ബിസ്മി ഒരു ദികര്‍ എന്നാ നിലയില ചൊല്ലാമോ? ചൊല്ലുന്നതിനു പ്രതിഫലം ഉണ്ടോ? വിശദീകരിച്ചാലും

ചോദ്യകർത്താവ്

അലി അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബിസ്മി വളരെ ശ്രേഷ്ടമായ ഒരു ദിക്‍ര്‍ തന്നെയാണ്. ഒരു വിശ്വാസിയുടെ ഒരോ ദിവസവും തുടങ്ങേണ്ടത് ഈ മഹത്തായ ദിക്റ് ഉച്ചരിച്ചായിരിക്കണം. പിന്നീടങ്ങോട്ടുള്ള സകല നല്ല പ്രവര്‍ത്തനങ്ങളും ബിസ്മി എന്ന ദിക്റിലൂടെയാണ് മുന്നോട്ടു പോകേണ്ടത്. ഭക്ഷണവും ശുചിത്വവും വസ്ത്രധാരണവും വസ്ത്രം ഊരിവെക്കുന്നതും വീട്ടില്‍ നിന്നു പുറത്തു പോകുന്നതും പള്ളിയില്‍ പ്രവേശിക്കുന്നതും വിസര്‍ജ്യം നടത്തുന്നതും എല്ലാം എത്രത്തോളമെന്നാല്‍ ഇണയുമായുള്ള ബന്ധം വരെ ഈ ബിസ്മിയിലൂടെയായിരിക്കണം. എല്ലാം കഴിഞ്ഞ് ഉറങ്ങുന്നതും ബിസ്മി ചൊല്ലി തന്നെയായിരിക്കണം. ഖുര്‍ആന്‍് മുഴുവനും ദിക്റാണ്. ബിസ്മിയും ശ്രേഷ്ടമായ ദിക്റു തന്നെ. അതു അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി അതു ഉരുവിടുന്നവനു പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. (ഇന്‍ ശാഅ-ല്ലാഹ്) വലിയ അശുദ്ധിയുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിസ്മി ചൊല്ലുമ്പോള്‍ അതു കൊണ്ട് ഖുര്‍ആന്‍ എന്നു ഉദ്ദേശിക്കാനേ പറ്റുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter