ഒരാള്‍ക്ക് വാര്‍ദ്ധക്യകാലത്താണ്, മുമ്പ് നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങളെക്കുറിച്ച് പശ്ചാത്താപം തോന്നിയത്. എങ്കില്‍ തൌബ ചെയ്താല്‍ മതിയോ? അവ നിസ്കരിച്ച് വീട്ടിയില്ലെങ്കില്‍ കുറ്റക്കാരനാകുമോ?

ചോദ്യകർത്താവ്

സ്വഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഷ്ടപ്പെട്ടുപോയ നിസ്കാരത്തിന്‍റെ കാര്യത്തിലെ താങ്കളുടെ ശ്രദ്ധയെ പ്രത്യേകം പ്രശംസിക്കേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയവ എല്ലാം ഖളാഅ് വീട്ടേണ്ടത് തന്നെയാണ്. കൃത്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശ ഉറപ്പ് ലഭിക്കുന്നത് വരെ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരം നഷ്ടപ്പെട്ടുപോയാല്‍ അവ ഖളാഅ് വീട്ടുകയും ശേഷം അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്യുകയല്ലാതെ മറ്റു പരിഹാരങ്ങളൊന്നും തന്നെയില്ല. തൌബ എന്നാല്‍ തന്നെ, ചെയ്ത തെറ്റുകള്‍ക്ക് സാധ്യമായ എല്ലാ പരിഹാരവും ചെയ്ത ശേഷമാണല്ലോ. കഴിയും വിധം എല്ലാം ഖളാഅ് വീട്ടാന്‍ ശ്രമിക്കുക. അതോടൊപ്പം, പടച്ച തമ്പുരാന്‍ ഏറ്റവും വലിയ കരുണാകടാക്ഷത്തിന്‍റെ ഉടമയാണെന്ന് ഓര്‍ക്കുക. ശിര്‍ക് അല്ലാത്ത ഏത് ദോഷവും അവന്‍ പൊറുക്കാവുന്നതേയുള്ളൂ. ആത്മാര്‍ത്ഥമായ പശ്ചാത്തപത്തിന് മുമ്പില്‍ പൊറുക്കപ്പെടാത്തതായി ഒന്നുമില്ല. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter