സ്ത്രീകള്‍ കാല്‍ മുഴുവന്‍ മറക്കുന്ന ഒറ്റ വസ്ത്രം ഉപയോഗിക്കാതെ ഞെരിയാണി വരെ ഉള്ള പര്ദയും ഒപ്പം സോക്സും ധരിച്ചു നിസ്ക്കരിക്കുന്നത് കാണുന്നു, ഇത് സ്വീകാര്യമാണോ?
ചോദ്യകർത്താവ്
അബു സാഹിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഔറത് മുകള്‍ ഭാഗത്തു നിന്നും ചുറ്റു ഭാഗത്തു നിന്നും കാണാനാവാത്ത വിധം മറഞ്ഞാല്‍ മതി. അത് ഒറ്റ വസ്ത്രത്തില്‍ തന്നെ മറയണമെന്ന നിബന്ധനയില്ല. അതിനാല്‍ ഞെരിയാണി വരെയുള്ള പര്‍ദ്ദയും പിന്നെ അതിനു താഴെയുള്ള ഭാഗങ്ങള്‍ മറക്കാന്‍ സോക്സും ഉപയോഗിക്കാവുന്നതാണ്. അങ്ങനെ നിസ്കരിച്ചാല്‍ ഔറത് മറക്കുക എന്ന ശര്‍ഥ് നിറവേറ്റുകയും ചെയ്തിട്ടുണ്ട്. തലയും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളും വ്യത്യസ്ത വസ്ത്രങ്ങള്‍ കൊണ്ടല്ലേ നാം സാധാരണ മറക്കാറ്. സ്വീകാര്യയോഗ്യമായ രീതിയില്‍ ഇബാദതുകള്‍ ചെയ്യാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.