പഠിക്കാന്‍ താല്‍പര്യമുള്ള അമുസ്ലിമിന് ഖുര്‍ആന്‍ കൊടുക്കാമോ? അമുസ്ലിംകള്‍ പള്ളിയില്‍ കയറുന്നതിന്‍റെ വിധി എന്ത്? ഇത് രണ്ടും അനുവദനീയമാകുന്ന വല്ല അവസരങ്ങളുമുണ്ടോ?
ചോദ്യകർത്താവ്
ശാഫി ചെങ്ങര
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
അമുസ്ലിംകള്‍ക്ക് മുസ്വ്‍ഹഫ് ഉടമപ്പെടുത്തല്‍ അനുവദനീയമല്ലെന്ന് ഫത്ഹുല്‍ മുഈനടക്കമുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നു. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ അവര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിനു സൌകര്യം ഒരുക്കുന്നതില്‍ വിരോധമില്ലെന്ന് നിഹായ, മുഗ്നി എന്നിവയില്‍ വിവരിച്ചതായി കാണാം. അമുസ്ലിംകള്‍ക്ക് ഇസ്‍ലാമിനെ പരിചയപ്പെടുത്താന്‍ ഖുര്‍ആനിന്‍റെ മൂലം ഒഴിവാക്കി വിവര്‍ത്തനവും വ്യാഖ്യാനവും മാത്രമുള്ള ഗ്രന്ഥങ്ങള്‍ നല്‍കുന്നതായിരിക്കും കരണീയം. ഇസ്ലാമിനെ അവമതിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മതപരമായി ബഹുമാനിക്കപ്പെടേണ്ട യാതൊരു ഗ്രന്ഥവും നല്‍കരുത്. പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആന്‍.
മുസ്ലിംകളുടെ അനുവാദത്തോടെ അമുസ്ലിംകള്‍ക്ക് മുസ്ലിം പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. പള്ളിയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുമെന്നുറപ്പുള്ളവര്‍ക്കേ അതിനു അനുവാദം നല്‍കാവൂ.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.