പെരുന്നാളിന് പടക്കം പൊട്ടിക്കുന്നതിന്‍റെ വിധി എന്താണ്? കേരളത്തിലെയും മറ്റും മു ഗാമികള്‍ ഇങ്ങനെ ചെയ്തിരുന്നോ?
ചോദ്യകർത്താവ്
ത്വാഹിറ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പെരുന്നാളിനു പടക്കം പൊട്ടിക്കുന്നത് ആ ദിവസത്തെ സന്തോഷം പ്രകടിപ്പിക്കലാണല്ലോ. ദഫ്ഫ് മുട്ടി പാട്ടു പാടുന്നതും മറ്റും സന്തോഷ വേളകളില്‍ അനുവദിക്കപ്പെട്ടതു പോലെ ഇതും അനുവദനീയമായ വിനോദങ്ങളില്‍ പെട്ടതാണ്. പക്ഷേ, മറ്റുള്ളവര്‍ക്കു പ്രയാസമുണ്ടാക്കുകയോ നഷ്ടം വരുത്തുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് കറാഹതും അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പോ മികച്ച ധാരണയോ ഉണ്ടെങ്കില്‍ നിഷിദ്ധവുമാകും. അതു പോലെ, മറ്റേതു അനുവദനീയ വിനോദങ്ങളിലേയും പോലെ പരിധിവിട്ട് സമയം, സമ്പത്, ചിന്ത എന്നിവ ഉപയോഗപ്പെടുത്താനോ നിര്‍ബന്ധ ബാധ്യതകള്‍ക്ക് ഇതു മൂലം ഭംഗം വരാനോ പാടില്ല. ഇത്തരം വിനോദങ്ങളില്‍ വ്യാപൃതനായതു കാരണത്താല്‍ അവന്‍ നിസ്കാരം സമയത്തു നിര്‍വ്വഹിക്കാന്‍ മറന്നു പോയാലും കുറ്റക്കാരനാകും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ