കിന്നറിന്ആശാരി സ്ഥാനം നോക്കുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ് അലി കെ. കെ.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഭൂഗര്‍ഭ ജലം മനസ്സിലാക്കാന്‍ അനുഭവത്തിന്‍റെ വെളിച്ചത്തിലോ മറ്റു നിലക്കോ അറിവുള്ളവരെയാണല്ലോ കിണറു കുഴിക്കേണ്ടതെവിടെയെന്നു കാണിക്കാന്‍ അവലംബിക്കേണ്ടത്. എന്നാല്‍ കിണര്‍ ഇന്ന സ്ഥാനത്തേ വരാവൂ. മറ്റു ചില സ്ഥാനങ്ങളില്‍ വരുന്നത് നല്ലതല്ല തുടങ്ങിയ കാര്യങ്ങള്‍ യഥാര്‍ത്ഥമാണെന്നതിനു ഇസ്‍ലാമികമായി അടിസ്ഥാനമൊന്നുമില്ല. പക്ഷേ, ഇവ നിഷിദ്ധമാണെന്നതിനു പ്രത്യേക തെളിവുകളൊന്നുമില്ലാത്തതിനാല്‍, പല ആവശ്യങ്ങള്‍ക്കും ചികിത്സകള്‍ക്കും വേണ്ടി മറ്റു ശാസ്ത്രങ്ങളും മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതു പോലെ ഇതും അനുവദനീയമാണ്. ഇവയില്‍ മറ്റു നിലക്ക് അനിസ്‍ലാമിക രീതികളോ ശിര്‍കോ വരുന്നുണ്ടെങ്കില്‍ അത് നിഷിദ്ധവുമാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.