പല ഗവണ്മെന്‍റ് സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക വരി ഇല്ലാത്തതായി കാണുന്നു. സ്ത്രീ പുരുഷന്മാര്‍ ഇടകലരലിന്‍റെ വിധിയെന്ത്‌?

ചോദ്യകർത്താവ്

റാസിഖ് സി പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യ സ്ത്രീ-പുരുഷന്മാര്‍ ഇടകലരുന്നതിനെ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ കാണുന്നത് തന്നെ ഹറാം ആണെന്നാണല്ലോ ശരീഅതിന്‍റെ നിയമം. പരസ്പരം കൂടിക്കലരുന്നത് ഒരിക്കലും അനുവദിക്കാവുന്നതല്ലെന്ന് ഇതില്‍നിന്ന് തന്നെ മനസ്സിലാക്കാം. ഗത്യന്തരമില്ലാത്ത വേളകളില്‍ പരമാവധി കണ്ണുകളെ സൂക്ഷിക്കാനും ഹറാമിലേക്ക് പതിക്കാതിരിക്കാനും നാം സ്വയം ശ്രദ്ധിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter