ഭാര്യയുടെ, ഉപയൊഗിക്കുന്ന സ്വർണത്തിന് സകാത് കൊടുക്കേണ്ടതുണ്ടോ? പരിധി എത്ര?

ചോദ്യകർത്താവ്

മസ്ഹര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ സകാത് ചര്‍ച്ച ചെയ്യുന്നിടത്ത്, അനുവദനീയമായ ആഭരണത്തിന് സകാത് ഇല്ലെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം പറയുന്നുണ്ട്. അനുവദനീയമായ ആഭരണം എന്നത് തീരുമാനിക്കേണ്ടത് നാട്ടുനടപ്പാണ്. അതനുസരിച്ച് നാട്ടുനടപ്പനുസരിച്ച്സാധാരണഗതിയിലോ പ്രത്യേക പരിപാടികളില്‍ പങ്കെടുക്കുമ്പോഴോ ധരിക്കാനുള്ള ആഭരണങ്ങളാണ് അനുവദനീയമായ ആഭരണങ്ങള്‍ എന്നതിന്റെ പരിധിയില്‍ വരിക. അതെപ്പോഴും ഉപയോഗിക്കണമെന്നില്ല, ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുന്നതായാലും മതി. അതല്ലാത്തതിന് സകാത് നിര്‍ബന്ധമാകും. ആ പരിധി കഴിഞ്ഞ് ബാക്കി വരുന്നതിന്റെ രണ്ടര ശതമാനമാണ് സകാത് ആയി നല്‍കേണ്ടത്. കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter