ഏഴോ എട്ടോ ദിവസം ഹൈള് രക്തം പുറപ്പെട്ട ശേഷം മുറിയുകയും വീണ്ടും ഒരു ദിവസത്തിന് ശേഷം ചുവപ്പ് അടയാളം കാണുകയും ചെയ്തു. എന്നാല്‍ ഇതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ശറഫുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണ്. കൂടിയത് പതിനഞ്ച് ദിവസവും. ഈ പരിധികള്‍ക്കപ്പുറമുള്ളത് ആര്‍ത്തവമായി കണക്കാകുയില്ല. അതു രോഗമാണ്. ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം.  എന്നാല്‍ ചിലര്‍ക്ക്, രക്തം തല്‍ക്കാലത്തേക്ക് നിലക്കുകയും പിന്നീട് വീണ്ടും രക്തസ്രാവമുണ്ടാകുകയും ചെയ്യാം. ഇത്തരം ഘട്ടങ്ങളില്‍ മൊത്തം സ്രാവ സമയം ഇരുപത്തിനാലു മണിക്കൂറില്‍ കുറയാതിരിക്കുകയും ആദ്യ സ്രാവം മുതല് പതിനഞ്ചു ദിവസം കൂടാതിരിക്കുകയും ചെയ്താല്‍ അവ ആര്‍ത്തവമായി ഗണിക്കപ്പെടണം. എന്നാല് ഇസ്തിഹാളത് ഉള്ളവര്‍ (അഥവാ രോഗം മൂലം രക്ത സ്രാവമുള്ളവര്‍) അവരുടെ ആര്‍ത്തവത്തിന്‍റെ പതിവ് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ ഇടവിട്ട് ആര്‍ത്തവ രക്തസ്രാവമുണ്ടാകുമ്പോള്‍ അതിനിടയിലെ സ്രാവമില്ലാത്ത സമയങ്ങളും ആര്‍ത്തവമായി കണക്കാക്കണമെന്നു തന്നെയാണ് ശാഫി മദ്ഹബിലെ പ്രബലമായ പണ്ഡിതാഭിപ്രായം. (ഇതിനു ഹുക്മുസ്സഹ്ബ് എന്നാണ് സാങ്കേതികമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന പദം). ഇടക്കു വരുന്ന രക്തസ്രാവത്തിനു പ്രത്യേക സമയ പരിധിയില്ല. അതിനാല്‍ സ്രാവം നിലച്ച് മേല്‍പറഞ്ഞ പോലെ പരുത്തി ഉപയോഗിച്ച് രക്തം പൂര്‍ണ്ണമായും നിലച്ചു എന്നു ഉറപ്പു വരുത്തുന്നതോടെ ശുദ്ധിയുടെ സമയമാവും. സ്രാവം തല്ക്കാലം നില്‍ക്കുന്നതിന്‍റെയും പിന്നീട് തുടങ്ങുന്നതിന്‍റെയും സമയവും രീതിയും ഓരോ സ്ത്രീയുടെയും പതിവിലൂടെ മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിലും കര്‍മ്മങ്ങളിലും ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter