സാധാരണക്കാരനു സ്ഥിരമായി തലമറക്കല്‍ സുന്നത് കര്‍മ്മം ആണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഗഫൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്ല വസ്ത്രങ്ങള്‍ ധരിക്കലും വൃത്തിയിലും ഭംഗിയിലും നടക്കലും എല്ലാവര്‍ക്കും സുന്നതാണ്. ഭംഗിയാവുന്നതിന്‍റെ ഭാഗമായി പുരുഷന്മാര്‍ക്ക് തലമറക്കലും സുന്നത് തന്നെ. മാത്രമല്ല നബി(സ) മിക്ക സമയത്തും തലമറച്ചായിരുന്നു നമുക്കു ജീവിച്ചു കാണിച്ചു തന്നത് എന്ന നിലക്ക് നബി(സ)യുടെ ചര്യ പിന്തുടരുന്നു എന്ന കരുത്തോടെയാകുമ്പോള്‍ റസൂല്‍(സ)യുടെ സുന്നത് ജീവിപ്പിച്ച പ്രതിഫലവും ലഭിക്കും. അപ്പോള്‍ ഇഹ്റാം തുടങ്ങിയ കാരണങ്ങളില്ലാത്തപ്പോഴെല്ലാം തലമറക്കല്‍ പുരുഷന്മാരിലെ സാധാരണക്കാരനും പ്രത്യേകക്കാരനും പണ്ഡിതനും സുന്നതാണ്. അതു തലപ്പാവു കൊണ്ടാവലാണ് സുന്നത്. മലമൂത്ര വിസര്‍ജ്ജന സമയത്തും നിസ്കാരത്തിലും വെള്ളിയാഴ്ച, പെരുന്നാള്‍ ദിവസങ്ങളിലും പ്രത്യേകം സുന്നതാണ്. തല തുറന്നിട്ട് നിസ്കരിക്കല്‍ പുരുഷനു കറാഹതാണ്. സ്ത്രീകള്‍ക്ക് നിസ്കാരത്തിലും മറ്റു ഔറത് മറക്കല്‍ നിര്‍ബന്ധമുള്ള കര്‍മ്മങ്ങളിലും അന്യപുരുഷന്മാരുടെയും അവരുടെ സ്ഥാനത്തുള്ളവരുടെയും കാഴ്ചവട്ടത്തും തലമറക്കല്‍ നിര്‍ബന്ധമാണ്. വിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്കും തലമറക്കല്‍ സുന്നതാണ്. പക്ഷേ, സാധാരക്കാരന്‍റെ രീതിയില്‍ പണ്ഡിതന്‍ തലയില്‍കെട്ടുന്നത് അവന്‍റെ മുറൂഅത് (മാന്യത) നഷ്ടപ്പെടുത്തുന്നതാണ്. അതു പോലെ പണ്ഡിതന്മാരുടെ വേഷം സാധാരണക്കാരനു ധരിക്കല്‍ നിഷിദ്ധമാണ്. തെറ്റുധാരണയുണ്ടാക്കാന്‍ ഫാസിഖ് സ്വാലിഹിന്‍റെ വേഷം കെട്ടുന്നതും സമ്പന്നന്‍ പാവപ്പെട്ടവന്‍റെ വേഷം കെട്ടുന്നതും ഹറാം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter