പൈപ്പില്‍ നിന്ന് വുളൂ എടുക്കുമ്പോള്‍ കൈ കഴുകേണ്ടത് എങ്ങനെയാണ്? കൈ താഴ്ത്തിപ്പിടിച്ച് വെള്ളം നേരെ ഒലിപ്പിക്കുകയാണെങ്കില്‍ മൂന്ന് തവണയാക്കല്‍ സുന്നത്തുണ്ടോ?

ചോദ്യകർത്താവ്

നജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോള്‍ രണ്ട് രീതിയില്‍ കൈ കഴുകാവുന്നതാണ്. മുന്‍കൈയ്യില്‍ വെള്ളമെടുത്ത് കൈ കഴുകുകയോ കൈ പൈപ്പിന് താഴെ കാണിച്ച് അതിലേക്ക് വെള്ളം വീഴ്ത്തുകയോ ചെയ്യാം. ഇതില്‍ ഒന്നാമത്തെ രൂപത്തില്‍ ചെയ്യുന്നതാണ് നല്ലത്. മതിയായ കാരണമില്ലാതെ വെള്ളം ഒഴിച്ചുകൊടുക്കല്‍ കറാഹതാണ് എന്ന് കിതാബുകളില്‍ കാണാം, ഒരു വ്യക്തി ഒഴിച്ചുകൊടുക്കുന്നതിനെക്കുറിച്ചാണ് ആ പരാമര്‍ശമെങ്കിലും പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോഴും കഴുകേണ്ട ഭാഗത്തേക്ക് നേരിട്ട് ഒഴിക്കുന്നത് ഒവിവാക്കുന്നതാണ് നല്ലതെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇനി കൈ താഴ്ത്തിപ്പിടിച്ച് നേരിട്ട് വെള്ളം ഒഴിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യമായി വെള്ളം ഒലിപ്പിച്ചോ മറ്റേ കൈ കൊണ്ട് മൂന്ന് പ്രാവശ്യം വെള്ളം നടത്തിയോ കഴുകാവുന്നതാണ്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter