസ്രീഹ് ഇല്ലാതെ ഹജ്ജ് ചെയ്താലും ഹജ്ജ് ശരിയാവുന്നതാണ്, നിര്‍ബന്ധ ബാധ്യത വീടുന്നതുമാണ്. എന്നാല്‍ രാഷ്ട്രനിയമങ്ങളെ പാലിക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതാഭിപ്രായം.  പൊതുജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും സുഗഗമായ ജീവിതത്തിനും നടത്തിപ്പിനുമായി രാഷ്ട്രം രൂപീകരിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതാണ്. ഹജ്ജിന്‍റെ തസ്രീഹും ഉംറ വിസയില്‍ വരുന്നവര്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്നതുമൊക്കെ അത്തരം നിയമങ്ങളാണ്, അവക്ക് വിരുദ്ധമായി ചെയ്യുന്നത് ഹറാം ആണെന്നാണ് ഭൂരിഭാഗ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, തസ്രീഹ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത്, പിടിച്ചുപറിച്ച സ്ഥലത്ത് നിസ്കരിക്കുന്നതിന് തുല്യമായി വരും, നിസ്കാരം ശരിയാവും എന്നാല്‍ ആ പ്രവൃത്തി ഹറാം ആണെന്നാണ് അവിടത്തെ നിയമം. അതുപോലെ തസ്രീഹ് ഇല്ലാതെ ചെയ്തു എന്നത് ഹറാം ആവുന്നതാണ്, എന്നാല്‍ ഹജ്ജ് ശരിയാവുന്നതുമാണ്. അങ്ങനെ ചെയ്യുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ബാധ്യത നിറവേറുമെങ്കിലും പ്രതിഫലം ലഭിക്കില്ലെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter