അമുസ്ലിം സമൂഹത്തില്‍ വാസ്തു ശാസ്ത്രം കാണുന്നു , ഇത് അവരുടെ ദേവ വിശ്വാസവും മറ്റു അന്ത വിശാസവും അടിസ്ഥാനമാക്കിയാണ് , മുസ്ലിംകള്‍ക്ക് വിശാസം അടിസ്ഥാനമാക്കിയ വാസ്തു ശാസ്ത്രം ഉണ്ടോ?

ചോദ്യകർത്താവ്

അഹ്‍മദ് കബീര്‍ എം.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വാസ്തു ശാസ്ത്രം പൊതുവേ അനുവദനീയമായവയില്‍ പെടും.  ഇതു മുമ്പ് നാം വിശദീകരിച്ചത് വായിക്കാന്‍ ഇവിടെ അമര്‍ത്തുക.  ദേവന്മാരെ ബന്ധപെടുത്തി ഒരു വിജ്ഞാനമോ അറിവോ വിശദീകരിക്കപ്പെടുന്നതോ വേദ വാക്യങ്ങളില്‍ അവ കണ്ടെത്തുന്നതോ അവ നിഷിദ്ധമാണെന്നു പറയാനുള്ള തെളിവുകളല്ല. മറ്റു പല വൈജ്ഞാനീയങ്ങളും ഇതു പോലെ ബന്ധപെടുത്തിയതായി കാണാം. ഉദാഹരണത്തിന് ഇന്ന് ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ആര്യവൈദ്യശാസ്ത്രം (ആയുര്‍വ്വേദം) അതിന്‍റെ അടിസ്ഥാന നിയമങ്ങള്‍ ബ്രഹ്മാവില്‍ നിന്ന് ധന്വന്തരിക്കു ലഭിച്ചതാണെന്നാണല്ലോ വിശ്വസിക്കപെടുന്നത്. ഹിന്ദുക്കളുടെ നാലാം വേദമായ അഥര്‍വവേദത്തിലാണല്ലോ ഇതിന്‍റെ ഉത്ഭവം പറയുന്നത്.  അതു പോലെ ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പല സംജ്ഞകള്‍ക്കും പുരാതന ഗ്രീക്കു വേദങ്ങളുമായി ബന്ധമുണ്ട്. ഗ്രീകുകാര്‍ക്ക് രോഗശമനത്തിന്‍റെ ദേവനായിരുന്ന അസ്ക്ലിപിയസിന്‍റെ ദണ്ഡും അതില്‍ ചുറ്റിവരിഞ്ഞ നാകവും ആണല്ലോ ഫാര്‍മസികളുടെ അടയാളമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്നു നാം ഉപയോഗിക്കുന്ന ഗ്രിഗേറിയന്‍ കലണ്ടറിലെ മാസങ്ങളുടെ പേരുകളെല്ലാം ഓരോ ഗ്രീകു ദേവന്മാരോ ദേവതകളോ ആണ്. അവ നാം അത്തരം ചിന്തകളോ ഉദ്ദേശ്യങ്ങളോ ഒന്നുമില്ലാതെ ഉപയോഗിക്കുമ്പോള്‍ ശിര്‍കോ നിഷിദ്ധമോ ആകുന്നില്ലല്ലോ. വാസ്തു ശാസ്ത്രത്തില്‍ ഇസ്ലാമികമായി നിഷിദ്ധമായതോ ശിര്‍കോ ഉണ്ടെങ്കില്‍ അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്.

മേല്‍ പറയപ്പെട്ട നിഷിദ്ധങ്ങളൊഴിവാക്കി, യുക്തിയും ബുദ്ധിയും അനുഭവങ്ങളും വെച്ച് ചില മുസ്‍ലിംകള്‍ പുനര്‍സംവിധാനം ചെയ്ത വാസ്തുവിനെ അവര്‍ ഇസ്‍ലാമിക വാസ്തു ശാസ്ത്രം എന്നു പേരു പറയുന്നുണ്ടാവാം. പരമ്പരാഗത ബാങ്കിങ്ങിലെ അനിസ്‍ലാമികമായവ ഒഴിവാക്കി പുനര്‍സംവിധാനം ചെയ്തതിനെ ഇസ്‍ലാമിക ബാങ്ക് എന്നു വിളിക്കപ്പെടുന്നതു പോലെ.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter