ഒരു ബഹിരാകാശ സഞ്ചാരിയുടെ നിസ്കാരങ്ങൾ എങ്ങനെയായിരിക്കും?

ചോദ്യകർത്താവ്

ഉമര്‍ ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാമിലെ മിക്ക ആരാധനകളും സ്ഥലവും സമയവുമായി ഒരു പോലെ ബന്ധപ്പെടുന്നവയാണ്. നിസ്കാരം, നോമ്പ്, ഫിതര്‍ സകാത്ത് തുടങ്ങിയ ഇത്തരം ആരാധനകളെല്ലാം ഒരാള്‍ എവിടെയാണോ അവിടുത്തെ സമയ ക്രമം പാലിച്ചു കൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. അതേ സമയം ഭൌമ സഞ്ചാരം ബാധകമല്ലാത്ത മേഖലകളില്‍ (ഉദാഹരണമായി സ്പേസ്, ചന്ദ്രന്‍, ഇതര ഗ്രഹങ്ങള്‍) എത്തുന്ന ഒരാള്‍ താന്‍ ഭൌമ സഞ്ചാര പരിധി വിടുമ്പോള്‍ ഭൂമിയിലെ സമയം കണക്കാകി തന്‍റെ നിസ്കാര സമയം ചിട്ടപ്പെടുത്തണം. ഇത് മുമ്പ് വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. ആരാധനകള്‍ യഥാവിധി പാലിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter