തിന്നപ്പെടുന്ന ജീവികളുടെ കാഷ്ടവും മൂത്രവും നജസല്ലെന്നു എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഇത് ശരിയാണോ? പോലീസ് നായ നജസല്ലെന്നും അതിനെ തൊട്ടാല്‍ മറ്റു ജീവികളെ തൊടുന്നതിന്‍റെ വിധി തന്നെയാണെന്നും പറയപ്പെടുന്നു . ഇത് ശരിയാണോ? നായ കുറഞ്ഞ വെള്ളത്തില്‍ തലയിട്ടാല്‍ ആ വെള്ളത്തിന്‍റെ വിധി എന്ത്? നായയെ നനവോട് കൂടെ തൊട്ടാല്‍ മാത്രമാണോ കഴുകേണ്ടത്?നാല് മദഹബുകളിലും നായ യുടെയും അതിനെ തൊടുന്നതിന്റെയും വിധി ഒന്ന് തന്നെയാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഖാദിര്‍ എടയാറ്റൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തിന്നപ്പെടുന്ന ജീവികളുടെ കാഷ്ടവും മൂത്രവും പ്രബലാഭിപ്രായത്തില്‍ നജസു തന്നെയാണ്. മാലികി, ഹമ്പലി മദ്ഹബുകളില്‍ ഇവ നജസല്ല. ശാഫിഈ മദ്ഹബില്‍ ഇസ്വ്ഥഖ്‍രീ, റൂയാനീ തുടങ്ങിയ കുറഞ്ഞപക്ഷം പണ്ഡിതന്മാര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പോലീസു നായയകള്‍ക്കു എന്തെങ്കിലും പ്രത്യേകതയുള്ളതായി ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. നായ കുറഞ്ഞവെള്ളത്തില്‍ തലയിട്ടാല്‍ ആ വെള്ളം മുതനജ്ജിസായി. അതു ശുദ്ധീകരണത്തിനും കുടിക്കാനും ഉപയോഗിക്കാവതല്ല. നായയെ നനവോടെ തൊട്ടാല്‍ മാത്രമേ നജസാവുകയുള്ളൂ. മാലികി മദ്ഹബു പ്രകാരം നായ നജസല്ല. പക്ഷേ, എല്ലാ മദ്ഹബിലും നായയുടെ സ്പര്‍ശം മൂലം ഏഴു പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ നമുക്ക് തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter